ഡി. മനോജ് (ഫോട്ടോഗ്രാഫർ)

കേരളീയനായ ഒരു ഫോട്ടോഗ്രാഫറാണ് മനോജ് ഡി. വൈക്കം എന്ന പേരിൽ ഫോട്ടോകളെടുക്കുന്ന ഡി. മനോജ്. എം.ടി.യുടെ മഞ്ഞും[1] നാലുകെട്ടും ഉൾപ്പെടെ ആറിലധികം പ്രശസ്ത മലയാള നോവലുകളെ ഫോട്ടോകളിലൂടെ പുനരാവിഷ്‌കരിച്ചു ശ്രദ്ധ നേടി. കേരള ലളിതകലാ അക്കാദമി ഗാലറികളിലടക്കം ഇന്ത്യയിലും വിദേശത്തുമായി 130-ൽ അധികം ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയിൽ കേരള ലളിത കലാ അക്കാദമിയുടെ ഹോണറബിൾ മെൻഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ ജനനം. ഇപ്പോൾ വൈക്കത്തു സ്ഥിരതാമസം, ചിത്രകലാ പഠനത്തിന് ശേഷം ശില്പകലയിലും ഫോട്ടോഗ്രഫിയിലും മാധ്യമരംഗത്തും പ്രവർത്തിക്കുന്നു. നോവലുകളെ അടിസ്ഥാനമാക്കിയ സാഹിത്യ ഫോട്ടോഗ്രഫിയിൽ കൂടുതൽ സജീവം. 1990 മുതൽ ശില്പകലയിലും ഫോട്ടോഗ്രഫിയിലും ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനങ്ങളിൽ പങ്കെടുത്തുവരുന്നു. 2017 ലൂം 2018 ലൂം ഷാർജ അന്താരാഷ്ട പുസ്തകോത്സവത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ ഡൽഹി കേരള ക്ലബ്, തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്റർ, വൈലോപ്പിളളി സംസ്കൃതിഭവൻ, ഡി സി സാഹിത്യോത്സവം കോഴിക്കോട്, എറണാകുളം കൃതി സാഹിത്യോത്സവം തുടങ്ങി 20 ൽ അധികം ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട് ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം' നോവലിന്റെ ഫോട്ടോഗ്രാഫി പരമ്പരയായ “കർമ്മപരമ്പരയിലെ കണ്ണികൾ പാലക്കാട് തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ കേരളാ സാംസ്കാരിക വകുപ്പ് സ്ഥിരം ഗാലറിയായി സ്ഥാപിച്ചിട്ടുണ്ട്.[2]
കൃതികൾ
[തിരുത്തുക]- മയ്യഴിയിലൂടെ (ഡി സി ബുക്ക്‌സ്) എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവൽ.
- കർമ്മപരമ്പരയിലെ കണ്ണികൾ (ചിന്ത പബ്ലിഷേഴ്‌സ്) - ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവൽ
- നാലുകെട്ടും നിളയും - (ചിന്ത പബ്ലിഷേഴ്‌സ്) - എം.ടി.വാസുദേവൻ നായരുടെ നാലുകെട്ട് നോവൽ,
- തീക്കടൽത്തുറമുഖങ്ങൾ (എൻ ബി എസ്) - സി.രാധാകൃഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം.
- വൈക്കം ചരിത്രവഴികൾ ( (ഡിസൈൻസ് മീഡിയ)) - വൈക്കം സത്യാഗ്രഹം അടിസ്ഥാനമാക്കിയ ഫോട്ടോഗ്രഫി പരമ്പര.
- ഗോസായിക്കുന്നിലെ സ്മാരകശിലകൾ - (ചിന്ത പബ്ലിഷേഴ്‌സ്)- പുനത്തിൽ കുഞ്ഞബ്ദ്ദുള്ളയുടെ സ്മാരകശിലകൾ നോവൽ.
പുരസ്കാരങ്ങൾ
[തിരുത്തുക]- ഫോട്ടോഗ്രാഫിയിൽ കേരള ലളിത കലാ അക്കാദമിയുടെ ഹോണറബിൾ മെൻഷൻ പുരസ്കാരം (2023)
- ബഷീർ അമ്മ മലയാളം പുരസ്‌ക്കാരം 2022.
- യു.എ.ഖാദർ ഭാഷാശ്രീ പുരസ്‌ക്കാരം 2023.
- ദർശന അവാർഡ് 2018.
- ആത്മായനകളുടെ ഖസാക്ക് പുരസ്‌ക്കാരം 2018.
അവലംബം
[തിരുത്തുക]- ↑ "എം.ടിയുടെ മഞ്ഞിന് നൈനിത്താളിൽ നിന്നൊരു ക്യാമറ വായന". മാതൃഭൂമി ആഴ്ചപ്പതിപ്പ്. 18 May 2025: 38–44. 18 May 2025.
{{cite journal}}:|first=missing|last=(help) - ↑ https://www.dcbooks.com/promotions/mayyazhippuzhayude-theerangalil-by-m-mukundan-50/