ഡിമിത്രിയസ് രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡിമിത്രിയസ് II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിമിത്രിയസ് രണ്ടാമന്റെ മുഖമുള്ള നാണയം. മറുവശത്ത് സിയൂസിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

സെല്യൂസിദ് വംശത്തിലെ ഒരു രാജാവായിരുന്നു ഡിമിത്രിയസ് രണ്ടാമൻ. സിറിയയിലെ രാജാവായിരുന്ന ഡിമിത്രിയസ് ഒന്നാമന്റെ മകനായ ഇദ്ദേഹം ബി. സി. 145 മുതൽ 139 വരേയും പിന്നീട് 129 മുതൽ മരണം വരേയും സിറിയയിലെ രാജാവായിരുന്നു. നാടുകടത്തപ്പെട്ടിരുന്ന ഇദ്ദേഹം സിറിയയിൽ മടങ്ങിയെത്തി അവിടെ അധികാരം സ്ഥാപിച്ചിരുന്ന അലക്സാണ്ടർ ബലാസിനെ പരാജയപ്പെടുത്തി ബി. സി. 145-ൽ ഭരണം പിടിച്ചെടുത്തു. ഈ ഉദ്യമത്തിൽ ഈജിപ്തിലെ ടോളമി ആറാമന്റെ സഹായം ഡിമിത്രിയസിനു ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് അസ്വസ്ഥത നിലനിന്നിരുന്നു. ബി. സി. 139-ൽ പാർഥിയക്കാർ ഇദ്ദേഹത്തെ ആക്രമിച്ചുതോൽപ്പിച്ച് തടവുകാരനാക്കി. 129-ൽ മോചിതനായി സിറിയയിൽ തിരിച്ചെത്തി വീണ്ടും രാജാവായി സ്ഥാനമേറ്റു. ബി. സി. 125-ഓടെയുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിമിത്രിയസ് II (സു. ബി. സി. 161 - 125) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിമിത്രിയസ്_രണ്ടാമൻ&oldid=3804898" എന്ന താളിൽനിന്ന് ശേഖരിച്ചത്