ഡി. ബാബു പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡി. ബാബു പോൾ

എഴുത്തുകാരൻ, പ്രഭാഷകൻ. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി 08-09-1971 മുതൽ പ്രവർത്തിച്ചു. ഇടുക്കി ജില്ല നിലവിൽ വന്ന 26-01-1972 മുതൽ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. 1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനനം. ഇപ്പോൾ തിരുവനന്തപുരത്ത് താമസം. കേരളത്തിന്റെ മുൻ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്ന ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.[1] ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.[2][3] മാധ്യമം പത്രത്തിൽ 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം(വൈജ്ഞാനിക സാഹിത്യം, 2000)[4]

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ)
  • കഥ ഇതുവരെ (അനുഭവകുറിപ്പുകൾ)
  • വേദശബ്ദരത്നാകരം
  • രേഖായനം: നിയമസഭാഫലിതങ്ങൾ
  • സംഭവാമി യുഗേ യുഗേ
  • ഓർമ്മകൾക്ക് ശീർഷകമില്ല
  • പട്ടം മുതൽ ഉമ്മൻചാണ്ടി വരെ
  • നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി._ബാബു_പോൾ&oldid=2756958" എന്ന താളിൽനിന്നു ശേഖരിച്ചത്