ഉള്ളടക്കത്തിലേക്ക് പോവുക

ഡൊളോറസ് ഹാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റവറന്റ് മദർ
ഡൊളോറസ് ഹാർട്ട്
ഡൊളോറസ് ഹാർട്ട് (1959ലെ ചിത്രം)
ജനനം
ഡൊളോറസ് ഹിക്ക്സ്

(1938-10-20) ഒക്ടോബർ 20, 1938 (age 87) വയസ്സ്)
മറ്റ് പേരുകൾറവറന്റ് മദർ ഡൊളോറസ് ഹാർട്ട്,O.S.B.
വിദ്യാഭ്യാസംസെന്റ് ഗൃഗറി കാത്തലിക് സ്കൂൾ
അൽമ മേറ്റർമേരിമൗണ്ട് കോളേജ്
സജീവ കാലം1963 മുതൽ (സന്യസ്ഥ)
1947 മുതൽ 1963 വരെ (നടി)
വെബ്സൈറ്റ്Ear of the heart, Ignatius Press

പ്രശസ്ത ഹോളിവുഡ് നടിയും പിന്നീട് കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീയുമായിരുന്നു ഡൊളോറസ് ഹാർട്ട് (ജനനം: ഡോളോറസ് ഹിക്സ്; ഒക്ടോബർ 20, 1938).[1][2] എൽവിസ് പ്രെസ്ലിയുമൊത്തുള്ള ലവിംഗ് യു (1957) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റത്തിനുശേഷം, അഞ്ച് വർഷത്തിനുള്ളിൽ വൈൽഡ് ഈസ് ദി വിൻഡ് (1957), കിംഗ് ക്രിയോൾ (1958), വേർ ദി ബോയ്സ് ആർ (1960) എന്നിവയുൾപ്പെടെ 10 ചിത്രങ്ങളിൽ അവർ വേഷമിട്ടു. തന്റെ കരിയറിന്റെ ഉന്നതിയിൽ, ഹാർട്ട് അഭിനയം ഉപേക്ഷിച്ചുകൊണ്ട് കണക്റ്റിക്കട്ടിലെ റെജീന ലൗഡിസ് ആബി സെമിനാരിയിൽ പ്രവേശിച്ചു.[3][4]

ജീവിതരേഖ

[തിരുത്തുക]

1938 ഒക്ടോബർ 20 ന് ഷിക്കാഗോയിൽ ഡോളോറസ് ഹിക്സ് എന്ന പേരിൽ ജനിച്ചു. ഹോളിവുഡ് നടനായിരുന്ന ബെർട്ട് ഹിക്സിന്റെയും ഹാരിയറ്റ് ഹിക്സിന്റെയും ഏക മകളായിരുന്നു. ഹാർട്ടിന്റെ പിതാവ് സിനിമാ ഓഫറുകൾ ലഭിച്ചതിനേത്തുടർന്ന് കുടുംബത്തെ ചിക്കാഗോയിൽ നിന്ന് ഹോളിവുഡിലേക്ക് മാറ്റി. ഫോറെവർ ആംബർ എന്ന സിനിമ ഉൾപ്പെടെയുള്ള സിനിമാ സെറ്റുകളിൽ പിതാവിനെ സന്ദർശിച്ചതിന് ശേഷമാണ് ഹാർട്ട് ഒരു നടിയാകാൻ തീരുമാനിച്ചത്.[5]

മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം, മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം ഷിക്കാഗോയിൽ താമസിച്ച ഹാർട്ട് , സെന്റ് ഗ്രിഗറി കാത്തലിക് സ്കൂളിൽ പഠനത്തിനു ചേർന്നു.[6] അവരുടെ മുത്തച്ഛൻ ഒരു സിനിമാ തിയേറ്റർ പ്രൊജക്ഷനിസ്റ്റായിരുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ് അഭിനയ ജീവിതം നയിക്കാനുള്ള ഹാർട്ടിന്റെ തീരുമാനത്തെ സ്വാധീനിച്ചത്.[7]

ചലച്ചിത്രരംഗം

[തിരുത്തുക]
ഡൊളോറസ് ഹാർട്ട് അഭിനയിച്ച ചലച്ചിത്രങ്ങൾ
വർഷംചിത്രംകഥാപാത്രം
1957ലവിംഗ് യൂസൂസൻ ജെസ്സപ്പ്
വൈൽഡ് ഈസ് ദ വിൻഡ്ആങ്ഗീ
1958ലോൺലി ഹാർട്സ്ജസ്റ്റി സേർജന്റ്
കിംഗ് ക്രിയോൾനെല്ലീ
1960ദ പ്ലണ്ടറേർസ്എല്ലീ വാൾട്ടേഴ്സ്
വെയർ ദ ബോയ്സ് ആർമെറിറ്റ് ആൻഡ്രൂസ്
1961ഫ്രാൻസിസ് ഓഫ് അസീസിക്ലയർ
സെയിൽ എ ക്രൂക്ക്ഡ് ഷിപ്പ്എലിനോർ ഹാരിസൺ
1962ദ ഇൻസ്പെക്ടർലിസാ ഹെൽഡ്
1963കം ഫ്ലൈ വിത് മിഡോണ സ്റ്റുവാർട്ട്
2011ഗോഡ് ഈസ് ബിഗ്ഗർ എൽവിസ്ഡൊളോറസ് ഹാർട്ട്

[8]

ടെലിവിഷൻരംഗം

[തിരുത്തുക]
വർഷംപരമ്പരഎപിസോഡ്കഥാപാത്രം
1957ആൽഫ്രഡി ഹിച്ച്കോക്ക് പ്രസൻറസ്"Silent Witness"Claudia Powell
1963ദ വിർജീനിയൻ"The Mountain of the Sun"Cathy Maywood

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഈശോയോട് ചാറ്റിംഗ് നടത്തിയിട്ട് എത്രകാലമായി Archived 2014-02-09 at the Wayback Machine ശാലോം ടൈംസ്
  2. Rizzo, Frank (2008 ഒക്ടോബർ 24). "Nun using film fame for abbey". The Columbus Dispatch. The Hartford Courant. Retrieved 2013 ഡിസംബർ 13. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: deprecated archival service (link)
  3. "Mother Dolores Hart". Abbey of Regina Laudis. Retrieved September 6, 2015.
  4. Ephriam Katz, The Film Encyclopedia, Third Edition, HarperCollins, 1998, p.598
  5. Cloud, Barbara (April 8, 1998). "Dolores Hart: How a movie actress left Hollywood for a contract with God". Pittsburgh Post-Gazette. PG Publishing. Retrieved June 30, 2023.
  6. Rizzo, Frank. "Nun using film fame for abbey". The Columbus Dispatch. The Dispatch Printing Company. Retrieved 2023-01-20.{{cite web}}: CS1 maint: deprecated archival service (link)
  7. Rizzo, Frank. "Nun using film fame for abbey". The Columbus Dispatch. The Dispatch Printing Company. Retrieved 2023-01-20.{{cite web}}: CS1 maint: deprecated archival service (link)
  8. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡൊളോറസ് ഹാർട്ട്
"https://ml.wikipedia.org/w/index.php?title=ഡൊളോറസ്_ഹാർട്ട്&oldid=4560869" എന്ന താളിൽനിന്ന് ശേഖരിച്ചത്