ഡൊറോതിയ എർക്സ്‌ലെബൻ
ഡൊറോതിയ എർക്സ്‌ലെബൻ | |
---|---|
ജനനം | 13 നവംബർ 1715 |
മരണം | 13 ജൂൺ 1762 (46 വയസ്സ്) |
ദേശീയത | ജർമനി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ആധുനികവൈദ്യം |
സ്വാധീനങ്ങൾ | ലോറ ബാസ്സി |
ജർമനിയിലെ ആദ്യ വനിതാ ഡോക്ടറാണ് ഡൊറോതിയ ക്രിസ്റ്റൈൻ എർക്സ്‌ലെബൻ (Dorothea Christiane Erxleben née Leporin) (13 നവംബർ 1715, ക്വഡ്‌ലിൻബർഗ്– 13 ജൂൺ 1762ക്വഡ്‌ലിൻബർഗ്).[1]
ചെറുപ്പം മുതൽ ഡൊറോതിയയെ പിതാവ് വൈദ്യത്തിൽ പരിശീലനം നൽകി.[2] ഇറ്റലിക്കാരിയായ ശാസ്ത്രജ്ഞ ലോറ ബാസ്സി സർവ്വകലാശാല അധ്യാപികയായിരുന്നത് അവരെ വൈദ്യം പ്രാക്ടീസ് ചെയ്യാൻ പ്രചോദിപ്പിച്ചു. 1742 -ൽ സ്ത്രീകൾക്ക് സർവ്വകലാശാലയിൽ പഠനാവസാരത്തിനായി അവർ വാദിച്ചു.[3] 1754 -ൽ ഡൊറോതിയ PhD നേടുന്ന ആദ്യ ജർമൻ വനിതയായി മാറി.
1754 അവർക്ക് ഹാലി സർവ്വകലാശാലയിൽ നിന്നും MD -യും ലഭിച്ചു. വീട്ടുജോലിചെയ്യുന്നതും കുട്ടികളെ വളർത്തുന്നതുമൊക്കെയാണ് സ്ത്രീകളെ പഠനത്തിൽ നിന്നും അകറ്റുന്നതിൽ പ്രധാനകാര്യങ്ങളെന്ന് അവർ നടത്തിയ ഗവേഷണത്തിൽ കാണുന്നു.
വ്യക്തിജീവിതം
[തിരുത്തുക]ഡൊറോത്തിയുടെ മകനാണ് ജൊഹാൻ ക്രിസ്ത്യൻ പോളികാർപ് എർക്സ്‌ലെബൻ.
സംഭാവനകൾ
[തിരുത്തുക]D. Erxleben: Gründliche Untersuchung der Ursachen, die das weibliche Geschlecht vom Studiren abhalten. 1742.[4]
ഇതും കാണുക
[തിരുത്തുക]- Women in medicine
അവലംബം
[തിരുത്തുക]- ↑ Schiebinger, L. (1990): "The Anatomy of Difference: Race and Sex in Eighteenth-Century Science", pg. 399, Eighteenth Century Studies 23(3) pgs. 387-405
- ↑ Sutherland, M. (1985): Women Who Teach in Universities (Trentham Books) pg. 118
- ↑ Offen, K. (2000): European Feminisms, 1700-1950: A Political History (Stanford University Press), pg. 43
- ↑ "MDZ-Reader - Band - Gründliche Untersuchung der Ursachen, die das weibliche Geschlecht vom Studieren abhalten / Erxleben, Dorothea - Gründliche Untersuchung der Ursachen, die das weibliche Geschlecht vom Studieren abhalten / Erxleben, Dorothea". reader.digitale-sammlungen.de.
അധികവായനയ്ക്ക്
[തിരുത്തുക]- Women in Science: Antiquity Through the Nineteenth Century : a Biographical Dictionary with Annotated Bibliography, By Marilyn Bailey Ogilvie.
പുറം കണ്ണികൾ
[തിരുത്തുക]- ഡൊറോതിയ എർക്സ്‌ലെബൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- രചനകൾ ഡൊറോതിയ എർക്സ്‌ലെബൻ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)