ഡെക്കാബോറേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെക്കാബോറേൻ
The three-dimensional structure of decaborane
Names
Other names
decaborane
decaboron tetradecahydride
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.037.904 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 241-711-8
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White crystals
ദ്രവണാങ്കം
ക്വഥനാങ്കം
Solubility in other solvents Slightly, in cold water. [1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ബോറോണും ഹൈഡ്രജനും അടങ്ങുന്ന സംയുക്തമാണ് ഡെക്കാബോറേൻ. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു തന്മാത്രയിൽ പത്ത് ബോറോൺ അണുക്കളുണ്ടായിരിക്കും. എന്നാൽ ഹൈഡ്രജൻ അണുക്കളുടെ എണ്ണം വ്യത്യസ്തമാവാറുള്ളതുകൊണ്ട് ആ വിവരം പേരിനൊപ്പം ചേർത്തിരിക്കും. അതായത് B10 H14 എന്ന സംയുക്തം ഡെക്കാബോറേൻ (14) ആണ്. ഡെക്കാബോറേൻ (8), (12), (16) എന്നിവയാണ് മറ്റു ഡെക്കാബോറേനുകൾ.

ഡെക്കാബോറേൻ (14) നിറമില്ലാത്ത പരലുകളാണ്. ഉരുകൽ നില 99.70C. സാധാരണ ഊഷ്മാവിൽ എത്ര കാലം വേണമെങ്കിലും വിഘടനം സംഭവിക്കാതെ ഇരിക്കും. 1700C -ൽ താഴെയുള്ള ഊഷ്മാവിലും ഗണ്യമായ തോതിൽ വിഘടനം സംഭവിക്കുന്നില്ല. ബോറാക്സിൽ നിന്ന് ഡൈബോറേൻ ഉണ്ടാവുന്നു. ഡൈബോറേനിന്റെ (B2 H6) താപിക വിഘടനം വഴി ഡെക്കാബോറേൻ (മറ്റ് ബോറേനുകളും) ലഭിക്കുന്നു.

പല വിധ വിഘടനങ്ങളും പോളിമറീകരണങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രക്രിയ. ഡെക്കാബോറേൻ (14) വിലപ്പെട്ട ഒരു ഇന്ധനമാണ്. കാർബണിക സംയുക്തങ്ങളുമായി മിശ്രണം ചെയ്ത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാറുണ്ട്. ഉയർന്ന ദഹനതാപം, നിർഗമന വാതകങ്ങളുടെ വളരെ ചെറിയ തന്മാത്രാഭാരം എന്നീ ഘടകങ്ങൾ ചേർന്ന് റോക്കറ്റ് എൻജിന് സവിശേഷമായ ആവേഗം നൽകുന്നു. തത്ഫലമായി മിസൈൽ ദീർഘദൂരത്തേക്ക് വിക്ഷേപിക്കപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെക്കാബോറേൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡെക്കാബോറേൻ&oldid=2352697" എന്ന താളിൽനിന്ന് ശേഖരിച്ചത്