Jump to content

ഡെസ്പിക്കബിൾ മി 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെസ്പിക്കബിൾ മി 3
A yellow creature with one eye in a black-and-white striped clothing, with a tattoo that reads "GRU LIFE" around his arms.
തീയറ്റർ റിലീസ് പോസ്റ്റർ
സംവിധാനം
  • പിയേർ കോഫിൻ
  • കൈൽ ബാൾഡ
നിർമ്മാണം
  • ക്രിസ് മെലേഡാൻഡ്രി
  • ജാനറ്റ് ഹീലി
രചന
  • സിങ്കോ പോൾ
  • കെൻ ഡോറിയോ
അഭിനേതാക്കൾ
  • സ്റ്റീവ് കാരൽ
  • ക്രിസ്റ്റൺ വിഗ്
  • ട്രേ പാർക്കർ
  • മിരാൻഡ കോസ്ഗ്രോവ്
  • സ്റ്റീവ് കൂഗൻ
  • ജെന്നി സ്ലേറ്റ്
  • ഡാന ഗെയർ
  • ജൂലി ആൻഡ്രൂസ്
സംഗീതം
  • ഹെയ്‌റ്റർ പെരേര
  • ഫാരെൽ വില്യംസ്
ചിത്രസംയോജനംക്ലെയർ ഡോഡ്‌സൺ
സ്റ്റുഡിയോ
  • യൂണിവേഴ്സൽ പിക്ചേഴ്സ്[1]
  • ഇല്ല്യൂമിനേഷൻ [1]
വിതരണംയൂണിവേഴ്സൽ പിക്ചേഴ്സ് [1]
റിലീസിങ് തീയതി
  • ജൂൺ 14, 2017 (2017-06-14) (ആനെസി)[2]
  • ജൂൺ 30, 2017 (2017-06-30) (യുഎസ്)[2]
രാജ്യംയുഎസ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$80 ദശലക്ഷം[3]
സമയദൈർഘ്യം90 മിനിറ്റ്[4]
ആകെ$1.035 ബില്ല്യൺ [3]

യൂണിവേഴ്സൽ പിക്ചേഴ്സിനായി ഇല്ല്യൂമിനേഷൻ നിർമ്മിച്ച 2017 ലെ അമേരിക്കൻ ഒരു കമ്പ്യൂട്ടർ-ആനിമേറ്റഡ് കോമഡി ചിത്രമാണ് ഡെസ്പിക്കബിൾ മി 3. ഡെസ്പിക്കബിൾ മി ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തേതും ഡെസ്പിക്കബിൾ മി 2 (2013) ന്റെ തുടർച്ചയുമാണ് ഈ ചിത്രം. പിയേർ കോഫിൻ, കൈൽ ബാൾഡ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ സഹസംവിധായകൻ ഇല്ല്യൂമിനേഷൻ നിർമാണ/കഥാപാത്ര ഡിസൈനർ ആയ എറിക് ഗില്ലാൻ ആണ്. സിങ്കോ പോൾ, കെൻ ഡോറിയോ എന്നിവർ ചിത്രത്തിന്റെ രചന നിർവഹിച്ചു.

ചിത്രത്തിൽ ബൽത്താസർ ബ്രാട്ട് എന്ന ഒരു പുതിയ ശത്രുവിനെ പരാജയപ്പെടുത്തുന്നതിനായി ഗ്രു തന്റെ നീണ്ട ഇരട്ട സഹോദരൻ ഡ്രുവിനൊപ്പം ചേരുന്നു. സ്റ്റീവ് കാരെൽ, മിറാൻ‌ഡ കോസ്‌ഗ്രോവ്, ഡാന ഗെയർ എന്നിവർ ആദ്യ രണ്ടു ചിത്രങ്ങൾ തങ്ങൾ അവതരിപ്പിച്ച ഗ്രു, മർഗോ, എഡിത്ത് എന്നീ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. ഡെസ്പിക്കബിൾ മി (2010) യിൽ ഗ്രുവിന്റെ അമ്മ മർലീന ഗ്രു ആയി അഭിനയിച്ച ജൂലി ആൻഡ്രൂസ് ഈ ചിത്രത്തിൽ വീണ്ടും തിരിച്ചെത്തി. ക്രിസ്റ്റൻ വിഗ്, സ്റ്റീവ് കൂഗൻ എന്നിവർ ഡെസ്പിക്കബിൾ മി 2 (2013) ൽ നിന്നുള്ള ലൂസി, സൈലാസ് റാംസ്‌ബോട്ടം എന്നീ വേഷങ്ങൾ വീണ്ടും അവതരിപ്പിച്ചു.

ഡെസ്പിക്കബിൾ മി 3 2017 ജൂൺ 14 ന് ആനെസി ഇന്റർനാഷണൽ ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ചു, കൂടാതെ ജൂൺ 30, 2017 ന് 3 ഡി, റിയൽഡി 3 ഡി, ഡോൾബി സിനിമ, ഐമാക്സ് എന്നീ പതിപ്പുകൾ സഹിതം അമേരിക്കയിലെ തീയേറ്ററുകളിൽ എത്തി. സമ്മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രം ലോകമെമ്പാടും ആയിരം കോടി ഡോളർ വരുമാനം നേടി, 2017 ൽ ഏറ്റവും വരുമാനം നേടുന്ന നാലാമത്തെ ചിത്രമായി. കൂടാതെ ഡെസ്പിക്കബിൾ മി ചലച്ചിത്ര പരമ്പരയിലെ ഏറ്റവും വരുമാനം നേടുന്ന ചിത്രം, ഏറ്റവും വരുമാനം നേടുന്ന എട്ടാമത്തെ അനിമേഷൻ ചിത്രം, എക്കാലത്തെയും ഏറ്റവും മികച്ച വരുമാനം നേടിയ 38-ാമത്തെ ചിത്രം എന്നീ നേട്ടങ്ങൾ ചിത്രത്തിന് ലഭിച്ചു. 2015 ൽ മിനിയൻസിന് ശേഷം ഒരു ബില്യൺ ഡോളർ സമ്പാദിച്ച ഇല്യുമിനേഷന്റെ രണ്ടാമത്തെ ചിത്രമാണിത്, അങ്ങനെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രാഞ്ചൈസിയായി ഡെസ്പിക്കബിൾ മി.

കഥാസാരം

[തിരുത്തുക]

മുൻ സൂപ്പർ വില്ലൻ ഗ്രു ഇപ്പോൾ ആന്റി വില്ലൻ ലീഗിന്റെ (എവിഎൽ) ഏജന്റാണ്. 1980 കളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള ബൽത്താസർ ബ്രാറ്റ് പിന്നീട് വില്ലനായി മാറുന്നു. ബൽത്താസിന്റെ പദ്ധതികൾക്ക് തുരങ്കം വെയ്ക്കാൻ ഗ്രുവിനേയും ഭാര്യ ലൂസി വൈൽഡിനെയും ചുമതലപ്പെടുത്തുന്നു. ഡുമോണ്ട് എന്ന പിങ്ക് നിറത്തിലുള്ള വലിയ ഒരു ഡയമണ്ട് മോഷ്ടിക്കുന്നതിൽ നിന്ന് ബ്രാറ്റിനെ തടയാൻ ഗ്രുവിന് കഴിഞ്ഞു എങ്കിലും അയാൾ രക്ഷപെടുന്നു. ബ്രാറ്റിനെ പിടികൂടുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി, എവി‌എല്ലിന്റെ തലവനായ സൈലാസ് റാംസ്‌ബോട്ടം തന്റെ സ്ഥാനം രാജിവെക്കുകയും തൽസ്ഥാനത്തു നിയോഗിതയായ പുതിയ തലവൻ വലേരി ഡാവിഞ്ചി, ഗ്രുവിനെയും ലൂസിയെയും എവി‌എല്ലിൽ നിന്ന് പുറത്താക്കുക്കുകയും ചെയ്യുന്നു.

ഗ്രുവും ലൂസിയും വീട്ടിലെത്തി മക്കളായ മർഗോ, എഡിത്ത്, ആഗ്നസ് എന്നിവരോട്, തങ്ങളെ പിരിച്ചുവിട്ടതിനെക്കുറിച്ച് മനസ്സില്ലാമനസ്സോടെ പറയുന്നു. സഹായിയായ ഡോക്ടർ നെഫാരിയോ അബദ്ധത്തിൽ കാർബോണൈറ്റിൽ ഉറച്ചുപോകുകയും, ജോലിയില്ലാതെ ആയിട്ടും വില്ലൻ പണിയിലേക്ക് മടങ്ങാത്തത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു ഗ്രൂവിന്റെ മിനിയൻസ് അവനെ വിട്ടു പോകുന്നു. ഡേവ്, ജെറി എന്നീ മിനിയൻസ് മാത്രം ഗ്രൂവിനൊപ്പം നിൽക്കുന്നു. അതേസമയം, കുട്ടികളുടെ വളർത്തമ്മ എന്ന തന്റെ പുതിയ റോളുമായി പൊരുത്തപ്പെടാൻ ലൂസി പാടുപെടുന്നു. തനിക്ക് ഡ്രൂ എന്ന ഇരട്ട സഹോദരനുണ്ടെന്ന് ഗ്രു മനസ്സിലാക്കുന്നു. ഫ്രീഡോണിയ എന്ന വിദൂര രാജ്യത്ത് താമസിക്കുന്ന അദ്ദേഹത്തെ കാണാൻ ഗ്രു ആഗ്രഹിക്കുന്നു. ഡ്രൂവിനെ കാണാൻ കുടുംബം യാത്ര ചെയ്യാൻ തീരുമാനിക്കുന്നു, അദ്ദേഹത്തിന്റെ അപാരമായ സമ്പത്തും,കൊട്ടാരം പോലുള്ള വീടും കണ്ട് അത്ഭുതപ്പെടുത്തുന്നു. അതേസമയം, ഒരു ടാലന്റ് ഷോ സെറ്റിൽ അതിക്രമിച്ചു കടന്നതിനു മിനിയൻസിനെ അറസ്റ് ചെയ്യുന്നു. തന്റെ ഷോ റദ്ദാക്കിയതിന്റെ പ്രതികാരമായി ഹോളിവുഡിനെ നശിപ്പിക്കാനും ഒരു വമ്പൻ റോബോട്ട് നിർമിക്കാനും ബ്രാറ്റ് ഡയമണ്ട് വീണ്ടും മോഷ്ടിക്കുന്നു.

അടുത്തിടെ മരിച്ച അവരുടെ പിതാവ് "ബാൽഡ് ടെറർ" എന്നറിയപ്പെടുന്ന ഒരു ഐതിഹാസിക സൂപ്പർ വില്ലനായിരുന്നുവെന്ന് ഡ്രു വെളിപ്പെടുത്തുന്നു, അദ്ദേഹത്തിന്റെ വില്ലൻ പ്രവർത്തനങ്ങളാണ് കുടുംബത്തിന്റെ സമ്പത്തിന്റെ യഥാർത്ഥ ഉറവിടം. തന്റെ പഴയ വഴികളിലേക്ക് മടങ്ങാൻ ഗ്രുവിനെ ഡ്രു പ്രേരിപ്പിക്കുന്നു. പിതാവിന്റെ സൂപ്പർകാറിൽ ഡ്രൂ ഗ്രുവിനെ ഫ്രീഡോണിയ ചുറ്റികാണിക്കുന്നു. അതേസമയം, ഒരു അമ്മയെന്ന നിലയിൽ തന്റെ പുതിയ ജോലികൾ സന്തുലിതമാക്കാൻ ലൂസി ശ്രമിക്കുന്നു. എഡിത്തും ആഗ്നസും ഒരു പ്രാദേശിക ഭക്ഷണശാലയിൽ കയറി. അവിടത്തെ ബാർ അറ്റൻഡർ അടുത്തുള്ള ഒരു വനത്തിൽ ജീവിക്കുന്ന ഒരു യൂണികോണിനെക്കുറിച്ചു പറയുന്നു. യൂണികോൺ സാങ്കൽപ്പികമാണെന്ന് ആഗ്നസിനെ ബോധ്യപ്പെടുത്താൻ ഗ്രു ശ്രമിക്കുന്നു, പക്ഷേ അവളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ അതിനെതിരെ തീരുമാനിക്കുന്നു. അടുത്ത ദിവസം, ആഗ്നസും എഡിത്തും 'യൂണികോണിനെ' കണ്ടെത്താനായി, കാട്ടിലേക്ക് പുറപ്പെട്ടു എന്നാൽ ഒരുകൊമ്പുമാത്രമുള്ള ഒരു ആടിനെ കണ്ടെത്താനേ അവർക്ക് കഴിഞ്ഞുള്ളു. ഗ്രുവിനോടുള്ള ഇഷ്ടം മൂലം ജയിൽ ചാടാനും മുൻ യജമാനന്റെ അടുത്തേക്ക് മടങ്ങാനും മിനിയൻസ് തീരുമാനിക്കുന്നു.

വജ്രം മോഷ്ടിക്കാൻ ഗ്രു ഡ്രുവിനെ പ്രേരിപ്പിക്കുന്നു, അത് എവി‌എല്ലിലേക്ക് കൊണ്ടുപോയി നഷ്ട്ടപ്പെട്ട തങ്ങളുടെ ജോലി തിരികെപ്പിടിക്കാൻ ഗ്രു രഹസ്യമായി ഉദ്ദേശിക്കുന്നു. നിരവധി തിരിച്ചടികൾ ഉണ്ടായിരുന്നിട്ടും, വജ്രം വീണ്ടെടുക്കാൻ അവർക്ക് കഴിയുന്നു.ഗ്രുവിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കിയ ഡ്രു അവനെ ചോദ്യം ചെയ്യുന്നു. അതിനു പകരമായി, ഡ്രുവിന്റെ കഴിവില്ലായ്മയെ ഗ്രു അപമാനിക്കുകയും അവരുടെ ബന്ധം അവസാനിപ്പിച്ചു ഫ്രീഡോണിയ വിടാൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ലൂസിയുടെ വേഷത്തിൽ എത്തുന്ന ബ്രാറ്റ് വജ്രം വീണ്ടും കൈക്കലാക്കുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. യഥാർത്ഥ ലൂസിയെ കണ്ടെത്തിയതിനുശേഷം ഗ്രുവും ഡ്രുവും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയും കുട്ടികളെ മോചിപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു.

തന്റെ സൂപ്പർ റോബോട്ട് ഉപയോഗിച്ച് ബ്രാറ്റ് ഹോളിവുഡിൽ ഭീകരത സൃഷ്ടിക്കുന്നു. സൂപ്പർ പവർ ഗം ഉപയോഗിച്ച് ഹോളിവുഡിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ബ്രാറ്റ് ഉദ്ദേശിക്കുന്നു. ഗ്രുവും ഡ്രൂവും പിതാവിന്റെ കാറിലെ ആയുധങ്ങൾ ഉപയോഗിച്ച് ബ്രാറ്റിന്റെ റോബോട്ടിനെ ദുർബലപ്പെടുത്തുമ്പോൾ ലൂസി കുട്ടികളെ രക്ഷിക്കുന്നു. എന്നാൽ പ്രത്യാക്രമണത്തിൽ കാർ നശിക്കുകയും ഗ്രു അബോധാവസ്ഥയിൽ ആവുകയും ചെയ്യുന്നു. ലേസർ രസ്മി ഉപയോഗിച്ചു ബ്രാറ്റ് ഗ്രുവിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ ഡ്രൂ ഡ്രൂ റോബോട്ടിന്റെ ഉള്ളിൽ നുഴഞ്ഞുകയറി അതിനെ നശിപ്പിക്കുന്നു. ബോധം വീണ്ടെടുത്ത ഗ്രു ബ്രാറ്റിനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ഇതിനോടകം ഗ്രുവിന്റെ ഒപ്പം ചേർന്ന മിനിയൻസ് ഗരത്തെ ഇതിനകം മൂടുന്ന ഗം നശിപ്പിക്കുന്നു.

താമസിയാതെ, ഗ്രുവിനെയും ലൂസിയെയും എവി‌എല്ലിൽ തിരിച്ചെടുക്കുന്നു. ലൂസിയെ കുട്ടികൾ അവരുടെ അമ്മയായി അംഗീകരിക്കുന്നു. വില്ലനിലേക്ക് തിരികെയെത്തിയ ഡ്രൂ, മിനിയൻസിനൊപ്പം, ഗ്രുവിന്റെ വിമാനം മോഷ്ടിക്കുന്നു. എന്നാൽ പിന്തുടർന്ന് പിടിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻ‌തൂക്കം ദ്രുവിന് നൽകാൻ ഗ്രുവും ലൂസിയും തീരുമാനിക്കുന്നു.

ശബ്ദ താരങ്ങൾ

[തിരുത്തുക]
  • സ്റ്റീവ് കാരെൽ - ഗ്രൂ, മുൻ സൂപ്പർവില്ലനും ആന്റീവില്ലൻ ലീഗ് ഏജന്റും, ,മാർഗോ, എഡിത്, ആഗ്നസ് എന്നിവരുടെ വളർത്തച്ഛൻ, ലൂസിയുടെ ഭർത്താവ് [5]
    • ഗ്രുവിന്റെഇരട്ട സഹോദരൻ ഡ്രുവിനും സ്റ്റീവ് കാരെൽ തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്.
  • ക്രിസ്റ്റൺ വിഗ് - ലൂസി വൈൽഡ്, ആന്റി വില്ലൻ ലീഗ് ഏജന്റും, ഗ്രുവിന്റെ ഭാര്യയും പെൺകുട്ടികളുടെ വളർത്തു അമ്മയും.
  • ട്രേ പാർക്കർ - ബൽത്തസാർ ബ്രാറ്റ്, 1980 കളിൽ ബാലവേഷങ്ങൾ ചെയ്തിരുന്ന ബൽത്തസാർ പിന്നീട് ഒരു സൂപ്പർ വില്ലൻ ആകുന്നു.
  • മിറാൻ‌ഡ കോസ്‌ഗ്രോവ് - മർഗോ ഗ്രു, ഗ്രു, ലൂസിയുടെ മൂത്തതും ബുദ്ധിമാനായ ദത്തെടുത്ത മകൾ.
  • ഡാന ഗെയർ - എഡിത് ഗ്രു, ഗ്രു, ലൂസിയുടെ മിഡിൽ ടോംബോയിഷ് ദത്തെടുത്ത മകൾ. [6]
  • നെവ് ഷാരെൽ - ആഗ്നസ് ഗ്രു, ഗ്രു, ലൂസിയുടെ ഇളയ ദത്തുപുത്രി. [7] ആദ്യ രണ്ട് ചിത്രങ്ങളിൽ എൽസി ഫിഷർ മുമ്പ് ശബ്ദം നൽകിയിരുന്നു.
  • മെൽ, കെവിൻ, സ്റ്റുവർട്ട്, ബോബ്, മിനിയൻസ് എന്നിവയായി പിയറി കോഫിൻ .
    • പിയറി കോഫിൻ ഒരു മ്യൂസിയം ഡയറക്ടറിനും ശബ്ദം നൽകുന്നു.
  • സ്റ്റീവ് കൂഗൻ - സിലാസ് റാംസ്‌ബോട്ടം, ചിത്രത്തിന്റെ തുടക്കത്തിൽ വിരമിക്കുന്ന ആന്റി വില്ലൻ ലീഗിന്റെ തലവൻ. [8]
    • ഡ്രൂവിന്റെ ബട്ട്‌ലറായ ഫ്രിറ്റ്‌സിനും കൂഗൻ ശബ്ദം നൽകുന്നു.
  • ജൂലി ആൻഡ്രൂസ് - മർലീന ഗ്രു, ഗ്രു, ഡ്രൂവിന്റെ അമ്മ.
  • ജെന്നി സ്ലേറ്റ് - വലേരി ഡാവിഞ്ചി, ആന്റി വില്ലൻ ലീഗിന്റെ പുതിയ തലവൻ.
  • ആൻഡി നൈമാൻ - ക്ലൈവ്, ബ്രോട്ടിന്റെ സൈഡ്‌കിക്കായ റോബോട്ട്.
  • അഡ്രിയാൻ സിസ്‌കാറ്റോ - നിക്കോ, മർഗോയുമായി പ്രണയത്തിലായ ഫ്രീഡോണിയയിൽ നിന്നുള്ള ആൺകുട്ടി.

റിലീസ്

[തിരുത്തുക]

2017 ജൂൺ 14 ന് ആനെസി ഇന്റർനാഷണൽ ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിൽ [2] ആദ്യമായി പ്രദർശിപ്പിച്ച ഈ ചിത്രം 2017 ജൂൺ 30 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഡോൾബി വിഷനിൽ റിലീസ് ചെയ്ത 2.39: 1 അനാമോർഫിക്ക് ഫോർമാറ്റിലുള്ള ഇല്യുമിനേഷന്റെ ആദ്യ ചിത്രമാണിത്.

ചിത്രത്തിന്റെ ആദ്യ ട്രെയിലർ 2016 ഡിസംബർ 14 ന് പുറത്തിറങ്ങി; [6] രണ്ടാമത്തേത് 2017 മാർച്ച് 14 ന് പുറത്തിറങ്ങി. ടിവി ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത മറ്റൊരു ട്രെയിലർ 2017 ഏപ്രിൽ 21 ന് പുറത്തിറങ്ങി. [9] മൂന്നാമത്തെ ട്രെയിലർ 2017 മെയ് 24 ന് പുറത്തിറങ്ങി. [10]

നേട്ടങ്ങൾ

[തിരുത്തുക]
അവാർഡ് വിഭാഗം സ്വീകർത്താവ് ഫലം
45 മത് ആനി അവാർഡ്സ്[11] ബെസ്ററ് അനിമേറ്റേറ്റഡ്‌ ഫീച്ചർ ക്രിസ് മേലെഡാൻഡ്രി, ജാനറ്റ് ഹീലി നാമനിർദ്ദേശം
അനിമേറ്റേറ്റഡ്‌ എഫക്ട്സ് ഇൻ ആൻ ആനിമേറ്റഡ് പ്രൊഡക്ഷൻ ബ്രൂണോ ചൗഫാർഡ്, ഫ്രാങ്ക് ബരാഡത്ത്, നിക്കോളാസ് ബ്രാക്ക്, മിലോ റിക്കാരണ്ട്
കാരക്ടർ ഡിസൈൻ ഇൻ ആൻ ആനിമേറ്റഡ് ഫീച്ചർ പ്രൊഡക്ഷൻ എറിക് ഗില്ലൺ
എസിഇ എഡ്ഡി അവാർഡ്സ് ബെസ്ററ് എഡിറ്റഡ് അനിമേറ്റേറ്റഡ്‌ ഫീച്ചർ ഫിലിം ക്ലെയർ ഡോഡ്‌സൺ
ആർട്ട് ഡയറക്ടേഴ്സ് ഗിൽഡ്[12] പ്രൊഡക്ഷൻ ഡിസൈൻ ഇൻ ആൻ ആനിമേറ്റഡ് ഫീച്ചർ പ്രൊഡക്ഷൻ ഒലിവിയർ ആദം
സിനിമാ ഓഡിയോ സൊസൈറ്റി അവാർഡ്സ്[13] ഔട്‍സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് ഇൻ സൗണ്ട് മിക്സിങ് ഫോർ എ മോഷൻ പിക്ച്ചർ - ആനിമേറ്റഡ് ഫിലിം കാർലോസ് സൊട്ടോലോംഗോ, റാണ്ടി തോം, ടിം നീൽസൺ, ബ്രാൻഡൻ പ്രോക്ടർ, ഗ്രെഗ് ഹെയ്സ്, സ്കോട്ട് കർട്ടിസ്
സെൻട്രൽ ഒഹായോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[14] മികച്ച ആനിമേറ്റഡ് ഫിലിം ഡെസ്പിക്കബിൾ മി 3
23-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ്[15] മികച്ച ആനിമേറ്റഡ് ഫിലിം പിയേർ കോഫിൻ, കൈൽ ബാൾഡ
ഡെൻവർ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ്സ്[16] മികച്ച ആനിമേറ്റഡ് ഫിലിം ഡെസ്പിക്കബിൾ മി 3
ഗോൾഡൻ ട്രെയിലർ അവാർഡ് 2017[17] മികച്ച ആനിമേഷൻ /ഫാമിലി
മികച്ച ആനിമേഷൻ /ഫാമിലി പോസ്റ്റർ
ഗോൾഡൻ റീൽ അവാർഡ്സ് ഔട്‍സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് ഇൻ സൗണ്ട് എഡിറ്റിംഗ് ഫീച്ചർ അനിമേഷൻ ഡെന്നിസ് ലിയോനാർഡ്, ടിം നീൽസൺ, മാത്യു ഹാർട്ട്മാൻ, മാക് സ്മിത്ത്, ആൻഡ്രെ ജെ.എച്ച്. സ്വീവേഴ്സ്, ക്രിസ്റ്റഫർ ഫ്ലിക്, റിച്ചാർഡ് ഗൗൾഡ്, ജോൺ റോഷ്, ഷെല്ലി റോഡൻ, സ്ലാം ആൻഡ്രൂസ്
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് 2017[18] മികച്ച ഒറിജിനൽ ഗാനം - ആനിമേറ്റഡ് ഫിലിം ദേർ ഈസ് സംതിങ് സ്പെഷ്യൽ - ഫാരൽ വില്യംസ്
ഹ്യൂസ്റ്റൺ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ്സ് 2017[19] മികച്ച ആനിമേറ്റഡ് ഫിലിം ഡെസ്പിക്കബിൾ മി 3
ലെജിയോൺ‌നെയേഴ്സ് ഓഫ്ലാഫ്റ്റർ ലെഗസി അവാർഡ്സ് 2018[20] മികച്ച കുട്ടികളുടെ കോമഡി ഫിലിം
പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ്സ്[21] ഔട്‍സ്റ്റാൻഡിങ് പ്രൊഡ്യൂസർ ഓഫ് ആനിമേറ്റഡ് തീയേറ്ററിക്കൽ മോശം പിക്ചർ ക്രിസ് മേലെഡാൻഡ്രി, ജാനറ്റ് ഹീലി
മൂവിഗൈഡ് അവാർഡ്സ്[22] ബെസ്ററ് മൂവി ഫോർ ഫാമിലീസ് ഡെസ്പിക്കബിൾ മി 3
നിക്കലോഡിയൻ ബ്രസീൽ കിഡ്‌സ് ചോയ്‌സ് അവാർഡ്സ്[23] ഇഷ്ടപ്പെട്ട ആനിമേറ്റഡ് ഫിലിം വിജയിച്ചു
നിക്കലോഡിയൻ മെക്സിക്കോ കിഡ്സ് ചോയ്സ് അവാർഡ്സ് 2017[24] ഇഷ്ടപ്പെട്ട ചലച്ചിത്രം
2018 കുട്ടികളുടെ ചോയ്സ് അവാർഡ്സ്[25] ഇഷ്ടപ്പെട്ട ആനിമേറ്റഡ് ഫിലിം നാമനിർദ്ദേശം
നിക്കലോഡിയൻ അർജന്റീന കിഡ്‌സ് ചോയ്‌സ് അവാർഡ്സ് 2017[26] ഇഷ്ടപ്പെട്ട ചലച്ചിത്രം
നിക്കലോഡിയൻ കൊളംബിയ കിഡ്‌സ് ചോയ്‌സ് അവാർഡ്സ് 2017[27] ഇഷ്ടപ്പെട്ട ചലച്ചിത്രം
നോർത്ത് ടെക്സസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[28] മികച്ച ആനിമേറ്റഡ് ഫിലിം പിയേർ കോഫിൻ, കൈൽ ബാൾഡ, എറിക് ഗില്ലൺ
ഫീനിക്സ് ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ്സ്[29] മികച്ച ആനിമേറ്റഡ് ഫിലിം ഡെസ്പിക്കബിൾ മി 3
സാറ്റേൺ അവാർഡ്സ് മികച്ച ആനിമേറ്റഡ് ഫിലിം
സെന്റ് ലൂയിസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ[30] ബെസ്ററ് അനിമേറ്റേറ്റഡ്‌ ഫീച്ചർ പിയേർ കോഫിൻ, കൈൽ ബാൾഡ
16 മത് വിഷ്വൽ എഫക്റ്റ്സ് സൊസൈറ്റി അവാർഡ്സ്[31] ഔട്‍സ്റ്റാൻഡിങ് വിഷ്യൽ എഫെക്ട്സ് ഇൻ ആൻ ആനിമേറ്റഡ് ഫീച്ചർ പിയേർ കോഫിൻ, ക്രിസ് മേലെഡാൻഡ്രി, കൈൽ ബാൾഡ, എറിക് ഗില്ലൺ
ഔട്‍സ്റ്റാൻഡിങ് ആനിമേറ്റഡ് കാരക്ടർ ഇൻ ആൻ ആനിമേറ്റഡ് ഫീച്ചർ എറിക് ഗില്ലൺ, ബ്രൂണോ ഡെക്വിയർ, ജൂലിയൻ സോററ്റ്, ബെഞ്ചമിൻ ഫൗർനെറ്റ് - "ബ്രാറ്റ്" എന്ന കഥാപാത്രത്തിന്
ഔട്‍സ്റ്റാൻഡിങ് ക്രീയേറ്റഡ്‌ എൻവിറോണ്മെന്റ് ഇൻ ആൻ ആനിമേറ്റഡ് ഫീച്ചർ ആക്സൽ ഡി കൂമാൻ, പിയറി ലോപ്സ്, മിലോ റിക്കാരണ്ട്, നിക്കോളാസ് ബ്രാക്ക്
ഔട്‍സ്റ്റാൻഡിങ് മോഡൽ ഇൻ എ ഫോട്ടോറീൽ ഓർ ആനിമേറ്റഡ് പ്രൊജക്റ്റ് എറിക് ഗില്ലൺ, ഫ്രാങ്കോയിസ്-സേവ്യർ ലെപിൻട്രെ, ഗില്ലൂം ബൗഡെവിൽ, പിയറി ലോപ്സ്
ഔട്‍സ്റ്റാൻഡിങ് എഫ്ഫെക്ട്സ് സിമുലേഷൻസ് ഇൻ ആൻ ആനിമേറ്റഡ് ഫീച്ചർ ബ്രൂണോ ചൗഫാർഡ്, ഫ്രാങ്ക് ബരാഡത്ത്, മിലോ റിക്കാരണ്ട്, നിക്കോളാസ് ബ്രാക്ക്
വാഷിംഗ്ടൺ ഡി.സി ഏരിയ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്സ് 2017 ബെസ്ററ് അനിമേറ്റേറ്റഡ്‌ ഫീച്ചർ പിയേർ കോഫിൻ, കൈൽ ബാൾഡ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Film releases". Variety Insight. Archived from the original on 2017-05-16. Retrieved 2017-02-26.
  2. 2.0 2.1 2.2 Wolfe, Jennifer (April 3, 2017). "Illumination's 'Despicable Me 3' To Premiere at Annecy 2017". Animation World Network. Archived from the original on May 9, 2017. Retrieved April 30, 2017.
  3. 3.0 3.1 "Despicable Me 3 (2017)". Box Office Mojo. Archived from the original on December 30, 2017. Retrieved December 14, 2017.
  4. "Despicable Me 3". AMC Theatres. Archived from the original on October 2, 2017. Retrieved May 31, 2017.
  5. Franich, Darren (April 13, 2016). "Trey Parker Will Voice The Villain In Despicable Me 3". Entertainment Weekly. Archived from the original on April 15, 2016. Retrieved April 14, 2016.
  6. 6.0 6.1 Lesnick, Silas (December 14, 2016). "Gru is Back in the Despicable Me 3 Trailer!". ComingSoon.net. Archived from the original on December 15, 2016. Retrieved December 14, 2016.
  7. "Nev Scharrel Talks 'Despicable Me 3' In Exclusive Q&A!". popstaronline.com. September 26, 2016. Archived from the original on December 20, 2016. Retrieved December 12, 2016.
  8. "Despicable Me 3". Universal Pictures. Archived from the original on December 30, 2016. Retrieved December 29, 2016.
  9. Despicable Me 3 - In Theaters Jun 30 - TV Spot 3 (HD). Retrieved on April 25, 2017.
  10. Despicable Me 3 - In Theaters June 30 - Official Trailer #3 (YouTube). Retrieved on June 6, 2017.
  11. Amidi, Amid (December 4, 2017). "Walt Disney Company Picks Up 33 Annie Award Nominations, Including 13 For 'Coco'". Cartoon Brew. Archived from the original on December 4, 2017. Retrieved December 4, 2017.
  12. "Art Directors Guild Awards: 'Dunkirk,' 'Shape of Water,' 'Blade Runner 2049' Among Nominees". The Hollywood Reporter. January 9, 2017. Archived from the original on January 10, 2018. Retrieved January 9, 2017.
  13. "54th CAS Awards Nominees". Cinema Audio Society. January 18, 2018. Archived from the original on January 10, 2018. Retrieved January 18, 2018.
  14. "The 2017 Columbus Film Critics Association (CFCA) Nominations". Next Best Picture. January 2, 2018. Archived from the original on January 3, 2018. Retrieved January 2, 2018.
  15. "Critics' Choice Awards 2018: Complete List of Movie and TV Nominations". E Newes. December 6, 2017. Archived from the original on January 15, 2018. Retrieved December 6, 2017.
  16. "'Call Me By Your Name' Leads Denver Film Critics Society (DFCS) Nominations". Awards Watch. January 9, 2018. Archived from the original on January 10, 2018. Retrieved January 9, 2018.
  17. Ceron, Ella (August 19, 2017). "Golden Trailer Awards: 'Lego Batman Movie' Leads With 11 Nominations". The Hollywood Reporter. Archived from the original on August 19, 2017. Retrieved May 12, 2017.
  18. Pond, Steve (October 26, 2017). "Hollywood Music in Media Awards Announces Nominees in Film, TV, & Video Game Music". Shoot Online. Archived from the original on October 26, 2017. Retrieved October 26, 2017.
  19. Amidi, Amid (December 30, 2017). "Houston Film Critics Nominations – 'The Shape of Water' Nabs 11, Dafne Keen Gets Supporting Nod". Awards Circuit. Archived from the original on December 30, 2017. Retrieved December 4, 2017.
  20. Amidi, Amid (October 24, 2018). "Legionnaires of Laughter Legacy Awards 2018 NOMINEES". Awards Circuit. Archived from the original on October 24, 2018. Retrieved October 24, 2018.
  21. Dave McNary (January 5, 2018). "Producers Guild Awards: 'Get Out,' 'Wonder Woman' Among Film Nominees". Variety. Archived from the original on January 6, 2018. Retrieved January 5, 2018.
  22. "2018 Movieguide Awards Nominations". Movieguides Awards. February 22, 2018. Archived from the original on August 16, 2018. Retrieved February 22, 2018.
  23. Pond, Steve (November 5, 2017). "Nickelodeon Brazil Kids' Choice Awards 2017 Nominees". Nick. Archived from the original on January 15, 2018. Retrieved November 5, 2017.
  24. Pond, Steve (July 20, 2017). "Nickelodeon Mexico Kids' Choice Awards 2017 Nominees". The Wrap. Archived from the original on July 18, 2017. Retrieved July 20, 2017.
  25. Pond, Steve (February 26, 2018). "Nickelodeon's Kids' Choice Awards 2018: Watch Host John Cena Announce the Favorite Movie Nominees". E! Online. Archived from the original on March 25, 2018. Retrieved February 26, 2018.
  26. Pond, Steve (July 20, 2017). "Nickelodeon Argentina Kids' Choice Awards 2017 Nominees". The Wrap. Archived from the original on August 24, 2017. Retrieved July 20, 2017.
  27. Pond, Steve (July 20, 2017). "Nickelodeon Colombia Kids' Choice Awards 2017 Nominees". The Wrap. Archived from the original on August 16, 2017. Retrieved September 22, 2017.
  28. Tapley, Kristopher (December 23, 2017). "Best of 2017 from the NTFCA". North Texas Film Critics Association. Archived from the original on December 12, 2017. Retrieved December 23, 2017.
  29. Amidi, Amid (December 14, 2017). "Phoenix Film Critics Society". 2017 Awards NOMINATIONS. Archived from the original on December 13, 2017. Retrieved December 14, 2017.
  30. Amidi, Amid (December 12, 2017). "Annual StLFCA Awards". Sf. Louis Film Association. Archived from the original on December 15, 2015. Retrieved December 12, 2017.
  31. Giardina, Carolyn (January 16, 2018). "Visual Effects Society Awards: 'Apes,' 'Blade Runner 2049' Lead Feature Nominees". Hollywood Reporter. Archived from the original on January 16, 2018. Retrieved January 16, 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡെസ്പിക്കബിൾ_മി_3&oldid=3389721" എന്ന താളിൽനിന്ന് ശേഖരിച്ചത്