Jump to content

ഡി.ഡി. കിസാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡി.ഡി. കിസാൻ
DD Kisan ( डी डी किसान )
ആരംഭം 26 മേയ് 2015
ഉടമ ദൂർദർശൻ
മുദ്രാവാക്യം बदलते भारत की शान
ഇന്ത്യ മാറ്റുന്നു അഭിമാനം
Changing the pride of India
രാജ്യം  ഇന്ത്യ
മുഖ്യകാര്യാലയം നോയിഡ, ഇന്ത്യ
Sister channel(s) ഡി.ഡി. നാഷണൽ
ഡി.ഡി. ഭാരതി
ഡി.ഡി. ന്യൂസ്
ഡി. ഡി. സ്പോർട്സ്
വെബ്സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ്
ലഭ്യത
സാറ്റലൈറ്റ്
ഡി. ഡി. ഫ്രീ ഡിഷ് 16
ബിഗ് ടിവി 190
ഡിഷ് ടിവി 1980
ടാറ്റാ സ്കൈ 500
സൺ ഡയറക്ട് 800
വീഡിയോകോൺ ഡി.2.എച്ച് 746

ഇന്ത്യയിലെ കർഷകർക്കു വേണ്ടി ദൂർദർശന്റെ ഉടമസ്ഥതയിൽ 2015 മേയ് 26-ന് സംപ്രേഷണമാരംഭിച്ച ഒരു മുഴുവൻ സമയ ടെലിവിഷൻ ചാനലാണ് ഡി. ഡി. കിസാൻ. [1] ഡി. ഡി. എന്നത് ദൂർദർശൻ എന്നതിന്റെ ചുരുക്കെഴുത്തും 'കിസാൻ' എന്നത് 'കർഷകൻ' എന്നർത്ഥം വരുന്ന ഹിന്ദി വാക്കുമാണ്. 24 മണിക്കൂറും കാർഷിക പരിപാടികൾ സംപ്രേഷണം ചെയ്യാനുദ്ദേശിക്കുന്ന ചാനൽ രാജ്യത്തെ കർഷകർക്കായി സമർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. [2] കാർഷിക മേഖലയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ആദ്യ ചാനലിന്റെ ബ്രാന്റ് അംബാസഡറായി ഹിന്ദി സിനിമാ താരം അമിതാഭ് ബച്ചൻ നിയമിതനായി.[3] രാജ്യത്തെ എല്ലാ കേബിൾ,ഡി.ടി.എച്ച് ഓപ്പറേറ്റർമാരും തങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും നിർബന്ധമായും നൽകിയിരിക്കേണ്ട ഒരു ചാനലാണ് ഡി. ഡി. കിസാൻ. [4] ചാനലിന്റെ മൊത്തം ബഡ്ജറ്റ് ഏകദേശം 45 കോടി രൂപയാണ്. [5]

കർഷകർക്കായുള്ള ആദ്യ ചാനൽ

[തിരുത്തുക]

നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമീണ കർഷകർക്കായി 2015 മേയ് 26-ന് സമർപ്പിക്കപ്പെട്ട ആദ്യ ചാനലാണ് ഡി. ഡി. കിസാൻ.[4] [1] വിവിധ കൃഷി രീതികളെക്കുറിച്ചും സർക്കാർ സേവനങ്ങളെക്കുറിച്ചും കർഷകരെ ബോധവാൻമാരാക്കുകയെന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യം [2].കർഷക ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രാധാന്യവും മഹത്ത്വവും സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ് മറ്റൊരു ലക്ഷ്യം [6]

പരിപാടികൾ

[തിരുത്തുക]

കർഷകർക്ക് അറിവും പ്രോത്സാഹനവും നൽകുന്ന കാർഷിക പരിപാടികൾ 24 മണിക്കൂറും ലഭ്യമാക്കുകയാണ് ചാനലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രധാനപ്പെട്ട കാർഷികപ്രശ്നങ്ങൾക്കു പുറമെ ഗ്രാമീണ വികസനം, ആരോഗ്യം, കുടുംബക്ഷേമം, ശിശു പരിചരണം, സ്ത്രീ സുരക്ഷ, ജലസ്രോതസ്സുകൾ, ഊർജസ്രോതസ്സുകൾ, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം, ശാസ്ത്ര സാങ്കേതിക വിവരങ്ങൾ, പൊതു വിതരണം, കുടിവെള്ള വിതരണം, ഭക്ഷ്യ വ്യവസായം, ഭൗമശാസ്ത്രം, ജൈവ രാസ വളങ്ങൾ, മനുഷ്യ വിഭവ പുരോഗമനം, തൊഴിൽ, നൈപുണ്യ വികസനം, തുടങ്ങീ എല്ലാ മേഖലകളിൽ നിന്നുമുള്ള പരിപാടികൾ ഉണ്ടായിരിക്കും. [6]

അധികാരികൾ

[തിരുത്തുക]

ദൂർദർശനാണ് രാജ്യത്തെ ഏറ്റവും വലിയ ചാനൽ ശൃംഖലയുള്ളത്. [6] പ്രസാർ ഭാരതിയുടെ ഭാഗമായ ദൂർദർശന്റെ ഉടമസ്ഥതയിലുള്ള അനേകം ചാനലുകളിലൊന്നാണ് ഡി. ഡി. കിസാൻ. പ്രസാർ ഭാരതിയുടെ അഡീഷണൽ ഡയറക്ടർ ജനറലായ രഞ്ജൻ മുഖർജിയാണ് ചാനലിന്റെ നിലവിലെ മേധാവി (2015 ജൂലൈ പ്രകാരം). [5]

അംബാസഡർ

[തിരുത്തുക]

ഡി. ഡി. കിസാന്റെ പ്രചാരണത്തിനായി ഹിന്ദി സിനിമാ താരം അമിതാഭ് ബച്ചനാണ് ബ്രാന്റ് അംബാസഡറായി നിയമിക്കപ്പെട്ടത്. [3] ചാനലിന്റെ അംബാസഡറാകുവാൻ അമിതാഭ് ബച്ചൻ 6.31 കോടി രൂപ പ്രതിഫലം കൈപ്പറ്റിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.എന്നാൽ പ്രതിഫലം വാങ്ങാതെയാണ് ചാനലിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. [7].

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ഡി. ഡി. കിസാൻ ചാനൽ നാളെ സംപ്രേഷണം തുടങ്ങും". ഏഷ്യാനെറ്റ് ന്യൂസ്. 2015-05-25. Retrieved 2015-07-24.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "Modi launches DD Kisan channel". The Hindu. 2015-05-26. Archived from the original on 2015-07-25. Retrieved 2015-07-24.
  3. 3.0 3.1 "Amitabh to endorse DD Kisan for free". The Hindu. 2015-07-23. Archived from the original on 2015-07-25. Retrieved 2015-07-24.
  4. 4.0 4.1 'കിസാൻ ചാനൽ വരുന്നു', മാധ്യമം, 2015-05-26, ശേഖരിച്ചത് 2015-07-24
  5. 5.0 5.1 "Bachan's MSP for DD Kisan channel:Rs.6.31 crore". The Hindu. 2015-07-17. Archived from the original on 2015-07-25. Retrieved 2015-07-24.
  6. 6.0 6.1 6.2 (PDF) Request for proposal of Agency for Channel Packaging work for DD Kisan, Issued by Prasar Bharati, ശേഖരിച്ചത് ഈ സൈറ്റിൽ നിന്ന് Archived 2013-07-26 at the Wayback Machine. 2015-07-24.
  7. "ഡി. ഡി. കിസാൻ പ്രചാരണത്തിനായി 6.31 കോടി രൂപ കൈപ്പറ്റിയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ". മംഗളം ദിനപത്രം. 2015-07-21. Archived from the original on 2015-07-25. Retrieved 2015-07-24.

പുറംകണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക വെബ്സൈറ്റ് Archived 2016-01-03 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഡി.ഡി._കിസാൻ&oldid=3940042" എന്ന താളിൽനിന്ന് ശേഖരിച്ചത്