ഡിസ്ക് ഫോർമാറ്റിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹാർഡ് ഡിസ്ക്, ഫ്ലോപ്പി ഡിസ്ക്, യുഎസ്ബി ഫ്ലാഷ് ഡ്രൈവ് തുടങ്ങിയ വിവരശേഖരണോപകരണങ്ങളെ പ്രഥമ ഉപയോഗത്തിനായി സജ്ജമാക്കുന്ന പ്രക്രിയയാണ് ഡിസ്ക് ഫോർമാറ്റിംഗ് എന്ന് അറിയപ്പെടുന്നത്. ചില അവസരങ്ങളിൽ ഡിസ്ക് ഫോർമാറ്റിങ്ങ് ചെയ്യപ്പെടുന്നതിലൂടെ ഒന്നോ അതിലധികമോ ഫയൽസംവിധാനങ്ങൾ കൂടി സൃഷ്ടിക്കപ്പെട്ടേയ്ക്കാം. ഫോർമാറ്റിങ്ങ്പ്രക്രിയയുടെ ഒന്നാംഘട്ടത്തിനെ താഴേത്തട്ടിലുളള ഫോർമാറ്റിങ്ങ് എന്ന് പറയുന്നു. അടിസ്ഥാനപരമായ മുന്നൊരുക്കങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ നടക്കുന്നുളളു. ശരിക്കുമുളള ഫോർമാറ്റിങ്ങ് രണ്ടാം ഘട്ടത്തിലാണ് നടക്കുന്നത്. ഈ ഘട്ടത്തിലാണ് വിവരസംഭരണ ഉപകരണത്തെ ഓപ്പറേറ്റിംഗ് വ്യൂഹത്തിന് ദൃശ്യമാക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് പുതിയ ഫയൽ സംവിധാനം സൃഷ്ടിക്കപ്പെടുന്നത്. ഇതിനെ മേൽത്തട്ടിലുളള ഫോർമാറ്റിങ്ങ് എന്ന് പറയുന്നു. ചില ഓപ്പറേറ്റിംഗ് വ്യൂഹങ്ങളിൽ ഈ മൂന്നു പ്രക്രിയകളും ഒന്നിച്ചോ വിവിധതലങ്ങളിലായി ആവർത്തിച്ചോ പൂർത്തീകരിക്കപ്പടുന്നു. ഒരു ഡിസ്ക് മാധ്യമത്തെ വിവരശേഖരണത്തിനായി ഒരുക്കുകയാണ് ഡിസ്ക് ഫോർമാറ്റിങ്ങ് വഴി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിസ്ക്_ഫോർമാറ്റിങ്ങ്&oldid=3402496" എന്ന താളിൽനിന്ന് ശേഖരിച്ചത്