ഡാറ്റ (കമ്പ്യൂട്ടിങ്ങ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡേറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടർ ശാസ്ത്രത്തിൽ, കമ്പ്യൂട്ടറിന് ഉപയോഗിക്കുവാൻ പാകത്തിലുള്ള എന്തിനേയും ഡാറ്റ അഥവാ വിവരാംശം എന്നു പറയുന്നു. അക്കങ്ങൾ, അക്ഷരങ്ങൾ, ചിത്രങ്ങൾ, ശബ്ദം എന്തുമാവട്ടെ കമ്പ്യൂട്ടറിന് സ്വീകരിക്കാനും കൈകാര്യം ചെയ്യാനും തക്ക രൂപത്തിലുള്ളത് ഡേറ്റയാണ്. ദ്വന്ദ്വ (ബൈനറി) രൂപത്തിലുള്ള ഡേറ്റയാണ് കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നത് [1].

വിവരാംശത്തെ മിക്കപ്പോഴും പ്രോഗ്രാമുകളിൽ നിന്നും വേർതിരിച്ചാണ് കാണുന്നത്. കമ്പ്യൂട്ടറിനെക്കൊണ്ട് എന്തെങ്കിലും പ്രത്യേക ജോലി ചെയ്യിക്കുവാനുള്ള നിർദ്ദേശങ്ങളാണ് പ്രോഗ്രാം, ഈ പശ്ചാത്തലത്തിൽ പ്രോഗ്രാം കോഡ് അല്ലാത്ത എന്തിനേയും ഡേറ്റ എന്നു പറയാം. ചില അവസരങ്ങളിൽ ഡേറ്റയും പ്രോഗ്രാമും തമ്മിൽ വേർതിരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

അവലംബം[തിരുത്തുക]

  1. "ഫ്രീ ഓൺലൈൻ ഡിക്ഷ്ണറി ഓഫ് കമ്പ്യൂട്ടിങ്ങ്". Retrieved 2009-10-05.


"https://ml.wikipedia.org/w/index.php?title=ഡാറ്റ_(കമ്പ്യൂട്ടിങ്ങ്)&oldid=3291157" എന്ന താളിൽനിന്ന് ശേഖരിച്ചത്