ഡി ഫോർ മീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡി ഫോർ മീഡിയ
സ്വകാര്യസ്ഥാപനം
സ്ഥാപിതം2012 ജനുവരി 31
ആസ്ഥാനംകോഴിക്കോട്
ഉത്പന്നംസിഡി,ഡിവിഡി,സോഫ്ട് വെയർ
വെബ്സൈറ്റ്d4media.in

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ യൂണിറ്റാണ് ഡി ഫോർ മീഡിയ. ധർമധാര ഡിവിഷൻ ഫോർ ഡിജിറ്റൽ മീഡിയ എന്ന് പൂർണരൂപം.[1] ഡിജിറ്റൽ മീഡിയയുടെ വിവിധ തലങ്ങളിലേക്കുള്ള കാൽവെപ്പ്. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ മീഡിയയുടെയും സാധ്യതകൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2012 ഫെബ്രുവരി 1 ന് ജമാഅത്തെ ഇസ്ലാമി കേരളക്ക് കീഴിൽ ഹിറാസെന്ററിൽ ആരംഭിച്ച സംവിധാനം. ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിന്റെ ഭാഷയിൽ പൊതു സമൂഹത്തിന് ഇസ്ലാമിക മൂല്യത്തിന്റെ സന്ദേശമെത്തിക്കുക എന്നതാണ് ഡി 4 മീഡിയയുടെ മുഖ്യ ലക്ഷ്യം.[2] 1997 ൽ ആരംഭിച്ച ധർമധാര യുടെ പരിഷ്കരിച്ച രൂപമാണ് ഡി4 മീഡിയ.

പ്രവർത്തനങ്ങൾ[തിരുത്തുക]

ന്യൂസ് പോർട്ടൽ[തിരുത്തുക]

ഇസ്ലാമിക വാർത്തകളും ചലനങ്ങളും നിരീക്ഷിക്കുന്നവർക്ക് സമ്പൂർണ്ണ ഇന്റർനെറ്റ് റഫറൻസ്. യഥാർഥ സ്രോതസ്സിൽ നിന്ന് ലഭ്യമാക്കുന്ന വാർത്തകളും അവലോകനങ്ങളും. വേഖനം, പഠനം, കോളം, ചർച്ച, നിരൂപണം,യാത്ര, കുടുംബം, കിഡ്സ്, ആരോഗ്യം, സംസ്കാരം, കലാ-സാഹിത്യം, മീഡിയ, വ്യക്തിപരിചയം തുടങ്ങിയ പ്രധാന മെനുകളിലാണ് സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇസ്ലാമിക മുന്നേറ്റങ്ങളുടെ വിശകലനങ്ങൾ, ഇസ്ലാമികവിദ്യാഭ്യാസം, ഇസ്ലാമിക കുടുംബജീവീതം, അന്തർദേശീയവും ദേശീയവുമായ സംഘടനകളുടെ ഇടപ്പെടലുകൾ, ആധുനികശാസ്ത്രത്തിലെ ചർച്ചകൾ, അഭിമുഖങ്ങൾ, ലോകപ്രശസ്തപണ്ഡിതരെ കുറിച്ചുള്ള വിവരങ്ങൾ, ആധുനികവിഷയങ്ങളിലെ കാലോചിതമായ ഫത്വകൾ, വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഇസ്ലാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ, ഇസ്ലാമികസംസ്കാരവുമായി ബന്ധപ്പെട്ട ഓൺലൈൻ ടി.വി, റേഡിയോ, പുതിയ പുസ്തകങ്ങൾ എന്നിവയാണ് പോർട്ടലിലുള്ളത്.islamonlive.in എന്നതാണ് വെബ്സൈറ്റ് വിലാസം. എല്ലാ മുസ്ലിം സംഘടനകളുടെയും പങ്കാളി ത്തത്തോടെ ആരംഭിച്ച സൈറ്റ് 2012 ജൂൺ 18 നാണ് പ്രവർത്തനമാരംഭിച്ചത്.[3]

തഫ്ഹീം സോഫ്ടവെയർ[തിരുത്തുക]

ധർമ്മധാരക്ക് കീഴിൽ നേരത്തെ പുറത്തിറങ്ങിയ സയ്യിദ് മൗദൂദിയുടെ ലോക പ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആനിന്റെ സമ്പൂർണ്ണ സോഫ്ടവെയർ -ഓൺലൈൻ എഡിഷൻ പരിഷ്കരിച്ച് പുറത്തിറക്കും. നിലവിലുള്ള പതിപ്പിന്റെ സവിശേഷതകൾക്ക് പുറമെ വാചകങ്ങളുടെ അർഥം, വ്യാഖ്യാനം, കുറിപ്പുകൾ എന്നിവയുടെ ഓഡിയോ ക്ലിപ്പുകൾ വ്യത്യസ്ത മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാനുള്ള സൗകര്യം, എം.പി ത്രീ വേർഷൻ എന്നിവ പുതിയ പതിപ്പിന്റെ പ്രത്യേകതകളായിരിക്കും.thafheem.netഎന്നതാണ് വെബ്സൈറ്റ് വിലാസം.

യൂടൂബ് ചാനൽ

ഡി ഫോർ മീഡിയക്ക് കീഴിൽ യൂടൂബ് ചാനൽ പ്രവർത്തിക്കുന്നുണ്ട്. ഇസ്ലാമിക് വീഡിയോ ചാനലായാണ് ഡി ഫോർ മീഡിയ യൂടൂബ് ചാനൽ പ്രവർത്തിക്കുന്നത്. ഖുതുബകൾ, കുട്ടികൾക്കായുള്ള ആനിമേഷൻ വീഡിയോ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, ഖുർആൻ പഠനങ്ങൾ, തഫ്ഹീമുൽ ഖുർആൻ ഓഡിയോ, ലളിതസാരം ഓഡിയോ, ഇസ്ലാമിക ഗാനങ്ങൾ, ഓഡിയോ ബുക്ക്‌സ്, ഇസ്ലാമിക ഹ്രസ്വചിത്രങ്ങൾ എന്നിവയാണ് യൂടൂബ് ചാനലിലെ ഉള്ളടക്കങ്ങൾ. 2000ത്തിലധികം വീഡിയോകൾ നിലവിൽ ഡി ഫോർ മീഡിയ യൂടൂബ് ചാനലിലുണ്ട്.

മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

വെബ്സൈറ്റ് ഡിസൈനിങ്, സോഫ്ട് വെയർ നിർമ്മാണം, ന്യൂസ് പോർട്ടൽ, ഓൺലൈൻ വീഡിയോ ചാനൽ, ഇന്റർനെറ്റ് റേഡിയോ, ഓൺലൈൻ ക്ലാസ് റും, ഡോക്യമെന്ററി ഫിലിം, എം.പി.ത്രി, വിസിഡി നിർമ്മാണം, സോഷ്യൽ നെറ്റ് വർക്ക് ആക്ടിവിസം മുതലായവ പ്രവർത്തനങ്ങൾ നടക്കും. മൾട്ടി മീഡിയ സ്ററുഡിയോയും ഇതിന് കീഴിൽ പ്രവർത്തിക്കുന്നു.ഓഡിയോ വീഡിയോ കാസറ്റുകളും സി.ഡി - ഡിവിഡകളുടെ വിതരണത്തിനായി ഡി ഫോർ മീഡിയ സ്റ്റോർ പ്രവർത്തിക്കുന്നു.[4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി_ഫോർ_മീഡിയ&oldid=3228676" എന്ന താളിൽനിന്ന് ശേഖരിച്ചത്