ഡെക്സ്റ്റേഴ്സ് ലബോറട്ടറി
ഡെക്സ്റ്റേഴ്സ് ലബോറട്ടറി | |
---|---|
തരം | Animated sitcom |
സൃഷ്ടിച്ചത് | Genndy Tartakovsky |
രചന |
|
സംവിധാനം |
|
Voices of |
|
തീം മ്യൂസിക് കമ്പോസർ | Thomas Chase and Steve Rucker (main series) Gary Lionelli (Dial M and The Justice Friends) |
ഓപ്പണിംഗ് തീം | "Dexter's Laboratory" (main title) |
Ending theme | "Dexter's Laboratory" (end title), performed by Agostino Castagnola |
ഈണം നൽകിയത് | Thomas Chase and Steve Rucker (main series) Gary Lionelli (Dial M and The Justice Friends) |
രാജ്യം | United States |
സീസണുകളുടെ എണ്ണം | 4 |
എപ്പിസോഡുകളുടെ എണ്ണം | 78 (221 segments) (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Larry Huber (1996–97) Buzz Potamkin (1996–97) Sherry Gunther (1997–99) Genndy Tartakovsky (2001–03) |
നിർമ്മാണം | Genndy Tartakovsky Chris Savino (2001–03) |
സമയദൈർഘ്യം | 22 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Cartoon Network Studios (1996–97; 2001–03) Hanna-Barbera Productions (1997–99) |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | Cartoon Network |
Picture format | NTSC (480i) PAL (576i) HDTV (1080i) (Cartoon Planet reruns only) |
Audio format | Dolby Surround (1996–99) Dolby Digital 5.1 (2001–03) |
ഒറിജിനൽ റിലീസ് | Original series: ഏപ്രിൽ 28, 1996 – ഡിസംബർ 10, 1999 Revival series: നവംബർ 16, 2001 – നവംബർ 20, 2003 |
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | What a Cartoon! |
External links | |
Website |
ഒരു അമേരിക്കൻ കാർട്ടൂൺ സീരീസാണ് ഡെക്സ്റ്ററുടെ പരീക്ഷണശാല. ജെന്ഡി ടാർട്ടകോവ്സ്കി കാർട്ടൂൺ നെറ്റ്‌വർക്കിനു വേണ്ടി സൃഷ്ടിച്ച കാർട്ടൂണാണിത്. ഡെക്സ്റ്റർ എന്ന ബുദ്ധിമാനായ കുട്ടിയുടെ പരീക്ഷണശാലയിൽ നടക്കുന്ന സംഭവങ്ങളും, സഹോദരിയായ ദീദിയുടെ ഇടപെടൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയുടെ കാതൽ. മാൻഡാർക്ക് എന്ന മറ്റൊരു ബുദ്ധിമാനായ ശത്രുവും കാർട്ടൂണിൽ ഇടം പിടിക്കുന്നു. ദീദി ശല്യപ്പെടുത്തുമ്പോൾ പരീക്ഷണങ്ങൾ മുടങ്ങുന്നതും, അബദ്ധങ്ങൾ സംഭവിക്കുന്നതുമാണ് മിക്ക എപ്പിസോഡുകളുടെയും ഇതിവൃത്തം. 1995-ൽ കാലിഫോർണിയ കലാവിദ്യാലയത്തിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജെന്ഡി ഈ കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. മൂന്ന് ആന്നി അവാർഡുകളും, നാല് പ്രൈംടൈം എമ്മി അവാർഡുകൾക്കുള്ള നോമിനേഷനും 'ഡെക്സ്റ്ററുടെ പരീക്ഷണശാല' നേടിയിട്ടുണ്ട്.
കഥാസാരം
[തിരുത്തുക]വളരെ ബുദ്ധിമാനായ കുട്ടിയാണ് ഡെക്സ്റ്റർ. ഡെക്സ്റ്ററിന്റെ പുസ്തകഷെൽഫിനു പിന്നിലായാണ് പരീക്ഷണശാലയുള്ളത്. രഹസ്യവാക്കുകൾ ഉപയോഗിച്ചാണ് പരീക്ഷണശാല തുറക്കാനാവുക. വളരെ സുരക്ഷിതവും, സ്വകാര്യവുമാണ് പരീക്ഷണശാലയെങ്കിലും ഡെക്സ്റ്ററിന്റെ സഹോദരി ദീദി സുരക്ഷാകവചങ്ങൾ ഭേദിച്ച് പരീക്ഷണശാലയിൽ എത്താറുണ്ട്. പരീക്ഷണശാലയിലെ വസ്തുക്കൾ ഉടയ്ക്കുക, ഡെക്സ്റ്ററിന്റെ പരീക്ഷണങ്ങൾ താറുമാറാക്കുക എന്നിവയൊക്കെയാണ് ദീദി ചെയ്യുന്നത്. ഡെക്സ്റ്ററുമായി പ്രത്യക്ഷത്തിൽ കലഹത്തിലാണെങ്കിലും പല സന്ദർഭങ്ങളിലും ദീദി ഡെക്സ്റ്ററിന്റെ രക്ഷയ്ക്കെത്താറുണ്ട്. ഡെക്സ്റ്ററിന്റെ അച്ഛനും, അമ്മയും അറിയാതെയാണ് അയാൾ പരീക്ഷണശാല നടത്തുന്നത്. ഡെക്സ്റ്ററിന്റെ ശത്രുവും അയൽവാസിയുമാണ് മാൻഡാർക്ക് ആസ്ട്രൊമോണോവ്. ഇദ്ദേഹം ദുഷ്ടലാക്കോടെയാണ് കണ്ടുപിടിത്തങ്ങൾ നടത്തുന്നത്. ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളുടെ ഭവിഷ്യത്തുകൾ ഇല്ലായ്മ ചെയ്യുന്നതും ഡെക്സ്റ്ററുടെ ജോലിയാണ്.[1][2]
അവലംബം
[തിരുത്തുക]- ↑ Moore, Scott (July 21, 1996). "Out of the Mouth of 'Babe'". The Washington Post. p. Y06.
{{cite news}}
:|section=
ignored (help) - ↑ Adams, Thelma (August 19, 2001). "The Way We Live Now: Questions for Genndy Tartakovsky; The Big Draw". The New York Times. Retrieved 2011-05-31.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Official UK website
- Dexter's Laboratory at Cartoon Network's Department of Cartoons (archive)
- ഡെക്സ്റ്റേഴ്സ് ലബോറട്ടറി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഡെക്സ്റ്റേഴ്സ് ലബോറട്ടറി at TV.com
- ഡെക്സ്റ്റേഴ്സ് ലബോറട്ടറി at the Big Cartoon DataBase
- Dexter's Laboratory at Don Markstein's Toonopedia