ഡൊറോത്തി ഡാൻഡ്രിഡ്ജ്
ഡോറോത്തി ഡാൻഡ്രിഡ്ജ് | |
---|---|
![]() Dandridge singing in Cain's Hundred (1962). | |
ജനനം | Dorothy Jean Dandridge നവംബർ 9, 1922 Cleveland, Ohio, U.S. |
മരണം | സെപ്റ്റംബർ 8, 1965 | (പ്രായം 42)
മരണ കാരണം | Embolism[1] or Drug overdose[2] |
അന്ത്യ വിശ്രമം | Forest Lawn Memorial Park (Glendale, California) |
മറ്റ് പേരുകൾ | Dorothy Dandridge-Nicholas Dorothy Nicholas Dorothy Dandridge-Denison Dorothy Denison |
തൊഴിൽ | Actress, Singer, Dancer |
സജീവ കാലം | 1933–65 |
ജീവിതപങ്കാളി(കൾ) | Jack Denison
(m. 1959; div. 1962) |
കുട്ടികൾ | Harolyn Suzanne Nicholas (b.1943; d.2003) |
മാതാപിതാക്ക(ൾ) | Ruby Dandridge Cyril Dandridge |
കുടുംബം | Vivian Dandridge (sister) Nayo Wallace (great-niece) |
ഡോറോത്തി ജീൻ ഡാൻഡ്രിഡ്ജ് (ജീവിതകാലം: നവംബർ 9, 1922 - സെപ്റ്റംബർ 8, 1965) ഒരു അമേരിക്കൻ ചലച്ചിത്ര, നാടക നടിയും, ഗായികയുമായിരുന്നു. ഹോളിവുഡിൽ വിജയകരമായി ചുവടുറപ്പിച്ച ഏറ്റവും പ്രശസ്തയായ ആഫ്രിക്കൻ-അമേരിക്കൻ നടിമാരിലൊരാൾ എന്നതുപോലെതന്നെ 1954 ൽ പുറത്തിറങ്ങിയ കാർമെൻ ജോൺസ് എന്ന സിനിമയിലെ വേഷത്തിനു മികച്ച അഭിനേത്രിക്കുള്ള അക്കാഡമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ആഫ്രിക്കൻ-അമേരിക്കൻ നടിമാരിലൊരാൾ കൂടിയാണ് അവർ.[3] കോട്ടൺ ക്ലബ്, അപ്പോളോ തിയേറ്റർ തുടങ്ങിയവരുടെ വേദികളിൽ ഒരു ഗായികയായും അവർ തിളങ്ങിയിരുന്നു. തന്റെ ഔദ്യോഗികജീവിത്തിന്റെ തുടക്കത്തിൽ, പിൽക്കാലത്ത് 'ദ ഡ്രാൻഡ്രിഡ്ജ് സിസ്റ്റേർസ്' എന്നറിയപ്പെട്ട 'ദ വണ്ടർ ചിൽഡ്രൺ' എന്ന അഫ്രിക്കൻ-അമേരിക്കൻ മൂവർ ഗായകസംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും അനേകം ചലച്ചിത്രങ്ങളിൽ അപ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
1959 ൽ പോർഗി ആന്റ് ബെസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാൻഡ്രിഡ്ജ് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1999 ലെ HBO യുടെ "ഇൻട്രൊഡ്യൂസിംഗ് ഡൊറോത്തി ഡാൻഡ്രിഡ്ജ്" എന്ന ജീവചരിത്ര സിനിമയുടെ വിഷയം അവരുടെ ജീവിതമായിരുന്നു. ഹോളിവുഡ് വാക് ഓഫ് ഫെയിമിൽ അംഗീകാരത്തിന്റെ സാക്ഷ്യപത്രമായി ഒരു നക്ഷത്രം പതിപ്പിക്കപ്പെട്ടു. ഡാൻഡ്രിഡ്ജ് രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ആദ്യം നർത്തകൻ ഹരോൾഡ് നിക്കോളാസിനെയും (മകൾ ഹരോലിൻ സൂസന്നെയുടെ പിതാവ്), തുടർന്ന് ഹോട്ടൽ ഉടമ ജാക്ക് ഡെലിസൺ എന്നിവരെയുമാണ് വിവാഹം ചെയ്തിരുന്നത്. ഡൺഡ്രഡ്ജ് 42 വയസുള്ള അബോധാവസ്ഥയിൽ മരിച്ചു. ദുരൂഹ സാഹചര്യത്തിൽ, തന്റെ 42 ആമത്തെ വയസിലാണ് അവർ മരണമടഞ്ഞത്.[4]
അവലംബം[തിരുത്തുക]
- ↑ Robinson, Louie (March 1966). "Dorothy Dandridge Hollywood's Tragic Enigma". Ebony. പുറം. 71. ശേഖരിച്ചത് 2012-09-10.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Gorney, Cynthia (February 9, 1988). "The Fragile Flame of Dorothy Dandridge; Remembering the Shattered Life Of a Beautiful 1950s Movie Star". Washington Post. പുറങ്ങൾ. E2.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Potter, Joan (2002). African American Firsts: Famous Little-Known and Unsung Triumphs of Blacks in America. Kensington Books. പുറം. 81. ISBN 0-7582-0243-1.
- ↑ Bob McCann (2010). Encyclopedia of African-American actresses in film and television. McFarland & company. പുറങ്ങൾ. 87–90. ശേഖരിച്ചത് 2011-01-29.