ഉള്ളടക്കത്തിലേക്ക് പോവുക

ഡോംകാച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഹാർ, ജാർഖണ്ഡ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഒരു നാടോടി നൃത്തമാണ് ഡോംകാച്ച് (Domkach) അല്ലെങ്കിൽ ഡംകാച്ച് (Damkach). ബിഹാറിലെ മിഥില, ഭോജ്പൂർ പ്രദേശങ്ങളിൽ ഡോംകാച്ച് നൃത്തം അവതരിപ്പിക്കാറുണ്ട്. [1] ഉത്തർപ്രദേശിൽ ഇതൊരുതരം ഉത്സവമാണ്. [2]

ജാർഖണ്ഡിൽ ഇതൊരു നാഗ്പുരി നാടോടി നൃത്തമാണ്. [3] എല്ലാ പ്രധാന വിവാഹ ചടങ്ങുകളിലും വധുവിന്റെയും വരന്റെയും കുടുംബങ്ങളിലെ സ്ത്രീകളും പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കുന്നു. പരസ്പരം അരക്കെട്ടിൽ പിടിച്ച് അർദ്ധവൃത്താകൃതിയിൽ നിന്നാണ് അവർ ഈ നൃത്തം അവതരിപ്പിക്കുന്നത്. നൃത്തത്തോടൊപ്പമുള്ള പാട്ടുകളുടെ വരികൾ ആക്ഷേപഹാസ്യം നിറഞ്ഞതും ആഹ്ലാദഭരിതവുമായിരിക്കും. നാഗ്പുരി ഡോംകാച്ചിനെ എഖാരിയ ഡോംകാച്ച്, ദോഹ്‌രി ഡോംകാച്ച്, ജുംത എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. [4] ഡാംബ്രു എന്ന സംഗീതോപകരണത്തിന്റെ പേരിൽ നിന്നാണ് ഈ നൃത്തത്തിന് ഈ പേര് ലഭിച്ചത്. കാർത്തിക മാസത്തിലെ (ഒക്‌ടോബർ-നവംബർ) വിവാഹക്കാലത്ത് ആരംഭിക്കുന്ന ഈ നൃത്തം മഴക്കാലത്തിന്റെ തുടക്കമായ ആഷാഢ മാസത്തിലെ (ജൂൺ-ജൂലൈ) രഥയാത്ര വരെ സാധാരണയായി തുടരും. [5] [6]

അവലംബം

[തിരുത്തുക]
  1. ↑ "Domkach". Folklibrary.com. Archived from the original on 2019-02-21. Retrieved 18 December 2018.
  2. ↑ Rajesh Kumar; Om Prakash (30 November 2018). Language, Identity and Contemporary Society. Cambridge Scholars Publishing. p. 97. ISBN 978-1-5275-2267-1. Retrieved 18 December 2018.
  3. ↑ "Out of the Dark". democratic world.in. Archived from the original on 2019-03-28. Retrieved 2023-02-20.
  4. ↑ "Easrern Zonal Cultural Centre". Ezccindia.org. Archived from the original on 2018-04-05. Retrieved 18 December 2018.
  5. ↑ Manish Ranjan (2022). Jharkhand General Knowledge 2022. Prabhat Prakashan. p. 4.9. ISBN 978-9354883002.
  6. ↑ Sanjay Krishna (2013). JHARKHAND KE PARVA-TYOHAR, MELE AUR PARYATAN STHAL. Prabhat Prakashan. p. 55. ISBN 978-9350485286.
"https://ml.wikipedia.org/w/index.php?title=ഡോംകാച്ച്&oldid=4677246" എന്ന താളിൽനിന്ന് ശേഖരിച്ചത്