ഡേവിഡ് മില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് മില്ലർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡേവിഡ് ആൻഡ്രൂ മില്ലർ
ജനനം (1989-06-10) 10 ജൂൺ 1989  (34 വയസ്സ്)
പീറ്റർമാരിറ്റ്സ്ബർഗ്, നാറ്റൽ പ്രവിശ്യ, ദക്ഷിണാഫ്രിക്ക
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ് ബ്രേക്ക്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 98)22 മേയ് 2010 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം27 നവംബർ 2013 v പാകിസ്താൻ
ഏകദിന ജെഴ്സി നം.36
ആദ്യ ടി20 (ക്യാപ് 45)20 മേയ് 2010 v വെസ്റ്റ് ഇൻഡീസ്
അവസാന ടി2022 നവംബർ 2013 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2008–ഡോൾഫിൻസ് (സ്ക്വാഡ് നം. 12)
2011–കിങ്സ് XI പഞ്ചാബ്
2012യോക്ഷൈർ
2013–ചിറ്റഗോങ് കിങ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ്സ് ട്വന്റി20
കളികൾ 36 41 19
നേടിയ റൺസ് 724 1,822 329
ബാറ്റിംഗ് ശരാശരി 31.3 30.36 27.91
100-കൾ/50-കൾ 0/5 2/9 0/0
ഉയർന്ന സ്കോർ 85* 149 35*
എറിഞ്ഞ പന്തുകൾ 26
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a n/a
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/– 40/– 9/–
ഉറവിടം: ക്രിക്കറ്റ് ആർക്കൈവ്, 27 നവംബർ 2013

ഡേവിഡ് ആൻഡ്രൂ മില്ലർ (ജനനം: 10 ജൂൺ 1989, നാറ്റൽ പ്രവിശ്യ, ദക്ഷിണാഫ്രിക്ക) ഒരു ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ദക്ഷിണാഫ്രിക്കക്കുവേണ്ടി ഏകദിനത്തിലും, ട്വന്റി20യിലും മില്ലർ കളിച്ചിട്ടുണ്ട്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ സ്പിൻ ബൗളറുമാണ് അദ്ദേഹം. ഐ.പി.എൽ.ൽ രാജസ്ഥാൻ റോയൽസ് ✈️ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അതിവേഗ സ്കോറിങ്ങിന് പ്രശസ്തനായ അദ്ദേഹം ഐ.പി.എൽ. ആറാം സീസണിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 2013 മേയ് 6ന് മൊഹാലിയിൽ വെച്ച് നടന്ന റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 38 പന്തുകളിൽ നിന്ന് 101 റൺസ് നേടിക്കൊണ്ട് ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിക്ക് അദ്ദേഹം ഉടമയായി.

അന്താരാഷ്ട്ര തലത്തിൽ[തിരുത്തുക]

2010 മേയ് ഇരുപതിന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്.[1] രണ്ടു ദിവസങ്ങൾക്കുശേഷം തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റവും അദ്ദേഹം നടത്തി.[2] ഇതുവരെ 20 ഏകദിനങ്ങളിൽ നിന്ന് 383 റൺസും, 12 ട്വന്റി20 മത്സരങ്ങളിൽനിന്ന് 223 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ[തിരുത്തുക]

ക്രമ നം. സ്കോർ നേരിട്ട പന്തുകൾ എതിരാളി വേദി തീയതി
1 51 31  സിംബാബ്‌വെ ബ്ലൂംഫോന്റൻ 15 ഒക്ടോബർ 2010
2 59 51  ഓസ്ട്രേലിയ പോർട്ട് എലിസബെത്ത് 23 ഒക്ടോബർ 2011
3 67 77  പാകിസ്താൻ ഡർബൻ 21 മാർച്ച് 2013 [3]

അവലംബം[തിരുത്തുക]

  1. "ഡേവിഡ് മില്ലറിന് മികച്ച അരങ്ങേറ്റം". ക്രിക്കിൻഫോ. Retrieved 22 മേയ് 2010.
  2. "ദക്ഷിണാഫ്രിക്കക്ക് വിജയം". ക്രിക്കിൻഫോ. Retrieved 23 മേയ് 2010.
  3. ഏകദിനത്തിലെ മികച്ച പ്രകടനങ്ങൾ: ക്രിക്കിൻഫോ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ഡേവിഡ് മില്ലർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
  • ഡേവിഡ് മില്ലർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_മില്ലർ&oldid=3613063" എന്ന താളിൽനിന്ന് ശേഖരിച്ചത്