ഡി.ടി.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡി.ടി.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡി.ടി.എസ്.
തരംPublic (NASDAQDTSI)
വ്യവസായംAudio, Audio data compression, Audio Encoding, Audio Remastering
സ്ഥാപിതംJune 1991
ആസ്ഥാനംCalabasas, California, United States
പ്രധാന ആളുകൾJon Kirchner
(Chairman, President and CEO)
ഉൽപ്പന്നങ്ങൾDTS-HD Master Audio Suite
DTS HD Surround Audio Suite
വെബ്‌സൈറ്റ്www.dts.com

ഡി ടി എസ് അഥവാ ഡിജിറ്റൽ തീയേറ്റർ സിസ്റ്റം(അതിനൂതന ശബ്ദ വിംന്യാസ സംവിധാനം), ആധുനിക രീതിയിലുള്ള ശബ്ദ വിന്യാസത്തിനായി സിനിമാ കൊട്ടകകളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സംവിധാനമാണ്. മുൻപൊക്കെ ഫിലിമിന്റെ ഒരരികിലുള്ള ട്രാക്കുകളിൽ നിന്നും സിനിമാ പ്രൊജക്ടറുകൾ ശബ്ദം വേർതിരിച്ച് വെള്ളിത്തിരയുടെ പുറകിലുള്ള സ്പീക്കറിൽ എത്തികുകയായിരുന്നു പതിവ്, എന്നാൽ ഡിജിറ്റൽ സംവിധാനങ്ങളൂടെ ആവിർഭാവത്തോടെ കൂടുതൽ വ്യക്തയാർന്ന ശബ്ദം പല ട്രാക്കുകളിലായി കോമ്പാക്ട് ഡിസ്കുകളിൽ (C D) രേഖപ്പെടുത്താനാരംഭിക്കുകയും, സിനിമാ പ്രൊജക്ടറിനോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന ഇത്തരം ഡിസ്ക്കുകൾ പ്രവർത്തിപ്പിക്കുന്ന ഉപകരണത്തിലൂടെ സിനിമാ കൊട്ടകയിൽ പലഭാഗത്തായി വിന്യസിച്ചിരിക്കുന്ന സ്പീക്കറുകളിലൂടെ തെളിമയാർന്ന, ഉച്ചതയിലുള്ള ശബ്ദവീചികൾ മുഴങ്ങിത്തുടങ്ങുകയും ചെയ്തു.

ലോക സിനിമയിൽ ഡി.ടി.എസ് ആദ്യമായി പരീക്ഷിക്കപ്പെട്ടത് സ്റ്റീവൻ സ്പീൽബർഗ്ഗിന്റെ 'ജുറാസിക് പാർക്ക്' എന്ന സിനിമയിലാണ്. ഇന്ത്യയിൽ ആദ്യമായി ഈ ശബ്ദ സംവിധാനം ഉപയോഗിച്ചത് " കറുപ്പ് റോജ " ( 1996 ) എന്ന തമിഴ് സിനിമയിലാണ് . എങ്കിലും പ്രചുര പ്രചാരം നേടിയത് കമൽ ഹാസ്സന്റെ " ഇന്ത്യൻ " ( 1996 ) എന്ന സിനിമയിലൂടെ ആണ്. മലയാളത്തിൽ 1997 ൽ റീ റിലീസ് ചെയ്ത നവോദയുടെ 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ത്രിമാന സിനിമ ഡി.ടി.എസ് യുഗത്തിനു തുടക്കം കുറിച്ചു. കേരളത്തിൽ ആദ്യമായി ഡി ടി എസ് സ്ഥാപിക്കപ്പെട്ട തീയേറ്ററുകൾ താഴെപ്പറയുന്നവയാണ്.

  • കൃപ (തിരുവന്തപുരം)
  • അഭിലാഷ് (കോട്ടയം)
  • ശ്രീധർ (കൊച്ചി)
  • ക്രൗൺ (കോഴിക്കോട്)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി.ടി.എസ്.&oldid=1698432" എന്ന താളിൽനിന്ന് ശേഖരിച്ചത്