ഡെയിം ബാർബറ കാർട്ട്ലാൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡെയിം ബാർബറ കാർട്ട്ലാൻറ്
DBE CStJ
Barbara Cartland in 1925.jpg
BornMary Barbara Hamilton Cartland
9 July 1901
Edgbaston, Birmingham, England
Died21 മേയ് 2000(2000-05-21) (പ്രായം 98)
Camfield Place near Hatfield, Hertfordshire, England
OccupationNovelist
NationalityEnglish
Period1925–2000
GenreRomance
SpouseAlexander McCorquodale (m. 1927–1933)
Hugh McCorquodale (m. 1936–1963)
ChildrenRaine McCorquodale
Ian Hamilton McCorquodale
Glen McCorquodale
RelativesDiana, Princess of Wales (step-granddaughter)

ഡെയിം ബാർബറ കാർട്ട്ലാൻറ് DBE CStJ (ജീവിതകാലം : 9 ജൂലൈ 1901 – 21 മെയ് 2000), മെരി ബാർബറ ഹാമിൽ‌ട്ടൺ കാർട്ട്ലാൻറ് എന്ന പേരിൽ ജനിച്ച പ്രണയനോവലുകളടെ രചയിതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും കൂടുതൽ വാണിജ്യപരമായ വിജയം കൈവരിച്ചതും ലോകമെമ്പാടും വിറ്റഴിഞ്ഞതുമായ നോവലുകളുടെ രചയിതാക്കളിലൊരാളായിരുന്നു അവർ. അവരുടെ 723 നോവലുകൾ 38 ഭാഷകളിലേയ്ക്കു തർജ്ജമ ചെയ്യപ്പെടുകയും ഗിന്നസ് വേൾഡ് റിക്കാർഡി്സിൽ ഒരു വർഷം (1976) ഏറ്റവും കൂടുതൽ നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടയാളെന്ന പരാമർശം നിലനിർത്തുകയും ചെയ്തിരുന്നു.[1]  അനേകം പ്രണയനോവലുകളുടെ സ്രഷ്ടാവെന്ന നിലയിൽ അവർ ഓർമ്മിക്കപ്പെടുന്നു. വിവാഹത്തിനുശേഷമുള്ള പേരായ ബാർബറ മക്കോർക്യൂഡെയിൽ എന്ന പേരിലും മാർക്കസ് ബെൽഫ്രി എന്ന തൂലികാനാമത്തിലും രചനകൾ നടത്തിയിരുന്നു. നാടകങ്ങൾ, സംഗീതം, പ്രബന്ധങ്ങൾ എന്നിങ്ങനെ വിവിധ ശാഖകളിലായി 700 ൽ ഏറെ പുസ്തകങ്ങൾ രചിച്ചിരുന്നു.[2]  അവർ ഒരു ജീവകാരുണ്യപ്രവർത്തകകൂടിയായിരുന്നു. അവരുടെ പുസ്തകങ്ങളുടെ 750 മില്ല്യണ് കോപ്പികൾ വിറ്റഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.[3]  മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം പുസ്തകങ്ങളുടെ വിൽപ്പന രണ്ടു ബില്ല്യണിലധികമാണ്.[4]  19 ആം നൂറ്റാണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തിലെ ശുദ്ധപ്രണയം നോവലുകളിലൂടെ വരച്ചുകാട്ടുന്നതിൽ അവർ മികച്ച പാടവം കാട്ടി.  

അവലംബം[തിരുത്തുക]

  1. Severo, Richard (May 22, 2000). "Barbara Cartland, 98, Best-Selling Author Who Prized Old-Fashioned Romance, Dies". New York Times.
  2. "Dame Barbara Cartland". London: The Daily Telegraph. 22 May 2000. മൂലതാളിൽ നിന്നും 2020-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 April 2013.
  3. "Dame Barbara Cartland". London: The Daily Telegraph. 22 May 2000. മൂലതാളിൽ നിന്നും 2020-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 April 2013.
  4. "Final Curtain Calls". CBS News. 20 December 2000. ശേഖരിച്ചത് 21 May 2010.