ഡി.വി.എം എൻ.എൻ.എം. ഹൈസ്കൂൾ മാറനല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. പനമ്പിള്ളി ഗോവിന്ദമേനോൻ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച സ്കൂൾ, 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1962-ൽ ഹൈസ്ക‍ൂളായും, 2000-ൽ ഹയർ സെക്കണ്ടറി സ്ക‍ൂളായ‍ും ഉയർത്തപ്പെട്ട‍ു. മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ എം.നാരായണൻനായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ.