ഡി.എൻ. ഝാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധ്വിജേന്ദ്ര നാരായൺ ഝാ
പ്രൊഫ. ഝാ 2012
ജനനം1940[1]
മരണം (വയസ്സ് 81)
ഡൽഹി, ഇന്ത്യ
കലാലയംകൊൽക്കത്തയിലെ പ്രസിഡൻസി കോളേജ്, പാറ്റ്ന സർവകലാശാ
തൊഴിൽചരിത്ര പണ്ഡിതൻ
അറിയപ്പെടുന്ന കൃതി
ദി മിത്ത്​ ഓഫ്​ ഹോളി കൗ (2001)

ഭാരതീയനായ ചരിത്ര പണ്ഡിതനായിരുന്നു പ്രൊഫസർ ധ്വിജേന്ദ്ര നാരായൺ ഝാ എന്ന ഡി.എൻ. ഝാ (1940 – 4 ഫെബ്രുവരി 2021) . ഇന്ത്യയുടെ പുരാതന, മധ്യകാല ചരിത്രത്തിൽ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം ആദ്യകാല ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വവൽക്കരിക്കുന്നതിരെ നിരവധി പുസ്തകങ്ങൾ എഴുതി.

ജീവിതരേഖ[തിരുത്തുക]

കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഝാ പറ്റ്ന സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഡൽഹി ഡൽഹി സർവകലാശാലയിലെ പ്രഫസറായിരുന്ന അദ്ദേഹം പൗരാണിക ഇന്ത്യയെ കുറിച്ച്​ നിരവധി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.

ചരിത്ര പഠനങ്ങൾ[തിരുത്തുക]

1967ൽ റവന്യൂ സിസ്റ്റം ഇൻ ദ പോസ്റ്റ്-മൗര്യ, ഗുപ്ത ടൈംസ് എന്ന പുസ്​തകം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ചരിത്രത്തിലെ സുവർണ കാലഘട്ടമായി ഗുപ്​ത ഭരണത്തെ കാണുന്നത്​ അദ്ദേഹം വിമർശിച്ചു. ഇതിനെതിരെ വലിയ എതിർപ്പുകൾ ഉയർന്നു. ആർ.എസ്​ ശർമക്കൊപ്പം ഇന്ത്യയിലെ ഫ്യൂഡൽ സാമൂഹിക വ്യവസ്​ഥയുടെ വളർച്ചയും വികാസവും സംബന്ധിച്ച പഠനങ്ങൾ നടത്തി. 'ദി മിത്ത്​ ഓഫ്​ ഹോളി കൗ' എന്ന ഗ്രന്ഥം, ഗോവധ നിരോധത്തെ രാഷ്​ട്രീയവും സാമൂഹിക ഘടനയും മാറ്റാനുള്ള ആയുധമായി സംഘ്​പരിവാർ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ളതായിരുന്നു. ഇന്ത്യയുടെ പഴമ ഹിന്ദുത്വ മാത്രമാണെന്നതും അദ്ദേഹം അംഗീകരിച്ചില്ല. അവഇറങ്ങിസാനം ഇറങ്ങിയ 'Against the Grain: Notes on Identity, Intolerance and History' എന്ന പുസ്​തകം ആദ്യകാല ഇന്ത്യയിൽ ബ്രാഹ്​മണ മേധാവിത്തം സൃഷ്​ടിച്ച പ്രശ്നങ്ങളിലേക്ക്​ വിരൽ ചൂണ്ടുന്നതാണ്​. 2002ൽ പ്രസിദ്ധീകരിച്ച ‘ഹോളി കൗ–- ബീഫ്‌ ഇൻ ഇന്ത്യൻ ഡയറ്ററി ട്രഡീഷൻസ്‌’ എന്ന ഗ്രന്ഥം വിവാദമായിരുന്നു. ഋഗ്വേദം തുടങ്ങി നിരവധിയായ പ്രാചീന ഗ്രന്ഥങ്ങളുടെ പിൻബലത്തിലാണ്‌ ഗോവധവും ഗോഹത്യയും ഇന്ത്യയിൽ കൊണ്ടുവന്നത്‌ മുസ്ലിങ്ങളാണെന്ന ആരോപണത്തെ ആദ്ദേഹം എതിർത്തത്.

ബാബറി മസ്ജിദ്[തിരുത്തുക]

ബാബറി മസ്ജിദ് വിഷയത്തിൽ ആർ.എസ്.എസ്സിന്റെ നിലപാടുകൾക്കെതിരെ ശക്തമായി നിലകൊണ്ടു. 1991 മെയ് മാസത്തിൽ ഝാ, അതാർ അലി, സൂരജ്‌ ബാൻ, ആർ എസ്‌ ശർമ എന്നിവരോടൊപ്പം ചേർന്ന്‌ പ്രസിദ്ധീകരിച്ച ‘രാമജന്മ ഭൂമിയോ ബാബ്‌റി പള്ളിയോ: ഇന്ത്യാ രാജ്യത്തിനുള്ള റിപ്പോർട്ട്‌’ (റിപ്പോർട്ട്‌ റ്റു ദ നേഷൻ) പ്രസിദ്ധീകരിച്ചു. സ്‌കന്ദ പുരാണം, കൃത്യകൽപ്പതരു, രാമചരിതമാനസം, വിഷ്‌ണുസ്‌മൃതി, ഹുയാൻസാങ്ങിന്റെ വിവരണം എന്നിങ്ങനെ നിരവധിയായ ഉപദാനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ‘റിപ്പോർട്ട്‌’ തയ്യാറാക്കിയത്‌. ബാബ്റി പള്ളിയായിരുന്നോ അതോ രാമക്ഷേത്രമായിരുന്നോ എന്നതിൽ പഠനം നടത്തി. പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തിൽ ബാബറി മസ്ജിദിന് കീഴിൽ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി. എ.എസ്.ഐ സമർപ്പിച്ച കണ്ടെത്തലുകൾക്ക് വിരുദ്ധമായിരുന്നു ഇവരുടെ റിപ്പോർട്ട്. എന്നാൽ കോടതിക്ക് മുൻപിൽ സമർപ്പിച്ച ഈ റിപ്പോർട്ട് 1991 ൽ സുപ്രീം കോടതി തള്ളി.

ദി മിത്ത്​ ഓഫ്​ ഹോളി കൗ[തിരുത്തുക]

ഈ ഗ്രന്ഥത്തിൽ പുരാതന ഇന്ത്യയിൽ വേദങ്ങളിലും, മറ്റ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഗോമാംസം കഴിക്കുന്ന രീതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പുസ്തക രചനയെത്തുടർന്ന് അദ്ദേഹത്തിനെതിരെ തീവ്ര വലതു പക്ഷത്തു നിന്നും ഹിന്ദു തീവ്ര ഗ്രൂപ്പുകളിൽ നിന്നും വധ ഭീഷണി ഉയർന്നു.[2][3][4]

അരുൺ ഷൂരിയുടെ വിമർശനം[തിരുത്തുക]

എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇസ്ലാമിക അധിനിവേശക്കാർ നളന്ദ സർവകലാശാല നശിപ്പിച്ചതിന്റെ പിന്നിലെ വസ്തുതകൾ മന [പൂർവ്വം വളച്ചൊടിച്ചതായി അരുൺ ഷൂരി ആരോപിച്ചു. ഝായുടെ ബൗദ്ധിക വിട്ടുവീഴ്ച, ഉറവിടങ്ങൾ തെരഞ്ഞെടുക്കൽ, അവ്യക്തമാക്കൽ എന്നിവയിലായിരുന്നു ഷൂരിയുടെ വിമർശനം.[5]

കൃതികൾ[തിരുത്തുക]

 • 1980, Studies in early Indian economic history, Anupama Publications, ASIN: B0006E16DA.
 • 1993, Economy and Society in Early India: Issues and Paradigms, ISBN 81-215-0552-6.
 • 1997, Society and Ideology in India, ISBN 81-215-0639-5.
 • 1997, Ancient India: In Historical Outline, ISBN 81-7304-285-3.
 • 2002, Holy Cow: Beef in Indian Dietary Traditions; paperback (2004) ISBN 1-85984-424-3
 • 2004, Early India: A Concise History, ISBN 81-7304-587-9
 • 2009, Myth of the Holy Cow, ISBN 81-8905-916-5
 • 2009, Rethinking Hindu Identity, Routledge, ISBN 978-1-84553-459-2
 • 2020, Drink of Immortality: Essays on Distillation and Alcohol Use in Ancient India, ISBN 978-9390035212

As editor:

 • 1988, Feudal Social Formation in Early India, ISBN 81-7001-024-1
 • 1996, Society and Ideology in India: Essays in Honour of Professor R.S. Sharma (Munshiram Manoharlal, Delhi, 1996).
 • 2000, The Feudal Order: State, Society, and Ideology in Early Medieval India, ISBN 81-7304-473-2; a collection of critical essays by 20 specialists on medieval Indian society, politics, ideology and religion.

അവലംബം[തിരുത്തുക]

 1. "D N Jha was fearless in his evocation of pluralism, dissent and rationality". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2021-02-06. ശേഖരിച്ചത് 2021-02-06.
 2. Reddy, Sheela (17 September 2001). "A Brahmin's Cow Tales". Outlook. ശേഖരിച്ചത് 18 October 2014.
 3. The Guardian (13 July 2002)
 4. The Hindu (15 August 2003)
 5. "How history was made up at Nalanda". The Indian Express. 28 June 2014.

പുറം കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ഡി.എൻ. ഝാ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഡി.എൻ._ഝാ&oldid=3524627" എന്ന താളിൽനിന്ന് ശേഖരിച്ചത്