ഡി.​വൈ. ചന്ദ്രചൂ​ഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ്
ധനഞ്ജയ വൈ ചന്ദ്രചൂഡ്
Dhananjaya Chandrachud updated picture (cropped).jpg
ഇന്ത്യയുടെ 50–ാം ചീഫ് ജസ്റ്റിസ്
In office
പദവിയിൽ വന്നത്
9 നവംബർ 2022
നിയോഗിച്ചത്ദ്രൗപദി മുർമു
മുൻഗാമിഉദയ് ഉമേഷ് ലളിത്
ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി
ഓഫീസിൽ
13 മെയ് 2016 – 8 നവംബർ 2022
നാമനിർദേശിച്ചത്ടി എസ് താക്കൂർ
നിയോഗിച്ചത്പ്രണബ് മുഖർജി
45–ാം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഓഫീസിൽ
31 ഒക്ടോബർ 2013 – 12 മെയ് 2016[1]
നാമനിർദേശിച്ചത്പി സതാശിവം
നിയോഗിച്ചത്പ്രണബ് മുഖർജി
ബോംബെ ഹൈക്കോടതി ജഡ്ജി
ഓഫീസിൽ
29 മാർച്ച് 2000 – 30 ഒക്ടോബർ 2013
നാമനിർദേശിച്ചത്ആദർശ് സെയിൻ ആനന്ദ്
നിയോഗിച്ചത്കെ. ആർ. നാരായണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-11-11) 11 നവംബർ 1959  (63 വയസ്സ്)[2]
ബോംബെ, ബോംബെ സ്റ്റേറ്റ്, ഇന്ത്യ
പങ്കാളി(കൾ)കല്പന ദാസ്
കുട്ടികൾ4 (ദത്തെടുത്ത 2 കുട്ടികൾ അടക്കം)
മാതാപിതാക്കൾ(s)വൈ വി ചന്ദ്രചൂഡ്, പ്രഭ ചന്ദ്രചൂഡ്
അൽമ മേറ്റർസെന്റ് സ്റ്റീഫൻസ് കോളേജ് , ന്യൂ ഡൽഹി (BA)
ഫാക്കൽറ്റി ഓഫ് ലോ, ഡൽഹി (LLB)
ഹാർവാർഡ് ലോ സ്കൂൾ (LLM, SJD)

സുപ്രീംകോടതിയിലെ 50–ാം ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്. (Dhananjaya Y. Chandrachud.ജ:11 നവം:1959)

വിരമിച്ച ചീഫ് ജസ്റ്റീസ് യു.യു.ലളിതിന് പിൻഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തിയത്. [3]ഈ പദവിയിൽ നിയമിതനാകുന്നതിനുമുൻപ് സുപ്രീം കോടതി ജസ്റ്റിസ് ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അതിന് മുന്നേ അദ്ദേഹം അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് ആയിരുന്നു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ്, 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. [4] മുംബൈ ഹൈക്കോടതി ജഡ്ജിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.[5]

അച്ഛൻ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏഴ് വർഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതൽ 1985 വരെ).

വിദ്യാഭ്യാസം, അധ്യാപനം[തിരുത്തുക]

സെന്റ് സ്റ്റീഫൻസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് ബിരുദം, പിന്നെ ദില്ലി സർവകലാശാലയിലെ കാമ്പസ് ലോ സെന്ററിൽ നിന്ന് എൽ .എൽ. ബി ബിരുദം. നിയമത്തിലെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് സ്വന്തമാക്കിയത്. മുംബൈ സർവകലാശാലയിൽ, കംപാരിറ്റിവ് കോൺസ്റ്റിറ്റുഷൻ ലോയിൽ വിസിറ്റിംഗ് പ്രൊഫസർ , യു. എസ്. എ യിലെ ഒക്ലഹാമ യൂണിവേഴ്സിറ്റി ഓഫ് ലോ യിലെ വിസിറ്റിംഗ് പ്രൊഫസർ ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ഹാർഡ്‌വേഡ്‌ ലോ സ്കൂൾ, യേൽ ലോ സ്കൂൾ, സൗത്ത് ആഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിറ്റ്‌വാട്ടേഴ്സൻഡ് എന്നിവിടങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തി. യുനൈറ്റഡ്‌ നേഷൻസിന്റെ അംഗങ്ങളായ യുനൈറ്റഡ്‌ നേഷൻസ് ഹൈക്കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ്, ഇന്റർനാഷണൽ ലേബർ എൻവിറോണ്മെന്റൽ പ്രോഗ്രാം, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ കോൺഫറൻസുകളിൽ അദ്ദേഹം പ്രഭാഷണം നടത്തി. ബോംബെ ഹൈക്കോടതിയിലാണ് ഡി വൈ ചന്ദ്രചൂഡ് പ്രാക്ടീസ് തുടങ്ങിയത്. പിന്നെ പ്രാക്ടീസ് സുപ്രീംകോടതിയിലേക്ക് മാറ്റി. 1998 - ൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സീനിയർ അഡ്വക്കേറ്റ് പദവിയിലെത്തുന്നവരിൽ ഒരാളായി അദ്ദേഹം മാറി. അന്ന് 39 വയസ് മാത്രമായിരുന്നു ചന്ദ്രചൂ‍ഡിന് ഉണ്ടായിരുന്നത്. പിന്നീട് ബോംബെ ഹൈക്കോടതി ജഡ്ജിയായ ചന്ദ്രചൂഡ് പിന്നെ അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് (2013) ആയി. മൂന്ന് കൊല്ലത്തിനിപ്പുറം 2016 മേയ് മാസം സുപ്രീംകോടതിയിൽ ജഡ്ജിയായി നിയമനം ലഭിച്ചു. ഇടക്കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയും പ്രവർത്തിച്ചു.

ബുദ്ധിജീവിയായ ചീഫ് ജസ്റ്റിസ്[തിരുത്തുക]

ജസ്റ്റിസ് ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിനെ ‘ഡ്രീം ബെഞ്ച്’ എന്നാണ് യുവ അഭിഭാഷകർ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ സമീപനത്തിലെ മര്യാദയുൾപ്പെടെ അതിനു കാരണമാണ്. [6] സുപ്രീം കോടതി ജഡ്ജിമാരിലെ ബുദ്ധിജീവിയായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയപ്പെടുന്നത്. പൗര– മൗലികാവകാശങ്ങളുടെ ചക്രവാളത്തെ വ്യാഖ്യാനിച്ചു വലുതാക്കുന്നതിനുള്ള കഴിവാണ് ഈ വിശേഷണത്തിനു പ്രധാനകാരണം. വ്യക്തിയുടെ സ്വകാര്യത, പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, സ്വവർഗാനുരാഗികളുടെ അവകാശം തുടങ്ങിയവ സ്ഥാപിച്ചുറപ്പിച്ച് അദ്ദേഹം വിധികളെഴുതിയിട്ടുണ്ട്. പ്രണയത്തിന്റെ ശക്തിക്കു ജാതിയും മതവും തടസ്സമുണ്ടാക്കുമ്പോൾ ഭരണഘടന കരയുന്നു; ഭക്ഷണത്തിന്റെ പേരിൽ വ്യക്തികളെ ആൾക്കൂട്ടം കൊലപ്പെടുത്തുമ്പോൾ ഭരണഘടനയും കൊലചെയ്യപ്പെടുന്നു; രാജ്യദ്രോഹം ആരോപിക്കപ്പെട്ട് കാർട്ടൂണിസ്റ്റ് ജയിലിലാകുമ്പോൾ ഭരണഘടന പരാജയപ്പെടുന്നു എന്നിങ്ങനെ അദ്ദേഹം രാജ്യത്തിന്റെ തെറ്റുകളെ പ്രഭാഷണങ്ങളിൽ വിമർശിച്ചിട്ടുണ്ട്. [7]

അച്ഛനെ എല്ലാക്കാര്യത്തിലും പിന്തുടർന്ന മകൻ അച്ഛൻറെ വിധിക‌‌ൾ തിരുത്താൻ ഒരു മടിയും കാട്ടിയിട്ടില്ല . പൗരവകാശത്തിന്റെ ശക്തനായ വക്താവ് എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ വിശേഷിപ്പിക്കുന്നവർ ഏറെയാണ്. [8] സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന വിധിന്യായം തന്നെ അതിന് ഏറ്റവും വലിയ തെളിവ്. 2017- ലെ വിധിന്യായം അടിയന്തരാവസ്ഥക്കാലത്തുണ്ടായ ഒരു വിവാദ ഉത്തരവാണ് തിരുത്തിയത്. മൗലികാവകാശങ്ങൾ മാനിക്കാതിരിക്കാമെന്നും പൗരൻമാർക്ക് അവകാശ സംരക്ഷണത്തിനായി കോടതികളെ സമീപിക്കാൻ കഴിയില്ലെന്നും ആയിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ വിധി. അച്ഛൻ വൈ വൈ ചന്ദ്രചൂഡ് നയിച്ച അഞ്ചംഗബെഞ്ചിൻറെതായിരുന്നു ആ ഉത്തരവ്. അന്ന് ആ വിധിന്യായത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയത് ജസ്റ്റിസ് എച്ച് ആർ ഖന്ന മാത്രമായിരുന്നു. വർഷങ്ങൾക്കിപ്പുറം, കൃത്യമായി പറഞ്ഞാൽ 41 കൊല്ലം കഴിഞ്ഞപ്പോൾ അച്ഛനെ തിരുത്തിയ മകൻ പറഞ്ഞത്, ജസ്റ്റിസ് ഖന്നയുടെ ന്യായമായിരുന്നു ശരിയെന്നായിരുന്നു. പിന്നെയും അച്ഛൻ പുറപ്പെടുവിച്ച വിധിന്യായം മകൻ തിരുത്തിയെഴുതി. ദാമ്പത്യത്തിലെ അവിഹിത ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കി.[9]

ഹാദിയ കേസ്, ദയാവധം, സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കൽ, അയോധ്യയിലെ തർക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികൾ പ്രസ്താവിച്ച ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു. 1991ലെ ആരാധനാസ്ഥല നിയമം, ആരാധനാസ്ഥലങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനു തടസ്സമല്ലെന്ന് അദ്ദേഹം നടത്തിയ പരാമർശം വിമർശിക്കപ്പെട്ടിരുന്നു. [10]ആധാർ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു. [11]

2024 നവംബർ പത്തിനാണ് ചന്ദ്രചൂഡ് വിരമിക്കുക.

അവലംബം[തിരുത്തുക]

 1. "Supreme Court of India: Chief Justice & Judges". supremecourtofindia.nic.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-11-30.
 2. "Hon'ble Dr. Justice Dhananjaya Yashwant Chandrachud (CJ)". allahabadhighcourt.in.
 3. https://www.manoramaonline.com/news/latest-news/2022/11/09/justice-dy-chandrachud-chief-justice-of-india.html
 4. https://www.manoramaonline.com/news/latest-news/2022/11/09/justice-dy-chandrachud-chief-justice-of-india.html
 5. Dr. Hon'ble Justice Shananjaya Y. Chandrachud. "Mediiation - realizing the potential and designin implementation strategies" (PDF). Lawcommissionofindia.nic.in. Retrieved 2016-01-22.
 6. https://www.manoramaonline.com/news/latest-news/2022/11/09/justice-dy-chandrachud-chief-justice-of-india.html
 7. https://www.manoramaonline.com/news/latest-news/2022/11/09/justice-dy-chandrachud-chief-justice-of-india.html
 8. https://www.asianetnews.com/india-news/justice-dy-chandrachud-appointed-next-chief-justice-of-india-rjwiuf
 9. https://www.asianetnews.com/india-news/justice-dy-chandrachud-appointed-next-chief-justice-of-india-rjwiuf
 10. https://www.manoramaonline.com/news/latest-news/2022/11/09/justice-dy-chandrachud-chief-justice-of-india.html
 11. https://www.mathrubhumi.com/news/india/my-actions-will-speak-says-chief-justice-dy-chandrachud-1.8031698

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി.​വൈ._ചന്ദ്രചൂ​ഢ്&oldid=3817956" എന്ന താളിൽനിന്ന് ശേഖരിച്ചത്