ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ദന്തവൈദ്യ വിദ്യാഭ്യാസവും ദന്തവൈദ്യ രംഗവും ചിട്ടപ്പെടുത്തുവാനും നിയന്ത്രിക്കുവാനുമായി കേന്ദ്ര ആരോഗ്യ/കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിച്ചുവരുന്ന പരമോന്നത സമിതിയാണ് ഡെന്റൽ  കൗൺസിൽ ഒഫ് ഇന്ത്യ (Dental Council of India). ഡി.സി.ഐ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്നു.

1948ലെ ഡെന്റിസ്റ്റ് ആക്ട് പ്രകാരം നിലവിൽ വന്ന ഈ സമതിയുടെ സാമ്പത്തിക സ്രോതസ്സ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡി.സി.ഐ സംസ്ഥാനഘടകങ്ങളാണ്.

Dental Council of India
200px
ചുരുക്കപ്പേര്DCI
രൂപീകരണം1948
തരംGovernment
ലക്ഷ്യംTo regulate dental education in India and to grant Colleges, Universities, and also for registration of dental degree holders and monitoring dental practice.
ആസ്ഥാനംNew Delhi
Location
 • Aiwan-E-Galib Marg

  Kotla Road, Temple Lane

  New Delhi-110002
ഔദ്യോഗിക ഭാഷ
English and Hindi
President
Dibeyendu Mazumdar
Main organ
Council
AffiliationsMinistry of Health and Family Welfare, India
വെബ്സൈറ്റ്http://www.dciindia.org.in/

ഉദ്ദേശ ലക്ഷ്യങ്ങൾ[തിരുത്തുക]

 • ഇന്ത്യയെ ഒട്ടാകെയുള്ള ദന്തവൈദ്യ വിദ്യാഭ്യാസം ഏകീകരിക്കുക
 • ദന്തവിദ്യാഭ്യാത്തിന്റെ പാഠ്യപദ്ധതി നിശ്ചയിക്കുക, ഡെന്റിസ്റ്റുകളുടെ പരിശീലനപദ്ധതി രൂപം നൽകുക.
 • ദന്ത സഹായികളുടെ (dental technicians. Dental hygienist) പ്രവർത്തനം ചിട്ടപ്പെടുത്തുക.
 • വിവിധ പരീക്ഷകളും, ബിരുദങ്ങളും, തുടർവിദ്യാഭ്യാസവും ക്രമപ്പെടുത്തുക.

സമിതി ഘടന[തിരുത്തുക]

ആറ് മേഖലകളിലെ പ്രാതിനിധ്യം സമിതിയിൽ ഉണ്ടായിരിക്കണമെന്ന് ആക്ട് വിഭാവന ചെയ്യുന്നു.

 1. കേന്ദ്ര സർക്കാർ
 2. സംസ്ഥാന സർക്കാരുകൾ
 3. സർവ്വകലാശാലകൾ
 4. ദന്തവൈദ്യ വിദ്യാലയങ്ങൾ
 5. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ
 6. സ്വകാര്യ പ്രാക്ടീസ് മേഖല

External links[തിരുത്തുക]