ഡൊണാൾഡ് ഡക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊണാൾഡ് ഡക്ക്
Donald Duck1.gif
ആദ്യ രൂപംദി വൈസ് ലിറ്റിൽ ഹെൻ , 1934 (Silly Symphonies)[1]
രൂപികരിച്ചത്വാൾട്ട് ഡിസ്നി
ഡിക്ക് ലണ്ടി
Voiced byക്ലാരൻസ് നാഷ് (1934–1985)
ടോണി അൻസെൽമോ (1985 മുതൽ ഇന്നോളം)
Aliasക്യാപ്റ്റൻ ബ്ലൂ
താറാവ്
ബന്ധുക്കൾഡെയ്സി ഡക്ക്(കാമുഖി)
ക്വാക്ക്മോർ ഡക്ക് (അച്ഛൻ)
ഹോർട്ടെൻസ് മക്ഡക്ക് (അമ്മ)
ഡെല്ല ഡക്ക് (ഇരട്ട സഹോദരി)
ലുഡ്‌വിഗ് വോൺ ഡ്രെയ്ക്ക് (അമ്മാവൻ)
സ്ക്രൂജ് മക്ഡക്ക് (അമ്മാവൻ)
ഹ്യൂയ്, ഡ്യൂയ്, പിന്നെ ലൂയി (മരുമക്കൾ)
ഗ്രാൻഡ്മ ഡക്ക് (മുത്തശി )


വാൾട്ട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമ്മിച്ച ഒരു കാർട്ടൂൺ കഥാപാത്രം ആണ്‌ ഡൊണാൾഡ് ഡക്ക്.മനുഷ്യനോടു സാദൃശ്യമുള്ള വെളുത്ത നിറവും,മഞ്ഞ നീറമുള്ള ചുണ്ടും,കാലുകളും ഉള്ള ഒരു താറാവ് ആണ്‌ ഡൊണാൾഡ് ഡക്ക്.സാധാരണയായി ഒരു നാവികന്റെ ഷർട്ടും,തൊപ്പിയും,കറുത്തതോ,ചുവന്നതോ ആയ ഒരു ടൈയും ആണ്‌ ഇതിന്റെ വേഷം.നീന്തലിനു പോകുന്ന അവസരങ്ങളിൽ അല്ലാതെ പാന്റ്സ് ധരിക്കാറില്ല.വളരെ പെട്ടെന്നു തന്നെ പ്രകോപിതനാവുകയും,അക്രമണോൽസുകമായ കോപവും ഉള്ള ഒരു സ്വഭാവമാണ്‌ ഈ താറാവിന്റേത്.

ഡിസ്നിയുടെ പ്രകാരം ഈ താറാവിന്റെ മുഴുവൻ പേര്‌ ഡൊണാൾഡ് ഫാണ്ടേ‌റോയ് ഡക്ക് എന്നാണ്‌.ഈ താറാവിന്റെ ജന്മദിനമായി കരുതപ്പെടുന്നത് ജൂൺ 9 1934-ൽ ആണ്‌[2].ഈ ദിവസമായിരുന്നു ഡൊണാൾഡ് ഡക്ക് കേന്ദ്ര കഥാപാത്രം ആയ ചലച്ചിത്രം പുറത്തിറങ്ങിയത്.പക്ഷേ ദ ത്രീ കാർബല്ലറോസ് എന്ന ചിത്രപ്രകാരം ഈ താറാവിന്റെ ജന്മദിനം ഫെബ്രുവരി 13ആണ്‌.ഡൊണാൾഡ്‌സ് ഹാപ്പി ബർത്ത് ഡേ എന്ന ചിത്രത്തിൽ ജന്മദിനമായി മാർച്ച് 13ഉം കൊണ്ടാടപ്പെടുന്നു.[3]

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Donald Duck". Disney Archives. Disney. ശേഖരിച്ചത് 2007-08-30.
  2. "When is Donald Duck's birthday? When did he debut?". Guest Services. Disney. മൂലതാളിൽ നിന്നും 2007-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-30.
  3. http://www.fact-index.com/d/do/donald_duck.html


കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡൊണാൾഡ്_ഡക്ക്&oldid=3654295" എന്ന താളിൽനിന്ന് ശേഖരിച്ചത്