ഡി.കെ. ശിവകുമാർ
ഡി.കെ.ശിവകുമാർ | |
|---|---|
| കർണാടക മുഖ്യമന്ത്രി | |
| പദവിയിൽ 3 ജൂൺ 2026 | |
| മുൻഗാമി | സിദ്ധരാമയ്യ |
| കർണാടക, ഉപമുഖ്യമന്ത്രി(ജലവിഭവം,ബാംഗ്ലൂരു നഗരവികസനം) | |
| പദവിയിൽ 2023 മെയ് 20 - 2026 മെയ് 28 | |
| മുൻഗാമി | ലക്ഷ്മൺ സാവേദി |
| പിൻഗാമി | ജി.പരമേശ്വര |
| കർണാടക, പി.സി.സി. പ്രസിഡൻറ് | |
| പദവിയിൽ 2020-2026 | |
| മുൻഗാമി | ദിനേഷ് ഗുണ്ടുറാവു |
| പിൻഗാമി | ബി.കെ.ഹരിപ്രസാദ് |
| സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി | |
| പദവിയിൽ 2018-2019 | |
| മുൻഗാമി | എം.ബി.പാട്ടീൽ |
| പിൻഗാമി | രമേശ് ജാർക്കിഹോളി |
| നിയമസഭാംഗം | |
| പദവിയിൽ 2023, 2018, 2013, 2008, 2004, 1999, 1994, 1989 | |
| മണ്ഡലം |
|
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 15 മേയ് 1962 വയസ്സ്) കനകപുര, മൈസൂർ, കർണാടക |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| പങ്കാളി | ഉഷ |
| കുട്ടികൾ | 3 |
As of 3 ജൂൺ, 2026 ഉറവിടം: വീഥി.കോം | |
2026 ജൂൺ 3 മുതൽ കർണാടക മുഖ്യമന്ത്രിയായി തുടരുന്ന[1][2] കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും [3] 2020 മുതൽ 2026 വരെ കർണാടക പി.സി.സിയുടെ പ്രസിഡൻറുമായിരുന്നു ദൊദ്ദലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ.ശിവകുമാർ.(ജനനം 15 മെയ് 1962) 2023 മുതൽ 2026 വരെ കർണാടക ഉപ-മുഖ്യമന്ത്രി, ഏഴു തവണ നിയമസഭാംഗം, നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ നിയമസഭാംഗം എന്ന നിലയിലാണ് ശിവകുമാർ അറിയപ്പെടുന്നത്. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ സ്വത്ത് വിവരമനുസരിച്ച് ഏകദേശം ₹ 840 കോടി രൂപയുടെ ആസ്തിയാണ് ശിവകുമാറിന് ഉള്ളത്.[4][5][6][7]
ജീവിതരേഖ
[തിരുത്തുക]കർണാടകയിലെ മൈസൂർ താലൂക്കിലെ കനകപുരയിലെ ദൊഡ്ഡലഹള്ളി എന്ന ഗ്രാമത്തില[8]്‍ ഒരു വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടേയും ഗൗരമ്മയുടേയും മകനായി 1962 മെയ് 15ന് ജനനം.[9] അദ്ദേഹം വൊക്കലിംഗ സമുദായത്തിൽ പെട്ടയാളാണ്.[10][11] ഒരു രാഷ്ട്രീയക്കാരൻ കൂടിയായ ഡി.കെ. സുരേഷ് അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്.[12]
കനകപുരയിലെ സെന്റ് റീത്ത സ്കൂളിലും ബെംഗളൂരുവിലെ നാഷണൽ പബ്ലിക് സ്കൂളിലും കാർമൽ സ്കൂളിലും വിദ്യാവർദ്ധക സ്കൂളിലും ശിവകുമാർ പഠനം നടത്തി.[13] പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലുള്ള ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളേജിൽ നിന്ന് ബി.എ. ബിരുദവും[14] കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദവും നേടി.[15]
1993 ൽ ശിവകുമാർ ഉഷയെ വിവാഹം കഴിച്ചു. അവർക്ക് ഐശ്വര്യ, ആഭരണ എന്നീ രണ്ട് പെൺമക്കളും ആകാശ് എന്ന ഒരു മകനുമുണ്ട്. മൂത്ത മകൾ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മകൻ അമർത്യയെ വിവാഹം കഴിച്ചു.[16] ഇന്ത്യയിലെ ഏറ്റവും ധനികരായ രാഷ്ട്രീയക്കാരിൽ ഒരാളാണ് അദ്ദേഹം.[17]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1982-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ശിവകുമാർ 1985-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ എച്ച്.ഡി.ദേവഗൗഡക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ശിവകുമാർ പിന്നീട് 2004 വരെ സത്തന്നൂരിനെ പ്രതിനിധീകരിച്ചു. 2008-ൽ മണ്ഡല പുനർനിർണയത്തെ തുടർന്ന് കനകപുരയിലേക്ക് മാറിയ ശിവകുമാർ 2008, 2013, 2018 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനകപുരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[18][19]
2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 104 സീറ്റ് നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ശിവകുമാറായിരുന്നു. ഒടുവിൽ 2019 വരെ നീണ്ടു നിന്ന സഖ്യസർക്കാരിൽ 80 പേരുള്ള കോൺഗ്രസ് എം.എൽ.എമാർ 37 പേരുള്ള ജനതാദൾ സെക്യുലർ പാർട്ടിക്ക് പിന്തുണ നൽകി സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. ജനതാദൾ സെക്യുലർ നേതാവ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായും മുതിർന്ന കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപ-മുഖ്യമന്ത്രിയായും സ്ഥാനമേറ്റു.
2017-ൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മാറ്റ ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള 42 എം.എൽ.എമാരെ ബാംഗ്ലൂരിലെ റിസോർട്ടിൽ താമസിപ്പിക്കാൻ മുൻകൈ എടുത്തതും ശിവകുമാറാണ്. 2017-ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വിജയിക്കാൻ ഇത് കാരണമായി. കോൺഗ്രസ് പാർട്ടി നേതാക്കളായ സോണിയ ഗാന്ധിയുമായും മകൻ രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ശിവകുമാർ കർണാടകയിലെ ശക്തനായ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.
2026 ൽ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനെ തുടർന്ന് 2026 ജൂൺ 3 ന് കർണാടക മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു.
പ്രധാന പദവികളിൽ
- 1989 : നിയമസഭാംഗം, സത്തന്നൂർ(1)
- 1991-1992 : സംസ്ഥാന ജയിൽ വകുപ്പ് മന്ത്രി
- 1994 : നിയമസഭാംഗം, സത്തന്നൂർ(2)
- 1999 : നിയമസഭാംഗം, സത്തന്നൂർ(3)
- 1999-2004 : സംസ്ഥാന നഗര വികസന വകുപ്പ് മന്ത്രി
- 2004 : നിയമസഭാംഗം, സത്തന്നൂർ(4)
- 2008 : നിയമസഭാംഗം, കനകപുര(5)
- 2008-2010 : കർണാടക പി.സി.സി വർക്കിംഗ് പ്രസിഡൻ്റ്
- 2013 : നിയമസഭാംഗം, കനകപുര(6)
- 2014-2018 : സംസ്ഥാന ഊർജ വകുപ്പ് മന്ത്രി
- 2018 : നിയമസഭാംഗം, കനകപുര(7)
- 2018 : സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
- 2018-2019 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
- 2020-2026 : കർണാടക പി.സി.സി പ്രസിഡൻ്റ്
- 2023-തുടരുന്നു : നിയമസഭാംഗം, സാത്തനൂർ(8)
- 2023-2026 : ജലവിഭവ, ബാംഗ്ലൂർ നഗരവികസന വകുപ്പുകളുടെ ചുമതലയുള്ള കർണാടക ഉപ-മുഖ്യമന്ത്രി
- 2026 : കർണാടക മുഖ്യമന്ത്രി[20]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : ഉഷ
- മക്കൾ :
- ഐശ്വര്യ
- ആഭരണ
- ആകാശ്
അവലംബങ്ങൾ
[തിരുത്തുക]- ↑ https://www.reporterlive.com/topnews/national/2026/06/03/dk-shivakumar-sworn-in-karnataka-chief-minister-2026
- ↑ https://www.manoramaonline.com/business/personal-finance/2026/06/03/dk-shivakumar-indias-richest-cm-1413cr-aks.html
- ↑ https://www.manoramaonline.com/news/latest-news/2023/05/18/karnataka-election-2023-dk-shivakumar-accepting-deputy-cm-post-sonia-gandhis-big-role.html
- ↑ https://www.manoramaonline.com/news/india/2020/03/11/New-PCC-Chief-for-Karntaka-and-Delhi.html
- ↑ https://www.manoramaonline.com/news/latest-news/2019/09/04/dk-shivakumar-the-crisis-manager-of-congress-held.html
- ↑ https://www.manoramaonline.com/news/latest-news/2020/03/12/d-k-shivakumar-appointed-karnataka-pcc-president.html
- ↑ https://www.hindustantimes.com/india-news/the-journey-of-a-cong-firefighter/story-ZN02dpSPuocDed5dGu0KSP.html
- ↑ Swamy, Rohini (August 4, 2017). "DK Shivakumar: The man called tiger of Sathanur". India Today (in ഇംഗ്ലീഷ്). Archived from the original on 20 September 2019. Retrieved 2020-03-07.
- ↑ "Shivakumar's father passes away". The Hindu (in Indian English). 2014-01-01. ISSN 0971-751X. Archived from the original on 3 January 2014. Retrieved 2020-03-07.
- ↑ "Proud to be Vokkaliga, but my caste is Congress: DK Shivakumar". The News Minute (in ഇംഗ്ലീഷ്). 17 October 2020.
- ↑ "D K Shivakumar: Congress's trusted Vokkaliga strategist-strongman". Hindustan Times (in ഇംഗ്ലീഷ്). 2017-08-02. Archived from the original on 1 September 2019. Retrieved 2019-09-01.
- ↑ "DK Shivakumar likely to be Karnataka Congress chief". Hindustan Times (in ഇംഗ്ലീഷ്). 2020-02-16. Archived from the original on 20 February 2020. Retrieved 2020-03-07.
- ↑ "D K SHIVAKUMAR". www.dkshivakumar.co.in.
- ↑ "D K SHIVAKUMAR". www.dkshivakumar.co.in.
- ↑ Tyagi, Vanshika. "Who is D.K Shivakumar? Congress veteran, 8-time MLA likely as next Karnataka CM after Siddaramaiah's resignation; Know his education, family, political career". DNA India (in ഇംഗ്ലീഷ്).
- ↑ "VVIPs from Delhi to land in Bengaluru for wedding of DK Shivakumar's daughter- the New Indian Express". Archived from the original on 2 March 2021. Retrieved 22 March 2021.
- ↑ "D.K.Shivakumar Assets". Retrieved 26 October 2023.
- ↑ https://www.indianexpress.com/elections/karnataka-assembly-elections-2018-d-k-shivakumar-man-who-saved-the-day-for-congress-has-eyes-on-bigger-prize-5183725/lite/
- ↑ https://www.financialexpress.com/elections/karnataka-assembly-elections-2018/dk-shivakumar-kanakapura-constituency-karnataka-election-result-2018-updates/1166800/
- ↑ https://www.manoramanews.com/india/politics/2026/06/03/dk-shivakumar-era-begins-sworn-in-as-karnataka-cm.html