Jump to content

ഡൈ ഹൈഡ്രജൻ മോണോക്സൈഡ് പരോപകാര കിംവദന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും ചേർന്ന് ഉള്ള തന്മാത്രാരൂപമായ ജലം എന്നതിനുപകരം ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന് പരിചയപ്പെടുത്തുന്നതിലാണ് ഈ തമാശ കിംവദന്തി പ്രവർത്തിക്കുന്നത്.

ജലത്തെ ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന്  പരിചിതമല്ലാത്ത രാസനാമത്തിൽ പരിചയപ്പെടുത്തി ശാസ്ത്ര അറിവുകൾ കുറഞ്ഞവരെ പരിഭ്രമിപ്പിക്കുക എന്ന ഉദ്ദേശത്തേടെ ഉണ്ടാക്കുന്ന കിംവദന്തി.ഈ രാസ പദാർത്ഥം  ഇരുമ്പിനെ  വേഗത്തിൽ തുരുമ്പിപ്പിക്കും, ചൂടായ ഈ ദ്രാവകം ദേഹത്ത് പതിച്ചാൽ മാരകമായ പൊള്ളലേൽക്കും തുടങ്ങിയ പ്രസ്താവനകൾ നടത്തി ഭയപ്പെടുത്തുന്നു ചിലപ്പോൾ ഇത്തരം കിംവദന്തി പരത്തുന്നവർ അപകടകരമായ  ഈ മാരക രാസവസ്തു നിരോധിക്കണം, ഇതിനുമുകളിൽ അപകടകരം എന്ന് ലാബൽ പതിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൽ കൂടി ഉൾപ്പെടുത്താറുണ്ട്. ശാസ്ത്രബോധത്തിന്റെ കുറവും ,അതിശയോക്തികൾ നിറച്ചുള്ള വിശകലനങ്ങളും അനാവശ്യ ഭയത്തിൽ എത്തിക്കും എന്നതിന് നല്ല ഉദാഹരണമാന് ഇത്തരം കിംവദന്തികൾ.[1]

ഈ പരോപകാര കിംവദന്തി 1990 കളിൽ വലിയ പ്രചാരം നേടി. പതിനാലു വയസുകാരനായ ഒരു വിദ്യാർത്തി ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടവരുടെ ഒരു സർവേ നടത്തി ആളുകളെ എത്രവേഗത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ആകും എന്ന് തെളിയിച്ചു. [2] ഈ കഥ ഇപ്പഴും ശാസ്ത്രവിദ്യാഭ്യാസത്തിന്റെ യും യുക്തി ചിന്തയുടേയും ആവശ്യകതയേപറ്റി പഠിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്


ചരിത്രം[തിരുത്തുക]

മിച്ചിഗണിലെ ഡുറന്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡുറന്റ് എക്സ്പ്രസ് എന്ന ആഴ്ചപ്പത്രത്തിൽ 1983 ലെ ഏപ്രിൽ ഫൂൾ ദിവസം കൊടുത്ത വാർത്തയാണ് ഇതിന്റെ തുടക്കം. നഗരത്തിലെ ശുദ്ധജല വിതരണ പൈപ്പുകളിൽ ഡൈഹൈഡ്രജൻ മോണോക്സൈഡ് കണ്ടെത്തി എന്നായിരുന്നു വാർത്ത. ഈ രാസവസ്തു കൂടിയ അളവിൽ ഉള്ളിൽ പോയാൽ മരണം സംഭവിക്കാം എന്നും അവയുടെ ആവികൊണ്ടാൽ പൊള്ളികുമിളകൾ വരാൻ സാദ്ധ്യതയുണ്ട് എന്നും ആയിരുന്നു വാർത്ത [3] ഈ കിംവദന്തി ഇന്റെർനെറ്റിൽ ആദ്യമായി എത്തിച്ചത് പിറ്റ്സ്ബർഗ് പോസ്റ്റ് ഗസറ്റ്  ആയിരുന്നു. ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പാരഡി ഐക്യ സംഘടന യു,സി സാന്റക്രൂസിൽ ഉണ്ടാക്കാനും കാമ്പസ് പ്രചാരണങ്ങളും ചർച്ചകളും ആരംഭിക്കാനും ആഹ്വാനം ആയിരുന്നു ആ സൈറ്റിൽ ഉണ്ടായിരുന്നത്.  [4][5] .

സാന്താക്രൂസിലെ കാലിഫോർണിയ സർവകലാശാലയിൽ 1989-1990 കാലത്ത് ഒന്നിച്ച് താമസിച്ച് പഠിച്ച വിദ്യാർത്തികളായ  എറിക് ലക്നർ, ലാർസ് നോർപ്കെൻ ,മാത്യു കുഫിനാൻ എന്നിവരാണ്  ഈ കിംവദന്തി യുടെ സ്രഷ്ടാക്കൾ.  [4][6]‹The template Better source example is being considered for merging.›  [better source needed] ഇത് 1994 ൽ ജാക്സൻ എന്നയാൾ കൂടുതൽ പരിഷ്കരിച്ചു.,[4] ''എത്രമാത്രം പെട്ടെന്ന് വിശ്വസിക്കുന്നവരാണ് നാം''എന്ന ഒരു സ്കൂൾ പ്രോജക്റ്റിനുവേണ്ടി ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കാൻ ആവശ്യപ്പെടുന്നവരുടെ ഒരു സർവേ 14 വയസുകാരനായ നാഥൻ സോനർ എന്ന കുട്ടി നടത്തിയതോടെ ആണ് ഈ പരോപകാര കിംവദന്തി പൊതുജന ശ്രദ്ധ ആകർഷിച്ചതും  പ്രശസ്തമായതും. [2]

ജാക്ക്സന്റെ സൈറ്റിൽ ഈ മുന്നറിയിപ്പുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു:[7][8]

ഒരു വ്യാജ മറ്റീരിയൽ സുരക്ഷാ ഡാറ്റാ ഷീറ്റ് - അതിൽ വ്യവസായത്തിനും, ഗവേഷണങ്ങൾക്കും ഉപയോഗിക്കുന്ന അതീവ അപകടസാദ്ധ്യതയുള്ള ദ്രാവകം എന്ന് എഴുതി ചേർത്തിരുന്നു.[9][10]

Public efforts involving the DHMO hoax[തിരുത്തുക]

റഫറൻസ്[തിരുത്തുക]

  1. Carder, L; Willingham, P.; Bibb, D. (2001). "Case-based, problem-based learning: Information literacy for the real world". Research Strategies. 18 (3): 181–190. doi:10.1016/S0734-3310(02)00087-3.
  2. 2.0 2.1 Dihydrogen Monoxide from Urban Legends Reference Pages, retrieved September 25, 2006.
  3. "April Fool's Day, 1983". Museum of Hoaxes. Archived from the original on April 18, 2001. Retrieved September 3, 2014.
  4. 4.0 4.1 4.2 Kruszelnicki, Karl S. (May 17, 2006). "Mysterious Killer Chemical". Australian Broadcasting Corporation.
  5. Roddy, Dennis B. (April 19, 1997). "Internet-inspired prank lands 4 teens in hot water". Pittsburgh Post-Gazette.
  6. Erich Lechner (February 23, 1990). "Warning! Dangerous Contamination! (original usenet posting)". Usenet rec.humor.funny archive.
  7. Craig Jackson (1994). "Ban Dihydrogen Monoxide!". Coalition to ban DHMO. Archived from the original on 1996-10-31.
  8. "Ban Di-hydrogen Monoxide!". Archived from the original on October 31, 1996.
  9. "DHMO Material Safety Data Sheet". Improbable Research. Retrieved 2016-04-04.
  10. "Material Safety Sheet – DiHydrogen Monoxide" (PDF). DHMO.org. Retrieved 2016-04-04.