ഡി ആൻഡ് സി ശസ്ത്രക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡി ആൻഡ് സി (D&C Dilatation and curettage OR dilation and curettage)-
ഗർഭാശയമുഖത്തിലൂടെ (uterine cervix) ഉപകരണങ്ങൾ കടത്തി നാളമുഖത്തെ താൽക്കാലികമായി വികസിപ്പിച്ച്(dilatation) ഗർഭാശയഭിത്തികളിലെ കോശങ്ങൾ ചുരണ്ടി (curettage) മാറ്റുന്ന ശസ്ത്രക്രിയയാണ് ഡി ആൻഡ് സി.ഇതൊരു പരിശോധനാ ക്രിയയോ, ചികിൽസാമുറയോ ആകാം.

ഡി ആൻഡ് സി വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങൾ[തിരുത്തുക]

വളരെ വ്യാപകമായി ചെയ്യപ്പെടുന്നതും ഏറെ സുരക്ഷിതവുമായ ഒരു മൈനർ ശസ്ത്രക്രിയയാണ് ഡി ആൻഡ് സി. ഈ പ്രക്രിയ വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങളിൽ ചിലത്:

  1. ആർത്തവ സംബന്ധമായോ അല്ലാതെയോ യോനിനാളത്തിൽ നിന്നുമുള്ള അമിത രക്തസവ്രം, ക്രമം തെറ്റിയുള്ള രക്തസ്രവം, ആർത്തവ വിരാമത്തിനു ശേഷവും രക്തസ്രവം, ഇവയൊക്കെ കൂടുതൽ പരിശോധന അർഹിക്കുന്ന അവസ്ഥകളാണ്. വിശദ പരിശോധയുടെ ഭാഗമായി കോശ പരിശോധന നടത്താൻ ഡി ആൻഡ് സി ചെയ്യാറുണ്ട്. പലപ്പോഴും രോഗഹേതുവായ കോശങ്ങൾ തന്നെ ഡി ആൻഡ് സിയിലൂടെ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടേക്കാം.
  2. ഫൈബ്രോയിഡുകൾ / പോളിപ്പുകൾ - ഗർഭാശയമുഴകൾ വിവിധ പ്രായങ്ങളിൽ പ്രത്യക്ഷപ്പെടാം. ഇവ വിട്ടുമാറാത്ത വേദന ജനിപ്പിക്കുന്ന വലിയ മുഴകളോ, താരതമ്യേന ചെറിയതോ ആവാം. നിരുപദ്രവകാരികളായ മുഴകൾ പക്ഷെ അർബുദരോഗത്തെ സംശിയിക്കാവുന്ന രീതിയിൽ ആയിരുക്കും കാണുക, ഇത് തിരിച്ചറിയാനാണ് ഡി ആൻഡ് സി ഉപകരിക്കുക.
  3. ക്യാൻസർ (endometrial cancer)- ക്യാൻസർ സംശയിക്കുകയോ, തിരിച്ചറിയുകയോ ചെയ്താൽ അദ്യ പടിയായി പരിശോധനയ്ക്കോ , സ്ഥിരീകരണത്തിനോ ഡി ആൻഡ് സി അനിവാര്യം തന്നെയായി ഗണിക്കപ്പെടുന്നു.
"https://ml.wikipedia.org/w/index.php?title=ഡി_ആൻഡ്_സി_ശസ്ത്രക്രിയ&oldid=2146102" എന്ന താളിൽനിന്ന് ശേഖരിച്ചത്