ഡിസേർട്ട് കങ്കാരു എലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡിസേർട്ട് കങ്കാരു എലി
Desert kangaroo rat
Dipodomys-deserti.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
D. deserti
Binomial name
Dipodomys deserti
Stephens, 1887

തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ കാണപ്പെടുന്ന കരണ്ടുതീനി വർഗ്ഗമായ കങ്കാരു എലികളിലെ ഒരിനമാണ് ഡിസേർട്ട് കങ്കാരു എലി - Desert Kangaroo rat (ശാസ്ത്രീയനാമം: Dipodomys deserti) വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത ജീവികളാണിവ.

വിവരണം[തിരുത്തുക]

അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ മരുഭൂമികളിലും അർദ്ധ മരുഭൂമികളിലുമുള്ള ചൂടു കൂടിയതും വരണ്ടതുമായ പ്രദേശങ്ങളിലാണ് ഇവ സാധാരണ വസിക്കുന്നത്. വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത ഇവ ആഴത്തിൽ കുഴിച്ച മാളങ്ങൾക്കുള്ളിൽ പകൽസമയം കഴിയുന്നു. രാത്രികാലങ്ങളിൽ ആഹാരം തേടി പുറത്തിറങ്ങുന്നു. മരുഭൂമിയിലെ അത്യുഷ്‌ണത്തിൽ നിന്നു രക്ഷനേടുന്നതിനായാണ് ഇവയുടെ രാത്രിയുള്ള ആഹാരം തേടൽ.

കങ്കാരു എലികളിലെ വലിപ്പമേറിയ ഇനമാണ് ഇവ. 12 ഇഞ്ചാണ് ഇവയുടെ അകെ നീളം, തൂക്കം 91 ഗ്രാമും. വാലിന്റെ അഗ്ര ഭാഗത്ത് കറുപ്പും വെളുപ്പും കലർന്ന നീണ്ട രോമങ്ങൾ സമൃദ്ധമായി കാണപ്പെടുന്നു. പിൻകാലുകളിൽ നിവർന്നു നിന്ന് ഈ വാൽ ഒരു മൂന്നാം കാലുപോലെ ഉപയോഗിക്കുന്നു. മരുഭൂമിയിൽ വളരെക്കുറച്ചു മാത്രം ഉള്ള സസ്യശകലങ്ങളും വിത്തുകളും ഇവ ഭക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

  1. Linzey, A. V., Timm, R., Álvarez-Castañeda, S. T., Castro-Arellano, I. & Lacher, T. (2008). "Dipodomys deserti". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 27 March 2009.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=ഡിസേർട്ട്_കങ്കാരു_എലി&oldid=2309241" എന്ന താളിൽനിന്ന് ശേഖരിച്ചത്