ഡെസര്ട്ട് ഹോട്ട്സ്പ്രിങ്സ്

Coordinates: 33°57′40″N 116°30′29″W / 33.96111°N 116.50806°W / 33.96111; -116.50806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെസർട്ട് ഹോട്ട് സ്പ്രിങ്സ് നഗരം
Location of Desert Hot Springs in Riverside County, California.
Location of Desert Hot Springs in Riverside County, California.
ഡെസർട്ട് ഹോട്ട് സ്പ്രിങ്സ് നഗരം is located in the United States
ഡെസർട്ട് ഹോട്ട് സ്പ്രിങ്സ് നഗരം
ഡെസർട്ട് ഹോട്ട് സ്പ്രിങ്സ് നഗരം
Location in the United States
Coordinates: 33°57′40″N 116°30′29″W / 33.96111°N 116.50806°W / 33.96111; -116.50806
CountryUnited States
StateCalifornia
CountyRiverside
IncorporatedSeptember 25, 1963[1]
ഭരണസമ്പ്രദായം
 • MayorScott Matas[2]
വിസ്തീർണ്ണം
 • ആകെ30.61 ച മൈ (79.28 ച.കി.മീ.)
 • ഭൂമി30.22 ച മൈ (78.28 ച.കി.മീ.)
 • ജലം0.39 ച മൈ (1.01 ച.കി.മീ.)  0.11%
ഉയരം1,076 അടി (328 മീ)
ജനസംഖ്യ
 • ആകെ25,938
 • കണക്ക് 
(2016)[6]
28,492
 • ജനസാന്ദ്രത942.76/ച മൈ (364.00/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes[7]
92240–92241
Area codes442/760
FIPS code06-18996
GNIS feature IDs1656484, 2410328
വെബ്സൈറ്റ്www.cityofdhs.org

ഡെസർട്ട് ഹോട്ട് സ്പ്രിങ്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. ഡി.എച്ച്.എസ് എന്ന ചുരുക്കപ്പേരിലും ഈ നഗരം അറിയപ്പെടുന്നു. കോച്ചെല്ലാ താഴ്‍വരയുടെ ഭൂമിശാസ്ത്ര മേഖലയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ചിലപ്പോഴൊക്കെ ഡെസർട്ട് എമ്പയർ എന്നും അറിയപ്പെടുന്നു. 2000 ലെ സെൻസസിൽ 16,582 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 25,938 ആയിരുന്നു ആയി വർദ്ധിച്ചിരുന്നു. ഈ പ്രദേശത്ത് പ്രകൃതിദത്തമായ നിരവധി ചൂടു നീരുറവകൾ നിലനിൽക്കുന്നതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. സ്വാഭാവികമായി ചൂടുള്ളതും തണുത്തതുമായ ധാതു നീരുറവകളുള്ള ലോകത്തിലെ ഏതാനും സ്ഥലങ്ങളിൽ ഒന്നാണിത്.[8] അമേരിക്കൻ ഐക്യനാടുകളിലെ ചൂടു ധാതുനീരുറവകളുടെ ഏറ്റവും വലിയ ശേഖരമാണ് ഡെസേർട്ട് ഹോട്ട് സ്പ്രിംഗ്സിലുള്ളത്. ഏകദേശം ഇരുപതിലധികം പ്രകൃതിദത്ത ധാതു നീരുറവകൾ നഗരത്തിനു സമീപത്തുണ്ട്.[9] മറ്റു ചൂടു നീരുറവകളിൽ നിന്നു വ്യത്യസ്തമായി, നഗരത്തിലെ ധാതു നീരുറവുകൾ ഗന്ധമില്ലാത്തവയാണ്.[10][11]

ചരിത്രം[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന് മുൻപ് പാം സ്പ്രിങ്ങ്സിന്റെ വടക്കുഭാഗത്ത് വസിച്ചിരുന്ന ഒരേയൊരു ജനത സെവൻ പാംസ് ഗ്രാമത്തിലെ കഹൂയില്ല ഇന്ത്യൻസ് ആയിരുന്നു.[12] ഇന്നത്തെ ഡെസർട്ട് ഹോട്ട് സ്പ്രിങ്സ് പ്രദേശത്ത് കഹൂയില്ല ജനത ഒരിക്കലും സ്ഥിരതാമസമുറപ്പിച്ചിരുന്നില്ല.[13]  ശൈത്യകാലങ്ങളിൽ ഈ പ്രദേശത്തെ ഇളം ചൂടുള്ള കാലാവസ്ഥ മൂലം അവർ പലപ്പോഴും ഇവിടെ തങ്ങാറുണ്ടായിരുന്നു.[14]

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 23.6 ചതുരശ്ര മൈൽ (61 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 99.89% കരഭൂമിയും, 0.11% ഭാഗം വെള്ളം ഉൾപ്പെട്ടതുമാണ്. സൻ ബർണാർഡിനോ മലനിരകൾ, സാൻജസീന്തോ മലനിരകൾ എന്നീ രണ്ട് രണ്ടു പർവ്വതനിരകൾക്കിടയിലുള്ള പ്രദേശമാണ് ഡെസേർട്ട് ഹോട്ട് സ്പ്രിംഗ്സ്.[15] ബിഗ് മൊറോംഗോ കാന്യൺ പ്രിസർവ്വ്, ജോഷ്വ ട്രീ ദേശീയോദ്യാനം എന്നിവയ്ക്ക് തൊട്ടു തെക്കായി ഈ നഗരം സ്ഥിതി ചെയ്യുന്നു. സോണോറെൻ മരുഭൂമിയിലെ കൊളറാഡോ മരുഭൂമേഖലയിലാണ് ഇതിൻറെ സ്ഥാനം.[16]

അവലംബം[തിരുത്തുക]

 1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
 2. "City Council". City of Desert Hot Springs. Archived from the original on 2018-10-29. Retrieved October 5, 2014.
 3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
 4. "Desert Hot Springs". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
 5. "Desert Hot Springs (city) QuickFacts". United States Census Bureau. Archived from the original on 2015-03-22. Retrieved March 12, 2015.
 6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 7. "ZIP Code(tm) Lookup". United States Postal Service. Retrieved November 17, 2014.
 8. Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 7. ISBN 9781467132176.
 9. Vokac, David and Joan (2017). Desert Hot Springs, California: Spa Town, U.S.A. Westphalia Press. Page 3. ISBN 9780930743352.
 10. Vechten, Ken Van (2010). Insider’s Guide to Palm Springs. Rowman & Littlefield. Page 78. ISBN 9780762761579.
 11. Vokac, David and Joan (2017). Desert Hot Springs, California: Spa Town, U.S.A. Westphalia Press. Page 3. ISBN 9780930743352.
 12. Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 27. ISBN 9781467132176.
 13. Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 11. ISBN 9781467132176.
 14. Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 7. ISBN 9781467132176.
 15. Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 8. ISBN 9781467132176.
 16. http://traveltips.usatoday.com/natural-vegetation-desert-hot-springs-california-110230.html