ഡിസ്കാൽക്കുലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗണിതവുമായി ബന്ധപ്പെട്ട ഒരു പഠനവൈകല്യമാണ് ഡിസ്കാൽക്കുലിയ[1] [2]. 1949 മുതൽ ഈ സാങ്കേതിക നാമം പ്രചാരത്തിലുണ്ട്.[3]അക്ക ങ്ങളുടെ നിർദ്ധാരണത്തിനും ഗ്രഹണത്തിനും ഈ വൈകല്യം പ്രധാനമായും തടസ്സം സൃഷ്ടിക്കുന്നു. പ്രായഭേദമനുസരിച്ച് വ്യത്യസ്ത രീതികളിലാണ് ഈ വൈകല്യം കാണപ്പെടുക. ജനസംഖ്യയിൽ മൂന്നു ശതമാനം മുതൽ ആറു ശതമാനം വരെ ആൾക്കാരിൽ ഇതു പ്രകടമാണ്.[4] [5]ടേണർ രോഗം ബാധിച്ചവരിലും ഇത് പ്രത്യക്ഷപ്പെട്ടേക്കാം.അളവുകളും അകലങ്ങളും സംബന്ധിച്ച കണക്കുകൂട്ടലുകളും ഈ വൈകല്യം ബാധിച്ചവർക്ക് ആയാസകരമാണ്.മസ്തിഷ്കത്തിലെ പരിക്കുകൾ കൊണ്ടുണ്ടാകുന്ന ഗണിതനിർദ്ധാരണതകരാറുകളേക്കാൾ (അകാൽക്കുലിയ) വ്യത്യസ്തമാണ് ഡിസ്കാൽക്കുലിയ.

വെല്ലുവിളികൾ[തിരുത്തുക]

ഡിസ്കാൽക്കുലിയ സ്ഥിതീകരിച്ചവർക്ക് താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുവാൻ ആയാസം നേരിട്ടേക്കാം.

 • ഡിജിറ്റൽഘടികാരങ്ങൾ വായിച്ചു മനസ്സിലാക്കുവാനുള്ള ബുദ്ധിമുട്ട്
 • അക്കങ്ങൾ,മൂല്യം ഇവ സംബന്ധിച്ച ചിന്താക്കുഴപ്പം.
 • പട്ടികകൾ,ആസൂത്രണം
 • ഹരണം.സങ്കലനം,ഗുണനം,വ്യവകലനം.
 • ഇടത്,വലത് വ്യത്യാസങ്ങൾ
 • ജ്യാമിതീയ രൂപങ്ങൾ,അളവുകൾ,സൂത്രവാക്യങ്ങൾ,സമവാക്യങ്ങൾ
 • പേരുകൾ,മുഖങ്ങൾ ഇവ തിരിച്ചറിയാനുള്ള ആയാസം[6]
 • മാനസികമായ വെല്ലുവിളികൾ നിറഞ്ഞ ജോലികൾ
 • സംഗീതസംബന്ധിയായ ചിഹ്നങ്ങൾ(നൊട്ടേഷനുകൾ)
 • പ്രതീകങ്ങളുപയോഗിച്ചുള്ള അടയാളപ്പെടുത്തൽ
 • ക്രമബദ്ധമായ നൃത്തച്ചുവടുകൾ.

അവലംബം[തിരുത്തുക]

 1. American Heritage Dictionary
 2. Collins Dictionary
 3. Kosc, Ladislav (1974). "Developmental dyscalculia". Journal of Learning Disabilities. 7 (3): 159–62. doi:10.1177/002221947400700309.
 4. Butterworth, B (2010). "Foundational numerical capacities and the origins of dyscalculia". Trends in Cognitive Sciences. 14 (12): 534–541. doi:10.1016/j.tics.2010.09.007. PMID 20971676.
 5. Butterworth, B; Varma, S; Laurillard, D (2011). "Dyscalculia: From brain to education". Science. 332 (6033): 1049–1053. Bibcode:2011Sci...332.1049B. doi:10.1126/science.1201536. PMID 21617068.
 6. http://www.as.wvu.edu/~scidis/dyscalcula.html. External link in |title= (help)
"https://ml.wikipedia.org/w/index.php?title=ഡിസ്കാൽക്കുലിയ&oldid=2723585" എന്ന താളിൽനിന്ന് ശേഖരിച്ചത്