ഉള്ളടക്കത്തിലേക്ക് പോവുക

ഡെനിസ് അലക്സാണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെനിസ് അലക്സാണ്ടർ
ഡെനിസ് അലക്സാണ്ടർ 1973-ൽ
ജനനം(1939-11-11)നവംബർ 11, 1939
മരണംമാർച്ച് 5, 2025(2025-03-05) (85 വയസ്സ്)
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്
തൊഴിൽനടി
സജീവ കാലം1949–2025
അറിയപ്പെടുന്നത്ജനറൽ ഹോസ്പിറ്റൽ
ജീവിതപങ്കാളി

ഡെനിസ് അലക്സാണ്ടർ (ജീവിതകാലം: നവംബർ 11, 1939 - മാർച്ച് 5, 2025) ജനറൽ ഹോസ്പിറ്റൽ എന്ന സോപ്പ് ഓപ്പറയിലെ ലെസ്ലി വെബ്ബർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയാണ്. 1973 മുതൽ 1984 വരെയും (കരാർ),[1] 1996 മുതൽ 2009 വരെയും ഈ വേഷം ചെയ്ത അവർ കൂടാതെ ഷോയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2013-ൽ ഇതിൽ ഒരു അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. 2017 ഡിസംബറിലും 2019 ഏപ്രിലിൽ ഷോയുടെ 56 -ാമത് വാർഷികത്തോടനുബന്ധിച്ചും മറ്റ് രണ്ട് അതിഥി വേഷങ്ങൾക്കായും അലക്സാണ്ടർ ജനറൽ ഹോസ്പിറ്റൽ പരമ്പരയിലേയ്ക്ക് മടങ്ങിയെത്തി. 2021 ന്റെ തുടക്കത്തിൽ അവർ ഒരിക്കൽക്കൂടി ഈ ഷോയിൽ പ്രത്യക്ഷപ്പെട്ടു.

ജീവിതരേഖ

[തിരുത്തുക]
1973-ൽ ജനറൽ ഹോസ്പിറ്റൽ പരമ്പരയിൽ ജോൺ ബെറാഡിനോയോടൊപ്പം.
ഡെയ്‌സ് ഓഫ് ഔർ ലൈവ്‌സ് പരമ്പരയുടെ കാസ്റ്റ് ഫോട്ടോ (1971)ഇടത്തുനിന്ന് വലത്തോട്ട്: എഡ്വേർഡ് മല്ലോറി, അലക്സാണ്ടർ, മക്‌ഡൊണാൾഡ് കാരി, സൂസൻ ഫ്ലാനറി

1939 നവംബർ 11 ന് യു.എസിലെ ന്യൂയോർക്ക് നഗരത്തിൽ ജനിച്ച ഡെസിസ്[2] അലക്സാണ്ടർ ലോംഗ് ഐലൻഡിലാണ് വളർന്നത്. ഫ്രാങ്ക് ഗോർഷിൻ,[3] സാൽ മിനിയോ തുടങ്ങിയ പ്രമുഖ നടന്മാരുടെ ഏജന്റായിരുന്ന അവളുടെ പിതാവ് അലക് അലക്സാണ്ടർ, കിഴക്ക് നിന്ന് പടിഞ്ഞാറൻ തീരത്തേക്ക് താമസം മാറാൻ തീരുമാനിച്ചപ്പോൾ അവൾ ലോസ് ഏഞ്ചലെസ് നഗരത്തിലേയ്ക്ക് താമസം മാറി. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ ജൂനിയറായിരിക്കുന്ന കാലത്തുതന്നെ അവർ ടെലിവിഷനിലും റേഡിയോയിലും പ്രവർത്തിച്ചിരുന്നു.[4] പതിനാലാമത്തെ വയസ്സിൽ ജോൺ കാസവെറ്റ്‌സിനെ നായകനാക്കി ഡോൺ സീഗൽ സംവിധാനം നിർവ്വഹിച്ച ക്രൈം ഇൻ ദി സ്ട്രീറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. 1962-ൽ, ടിവി വെസ്റ്റേൺ അവതരിപ്പിച്ച ദി വിർജീനിയൻ എന്ന പരമ്പരയുടെ ആദ്യ സീസണിലെ "ഇംപാസ്" എന്ന എപ്പിസോഡിൽ മിൽഡ്രഡ് ക്രോഗർ എന്ന കഥാപാത്രമായി അലക്സാണ്ടർ പ്രത്യക്ഷപ്പെട്ടു.

1960-ൽ ദി ക്ലിയർ ഹൊറൈസൺ എന്ന ടെലിവിഷൻ പരമ്പരയിലെ ലോയിസ് ആഡംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അലക്സാണ്ടർ ആദ്യമായി സോപ്പ് ഓപ്പറ വിഭാഗത്തിലേക്ക് കടന്നുവന്നത്. 1966 മുതൽ 1973 വരെ സംപ്രേക്ഷണം ചെയ്ത ഡെയ്‌സ് ഓഫ് ഔർ ലൈവ്‌സ് എന്ന പരമ്പരയിൽ സൂസൻ ഹണ്ടർ മാർട്ടിന്റെ വേഷത്തിലൂടെ സോപ്പ് ഓപ്പറ വിഭാഗത്തിൽ അവർക്ക് ഒരു വലിയ വഴിത്തിരിവ് ലഭിച്ചു.[5] 1973-ൽ, അലക്സാണ്ടറുമായുള്ള കരാർ ചർച്ചകൾക്കിടെ സൂസൻ എന്ന കഥാപാത്രത്തെ താൽക്കാലികമായി ഷോയിൽ നിന്ന് ഒഴിവാക്കി. ഇതിനിടെ ജനറൽ ഹോസ്ഫിറ്റൽ എന്ന പരമ്പരയിൽ ചേരുന്നതിനായി എബിസി ഡേടൈം അവർക്ക് അക്കാലത്ത് കേട്ടുകേൾവിയില്ലാത്ത ഒരു ശമ്പളവും ആനുകൂല്യങ്ങളും അടങ്ങിയ ഒരു പാക്കേജ് വാഗ്ദാനം ചെയ്തു. ഒടുവിൽ സൂസൻ എന്ന കഥാപാത്രം ഡെയ്‌സ് ഓഫ് ഔർ ലൈവ്‌സ് പരമ്പരയിൽ തിരിച്ചെത്തിയപ്പോൾ, ബെന്നി ഗാറ്റീസ് ആണ് ആ ക്ഥാപാത്രത്തെ അവതരിപ്പിച്ചത്.

ജനറൽ ഹോസ്പിറ്റലിൽ ഡെനിസ് അലക്സാണ്ടർ അവതരിപ്പിച്ച ലെസ്ലി വെബ്ബർ എന്ന കഥാപാത്രം വളരെക്കാലം നീണ്ടുനിന്ന ഒരു വേഷമായി മാറി. ഷോയിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒരാളായി പതിനൊന്ന് വർഷക്കാലം അവർ ആ പരമ്പരയിൽ തുടർന്നുവെങ്കിലും 1984 ൽ ഒരു കരാർ തർക്കത്തെത്തുടർന്ന് അവർ ആ പരമ്പര ഉപേക്ഷിച്ചു. 1986-ൽ, അനദർ വേൾഡ് എന്ന പരമ്പരയിലെ മേരി മക്കിന്നൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവർക്ക് വലിയൊരു ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടു. ലോസ് ഏഞ്ചൽസിലെ വീട്ടിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലെ അനദർ വേൾഡിന്റെ സ്റ്റുഡിയോയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് ബോധ്യമായതോടെ, ഷോയിൽ നിന്ന് പുറത്തുപോയ അവരുടെ പരമ്പരയിലെ അവസാന രംഗം 1989 ൽ ചിത്രീകരിച്ചു. പക്ഷേ 1991 ൽ ഈ പരമ്പരിയിലെ അവർ ഒരു ഒരു അതിഥി വേഷം ചെയ്തു. 1996-ൽ, ജനറൽ ഹോസ്പിറ്റലിൽ ലെസ്ലിയുടെ (ഏകദേശം 13 വർഷത്തിനുശേഷം തിരികെ കൊണ്ടുവന്നത്) വേഷം വീണ്ടും അവതരിപ്പിച്ചു അവർ 2009 വരെ ആ കഥാപാത്രം പ്രേക്ഷകരുടെ കാഴ്ചയിൽ നിന്ന് മങ്ങുന്നതുവരെ ആവർത്തിച്ച് അഭിനയിച്ചു. 2013 ൽ ഷോയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് അവർ ആ വേഷം വീണ്ടും അവതരിപ്പിക്കുകയും ആ വർഷം മുഴുവൻ ആവർത്തിച്ചുള്ള കഥാപാത്രമായി തുടരുകയും ചെയ്തു.[6] 2017 ഡിസംബർ അവസാനത്തിൽ ജനറൽ ഹോസ്പിറ്റൽ പരമ്പരയിൽ ഒരു ചെറിയ കാലയളവിലും, 2019 ഏപ്രിലിൽ ഷോയുടെ 56-ാം വാർഷികത്തോടനുബന്ധിച്ച് ഒരു എപ്പിസോഡിലും അലക്സാണ്ടർ തന്റെ വേഷം വീണ്ടും അവതരിപ്പിച്ചു.[7][8] 2021 ജനുവരി മുതൽ ഫെബ്രുവരി വരെ അവർ ഇതേ വേഷം വീണ്ടും അവതരിപ്പിച്ചു.

2025 മാർച്ച് 5 ന് കൊളറാഡോയിലെ ബൗൾഡറിൽ വച്ച് 85 വയസ്സുള്ളപ്പോൾ[9] അവർ സ്വാഭാവിക കാരണങ്ങളാൽ മരണമടഞ്ഞു.[10]

അവലംബം

[തിരുത്തുക]
  1. Associated, The (January 31, 1984). "Goodbye For Fans". The New York Times. New York City. Archived from the original on January 30, 2013. Retrieved October 1, 2013.
  2. Sloane, Stephanie (May 9, 2025). "GH Star Denise Alexander Dies: Genie Francis Remembers TV Mom". TV Insider. Fandom, Inc. Retrieved May 9, 2025.
  3. Frank Gorshin biodata Archived 2007-01-29 at the Wayback Machine, therealfrankgorshin.com; accessed September 16, 2014.
  4. "Denise Alexander Playing Lesley Webber on General Hospital". Soaps.com. United States: SheKnows Media. November 11, 1938. Archived from the original on November 23, 2014. Retrieved October 1, 2013.
  5. "Denise Alexander Playing Lesley Webber on General Hospital". Soaps.com. United States: SheKnows Media. November 11, 1938. Archived from the original on November 23, 2014. Retrieved October 1, 2013.
  6. Newcomb, Roger (2013-09-19). "EXCLUSIVE INTERVIEW: Denise Alexander Talks Playing THE INN's Mysterious Lola & Returning To GENERAL HOSPITAL (Part 1 of 2)". We Love Soaps. Archived from the original on 2013-09-29. Retrieved 2013-10-01.
  7. Newcomb, Roger (2013-09-19). "EXCLUSIVE INTERVIEW: Denise Alexander Talks Playing THE INN's Mysterious Lola & Returning To GENERAL HOSPITAL (Part 1 of 2)". We Love Soaps. Archived from the original on 2013-09-29. Retrieved 2013-10-01.
  8. Eades, Chris (November 30, 2017). "Denise Alexander Returns to GENERAL HOSPITAL!". ABC Soaps In Depth. Englewood Cliffs, New Jersey: Bauer Media Group. Retrieved January 2, 2018.
  9. Sloane, Stephanie (May 9, 2025). "GH Star Denise Alexander Dies: Genie Francis Remembers TV Mom". TV Insider. Fandom, Inc. Retrieved May 9, 2025.
  10. Newcomb, Roger (2013-09-19). "EXCLUSIVE INTERVIEW: Denise Alexander Talks Playing THE INN's Mysterious Lola & Returning To GENERAL HOSPITAL (Part 1 of 2)". We Love Soaps. Archived from the original on 2013-09-29. Retrieved 2013-10-01.
"https://ml.wikipedia.org/w/index.php?title=ഡെനിസ്_അലക്സാണ്ടർ&oldid=4590575" എന്ന താളിൽനിന്ന് ശേഖരിച്ചത്