ഡെലിബ്‌ളാറ്റ്സ്‌കാ പെസ്‌കാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സെർബിയയിലെ വോജ്‌വോഡിന പ്രവിശ്യയിൽ 300 ചതുരശ്ര കി.മിയോളം പരന്നു കിടക്കുന്ന മണൽ പ്രദേശം ആണ് ഡെലിബ്‌ളാറ്റോ മണൽപ്പരപ്പ്‌ (ഡെലിബ്‌ളാറ്റ്സ്‌കാ പെസ്‌കാര). തെക്കൻ ബനാത്തിൽ ഡാന്യൂബ് നദിക്കും കാർപാത്ത്യൻ മലനിരകളുടെ തെക്കു-പടിഞ്ഞാറൻ ചെരിവുകൾക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 
കോവിൻ മുനിസിപ്പാലിറ്റിയിലെ ഡെലിബ്‌ളാറ്റോ എന്ന ഗ്രാമത്തിന്റെ പേരിലാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. അണ്ഡാകാരത്തിലുള്ള കുന്നുകളും പുൽപ്രദേശങ്ങളും ആണ് ഈ പ്രദേശത്തിന്റെ പ്രിത്യേകത.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മണൽ പ്രദേശം ആണ് ഡെലിബ്‌ളാറ്റോ. പനോണിയൻ കടൽ ഉൾവലിഞ്ഞുണ്ടായ വലിയൊരു മരുഭൂമി പ്രദേശത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. തദ്ദേശീയമായ പല വൃക്ഷങ്ങളും ചെടികളും മൃഗങ്ങളും ഈ പ്രദേശത്തുണ്ട്. പല സ്പീഷീസുകളും യൂറോപ്പിലും ലോകം ഒട്ടാകെയും വംശ നാശ ഭീഷണി നേരിടുന്നവയും വിരളമായി കാണുന്നവയും ആണ്. ഈ കാരണങ്ങളാൽ ഈ പ്രദേശത്തെ പ്രിത്യേക വന പ്രകൃതി പ്രദേശം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷണ വിഭാഗം 1ൽ പെടുന്ന പ്രദേശമാണിത്.

വന്യമൃഗങ്ങളും ചെടികളും[തിരുത്തുക]

ചരിത്രപരമായി പനോണിയൻ താലത്തിലുണ്ടായിരുന്ന 900ഓളം സ്പീഷീസുകൾക്കു ആവാസസ്ഥലമാണ് ഡെലിബ്‌ളാറ്റോ.  സമാനമായ ഭൂപ്രദേശങ്ങളുള്ള യൂറോപ്പിലെ മറ്റു പ്രദേശങ്ങൾ കൃഷി നടത്തുകയോ, വനവൽക്കരണം നടക്കുകയോ ചെയ്‌തെങ്കിലും ഡെലിബ്‌ളാറ്റോ മാത്രം മാറാതെ നിലനിന്നു. ബനാത് പിയോനി പുഷ്പം, പാങ്കിക് കാഞ്ഞിരം, വിവിധ തരത്തിലുള്ള പുൽച്ചെടികൾ, കുള്ളൻ ബദാം എന്നിവ ഇവിടെ കാണാവുന്ന വംശനാശ ഭീഷണി നേരിടുന്ന ചെടികൾ ആണ്. ഇരുപതു തരത്തിലുള്ള ഓർക്കിഡ് ചെടികൾ ഇവിടെ വളരുന്നു. [1]

References[തിരുത്തുക]