ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ്
ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് (Digital Audio Broadcasting-DAB)(Full name:In-band On-channel digital audio broadcasting)[1]എന്ന് അറിയപ്പെടുന്ന ഡിജിറ്റൽ റേഡിയോ, റേഡിയോ സ്റ്റേഷനുകൾ പ്രക്ഷേപണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഒരു പുതിയ സംവിധാനമാണ്.[2]
DAB എന്ന ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് സംവിധാനത്തിൽ, അനലോഗ് ഓഡിയോയെ ഡിജിറ്റൽ സിഗ്നലായി മാറ്റുകയും AM അല്ലെങ്കിൽ FM ആവൃത്തി ശ്രേണിയിൽ ഒരു നിയുക്ത ചാനലിൽ കൈമാറുകയും ചെയ്യുന്നു.[3]
40 -ലധികം രാജ്യങ്ങൾ DAB, DAB+ അല്ലെങ്കിൽ DMB ബ്രോഡ്കാസ്റ്റുകൾ, ഒരു സ്ഥിരം സാങ്കേതികവിദ്യ അല്ലെങ്കിൽ ടെസ്റ്റ് ട്രാൻസ്മിഷൻ ആയി നൽകുന്നു. സ്പെക്ട്രം മാനേജ്മെന്റിൽ, പൊതു DAB സേവനങ്ങൾക്കായി അനുവദിച്ചിരിക്കുന്ന ബാൻഡുകൾ T-DAB എന്ന് ചുരുക്കിയിരിക്കുന്നു.
ചരിത്രം
[തിരുത്തുക]- ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് (DAB) 1980 കളുടെ അവസാനത്തിൽ വികസിപ്പിച്ചെടുത്തു.
- 1985-ൽ ജനീവയിലെ WARC-ORB- ൽ ആദ്യത്തെ DAB അവതരണം നടന്നു, 1988-ൽ ആദ്യത്തെ DAB ട്രാൻസ്മിഷനുകൾ ജർമ്മനിയിൽ നടത്തി.
- 1986 ൽ യുകെ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു യൂറോപ്യൻ സംഘം ആരംഭിച്ച EUREKA പദ്ധതി ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് വികസിപ്പിച്ചു.[4]
- 1990 കളിലാണ് ആദ്യത്തെ നെറ്റ്‌വർക്കുകൾ സ്ഥാപിച്ചത്.
- യുകെയിലെ 25% പേർക്ക് ഡിജിറ്റൽ റേഡിയോ പ്രോഗ്രാമുകൾ സ്വീകരിക്കാൻ കഴിയും, 1998 ൽ 22 ട്രാൻസ്മിറ്ററുകൾ കൂടി വന്നപ്പോൾ ഇത് 60% ആയി ഉയർന്നു.
- 2011 -ൽ DAB+ നെറ്റ്‌വർക്കുകളിലേക്ക് നെറ്റ്‌വർക്കുകൾ വികസിപ്പിച്ചപ്പോൾ, ട്രാൻസ്മിറ്റർ സാന്ദ്രതയും പ്രോഗ്രാമുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇത് ജർമ്മനിയിൽ ഒരു വലിയ വഴിത്തിരിവായി.[5]
- 2006 ആയപ്പോഴേക്കും ലോകമെമ്പാടുമുള്ള 500 ദശലക്ഷം ആളുകൾ DAB പ്രക്ഷേപണത്തിന്റെ കവറേജ് ഏരിയയിലായിരുന്നു, എന്നിരുന്നാലും അപ്പോഴേക്കും റിസീവറുകളുടെ വിൽപ്പന യുണൈറ്റഡ് കിംഗ്ഡത്തിലും (യുകെ) ഡെൻമാർക്കിലും മാത്രമാണ് ആരംഭിച്ചത്. 2006 ൽ ലോകമെമ്പാടും ഏകദേശം 1,000 DAB സ്റ്റേഷനുകൾ പ്രവർത്തിച്ചു.[6] 2018 ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി 68 ദശലക്ഷത്തിലധികം ഉപകരണങ്ങൾ വിറ്റു, കൂടാതെ 2,270 DAB സേവനങ്ങൾ പ്രക്ഷേപണം ചെയ്യുന്നു.[7]
- 2006 ൽ, DAB+, DAB- ലേക്ക് നോൺ -ബാക്ക്‌വേർഡ് കോംപാറ്റിബിൾ അപ്‌ഗ്രേഡായി അവതരിപ്പിച്ചു. മെച്ചപ്പെട്ട ഓഡിയോ എൻകോഡിംഗിനായി DAB+ AAC ഉപയോഗിക്കുന്നു.[8]
ഘടന
[തിരുത്തുക]ഡിജിറ്റൽ റേഡിയോയിൽ മോഡുലേഷൻ സിസ്റ്റം, ഓഡിയോ ഡിജിറ്റൽ എൻകോഡിംഗ്, കംപ്രഷൻ സിസ്റ്റം എന്നിങ്ങനെ മൂന്ന് പ്രധാന സംവിധാനങ്ങളുണ്ട്.
ഡിജിറ്റൽ ടെലിവിഷനിലെ (ഡിടിവി) പ്രോഗ്രാമുകളുടെ ഒരു അവലോകനം മെനു സ്ക്രീൻ നൽകുന്ന അതേ രീതിയിൽ ഓഡിയോ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു ചെറിയ ഡിസ്പ്ലേ ഒരു DAB റിസീവറിൽ ഉൾപ്പെടുന്നു. ചില ഡിഎബി സ്റ്റേഷനുകൾ നിമിഷനേരത്തെ വാർത്തകൾ, സ്പോർട്സ്, കാലാവസ്ഥാ തലക്കെട്ടുകൾ അല്ലെങ്കിൽ ബുള്ളറ്റിനുകൾ സ്‌ക്രോൾ ചെയ്ത ടെക്സ്റ്റ് ഫോർമാറ്റിൽ പ്രദർശിപ്പിക്കുന്നു. DAB വിവരങ്ങൾ ഉപയോഗിച്ച്, അടുത്തതായി വരുന്ന പാട്ട് എന്താണെന്നും കാണാൻ കഴിയും.[3]
യു.കെ.യിൽ ഉപയോഗിക്കുന്ന DAB-IP വേരിയന്റിന് വീഡിയോകൾ പിന്തുണയ്ക്കാൻ കഴിയും.[9]
സവിശേഷതകൾ
[തിരുത്തുക]- ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് (ഡിഎബി) പരമ്പരാഗതമായി ബ്രോഡ്കാസ്റ്റ് റേഡിയോയിൽ ഉപയോഗിക്കുന്ന അനലോഗ് ഓഡിയോ സിഗ്നലുകൾക്ക് പകരം ഡിജിറ്റൽ സിഗ്നലുകൾ കൈമാറുന്നു.
- ഉപഗ്രഹ പ്രക്ഷേപണത്തിനുള്ള ഭാവി സാധ്യതകളോടെ, ടെറസ്ട്രിയൽ നെറ്റ്‌വർക്കുകളിൽ DAB പ്രക്ഷേപണം ചെയ്യുന്നു.[9]
- മെച്ചപ്പെട്ട ശബ്ദവ്യക്തത, മെച്ചപ്പെട്ട സിഗ്നൽ സ്വീകരണം, പുതിയ ഡാറ്റ സേവനങ്ങൾ എന്നിവ DAB നൽകുന്നു.[1]
- MPEG1, ഓഡിയോ ലേയർ 2 കോഡെക് (MP2) എന്നിവയുമായി ചേർന്ന് DF OFDM, കൺവ്യൂഷണൽ കോഡിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ DAB ഉപയോഗിക്കുന്നു.[8]
DAB+
[തിരുത്തുക]DAB+ (ചിലപ്പോൾ DAB പ്ലസ് എന്ന് വിളിക്കുന്നു) DAB- യുടെ പുതിയ പതിപ്പാണ്, ഇത് ചില യൂറോപ്യൻ രാജ്യങ്ങളിൽ കുറച്ചുകാലമായി ഉപയോഗിക്കുന്നു. DAB+ DAB- നെക്കാൾ കൂടുതൽ കാര്യക്ഷമമാണ്, കൂടുതൽ സ്റ്റേഷനുകൾ പ്രക്ഷേപണം ചെയ്യാനും ബ്രോഡ്കാസ്റ്റർ ആഗ്രഹിക്കുന്നെങ്കിൽ ഉയർന്ന നിലവാരത്തിൽ പ്രക്ഷേപണം ചെയ്യാനും DAB+ അനുവദിക്കുന്നു.[10]
DAB ഏതാനും വർഷങ്ങളായി യൂറോപ്പിലെയും യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെയും വലിയ നഗര കേന്ദ്രങ്ങളിൽ പരീക്ഷിച്ചു. പേരിലുള്ള "+" ഈ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പിനെ സൂചിപ്പിക്കുന്നു, അത് മികച്ച, സിഡി നിലവാരമുള്ള ശബ്ദം വാഗ്ദാനം ചെയ്യുന്നു.[11]
യുകെ മുഴുവൻ ഉൾക്കൊള്ളുന്ന DAB- ന് പകരം DAB+ ഉപയോഗിക്കുന്ന 20 -ലധികം റേഡിയോ സ്റ്റേഷനുകൾ ഉണ്ട്. ചില പ്രദേശങ്ങളിൽ നിങ്ങൾക്ക് അധിക DAB+ റേഡിയോ സ്റ്റേഷനുകൾ ലഭിച്ചേക്കാം. 2019 ശരത്കാലത്തും 2020 വേനൽക്കാലത്തും ചില DAB ഡിജിറ്റൽ റേഡിയോ സ്റ്റേഷനുകൾ DAB+ലേക്ക് പരിവർത്തനം ചെയ്തു.
യുകെയിലെ ആദ്യത്തെ ദേശീയ ഡിഎബി+ സ്റ്റേഷനുകൾ 29 ഫെബ്രുവരി 2016 ന് സെക്കൻഡ് നാഷണൽ ഡിഎബി വാണിജ്യ മൾട്ടിപ്ലക്സ്, സൗണ്ട് ഡിജിറ്റലിൽ ആരംഭിച്ചു. 2019 ജൂണിൽ, സ്മൂത്ത് എക്സ്ട്രാ ആൻഡ് ഹാർട്ട് എക്സ്ട്രാ എന്ന സ്‌റ്റേഷൻ ഡിഎബിയിൽ നിന്ന് ഡിഎബി+ ലേക്ക് മാറി. ഡിജിറ്റൽ വൺ മൾട്ടിപ്ലക്സ് ദേശീയ പരസ്യത്തിൽ ഡിഎബി+ ൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ സ്റ്റേഷൻ ആയി.[12]
ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, നോർവേ, പോളണ്ട്, മാൾട്ട, ഡെൻമാർക്ക്, നെതർലാൻഡ്സ്, ഹംഗറി, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങി 40-ലധികം രാജ്യങ്ങളിൽ ഓൺലൈനിൽ ലഭ്യമായ ഡിജിറ്റൽ റേഡിയോയാണ് DAB+. യൂറോപ്യൻ, അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിംഗ് യൂണിയനുകൾ DAB+ നെ മുൻഗണനയുള്ള ഡിജിറ്റൽ റേഡിയോ നിലവാരമായി സ്വീകരിച്ചു, ഏഷ്യ-പസഫിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ DAB+ പുറത്തിറക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങൾ ഉണ്ട്.[13]
സവിശേഷതകൾ
[തിരുത്തുക]- വിപണിയിൽ 230 -ലധികം DAB+ റേഡിയോ പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങൾ ഉണ്ട്.
- ഒരൊറ്റ സ്ക്രീനിൽ പരിപാടിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാം.
- ഡേറ്റ ആവശ്യമില്ല.
- കൂടുതൽ സ്റ്റേഷനുകളുണ്ട്.
- സൗജന്യമായി ലഭിക്കും.
- ഉയർന്ന ശബ്ദ വ്യക്തത.
- DAB യേക്കാൾ കൂടുതൽ കാര്യക്ഷമമായ സ്പെക്ട്രമാണ് DAB+ന്റേത്. അതിനാൽ കൂടുതൽ റേഡിയോ സ്റ്റേഷനുകൾ ഒരേ അളവിലുള്ള ശേഷിയിൽ പ്രക്ഷേപണം ചെയ്യാൻ ഇത് DAB+നെ പ്രാപ്തമാക്കുന്നു.[12]
- സിഗ്നൽ 10 അല്ലെങ്കിൽ 15 ശതമാനത്തിൽ താഴെയാകുമ്പോൾ മാത്രമേ അത് ഓഡിയോയെ ബാധിക്കുകയുള്ളൂ.[11]
UK സ്റ്റേഷനുകൾ
[തിരുത്തുക]- talkRADIO
- Radio X
- Fun Kids UK
- Jazz FM Stereo
- Gold
- Virgin Radio Anthems
- Smooth UK
- Smooth Chill
- Heart dance
- Capital XTRA
- Capital XTRA Reloaded
- Boom Radio UK
- Forces Radio BFBS
- Union JACK
- Virgin Radio Chilled
- Union JACK Dance
- Union JACK Rock
- Heart UK
- Heart 70s
- Heart 80s
- Heart 90s
- Capital
- talkSPORT 2
- LBC News
പരാജയങ്ങൾ
[തിരുത്തുക]പല കൗണ്ടികളും ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗിലേക്ക് മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ചിലത് പരാജയപ്പെട്ട പരീക്ഷണങ്ങളെത്തുടർന്ന് DAB വേണ്ടെന്നു വച്ചു.
- പ്രധാന നഗരങ്ങളിലെ എൽ-ബാൻഡിൽ കാനഡ ഡിഎബി പരീക്ഷണങ്ങൾ നടത്തി. എന്നിരുന്നാലും സാറ്റലൈറ്റ് ഡിജിറ്റൽ റേഡിയോയുടെ വിജയവും എൽ-ബാൻഡ് ഡിഎബി റിസീവറുകളുടെ അഭാവവും ഇത് ഉപേക്ഷിക്കാൻ ഇടയാക്കി. കാനഡ പിന്നീട് ഡിഎബിക്ക് പകരം അയൽരാജ്യമായ യു.എസ് ഉപയോഗിച്ചിരുന്ന എച്ച്ഡി റേഡിയോ ഉപയോഗിച്ചു.[14]
- 2005 ൽ ഫിൻലാൻഡ് DAB ഉപേക്ഷിച്ചു. കാറുകളിൽ ഡിജിറ്റൽ റേഡിയോയ്ക്ക് സമാനമായ എഫ്എം പിന്തുണ നിർബന്ധമാക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ഫിൻലൻഡ് അഭ്യർത്ഥിക്കുന്നു.
- 2017 മാർച്ചിൽ DAB നിർത്തലാക്കുമെന്ന് ഹോങ്കോംഗ് പ്രഖ്യാപിച്ചു. ഇത് ഡിവിബി-ടി 2 ലൈറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.
- 2011 ഏപ്രിലിൽ DAB നിർത്തലാക്കുമെന്ന് പോർച്ചുഗൽ പ്രഖ്യാപിച്ചു.
- കൊറിയയിൽ, MBC 11FM ന്റെ സംപ്രേഷണം 2015 ൽ നിർത്തി, DAB ചാനൽ T-DMB V- റേഡിയോയിലേക്ക് മാറ്റി.
- അയർലണ്ടിലെ DAB, 2017 മുതൽ സംസ്ഥാന ബ്രോഡ്‌കാസ്റ്റർ RTÉ റേഡിയോയുടെ മൾട്ടിപ്ലക്‌സിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 മാർച്ചിൽ ഇത് ഓഫ് ചെയ്തു. ഇവിടെ 77% മുതിർന്നവർ FM വഴി റേഡിയോ കേൾക്കുന്നു, 8% ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയും. താരതമ്യം ചെയ്യുമ്പോൾ, അതിൽ 0.5% മാത്രമാണ് DAB വഴി . 1998 ലും 2001 ലും പരീക്ഷണങ്ങൾക്ക് ശേഷം 2006 ലാണ് RTÉ സേവനം ആരംഭിച്ചത്. 2007-8 ൽ ഒരു വാണിജ്യ മൾട്ടിപ്ലക്സ് ട്രയൽ ചെയ്യപ്പെടുകയും 2010 മുതൽ 2017 വരെ DAB+ ഉൾപ്പെടെ ലൈസൻസ് നൽകുകയും ചെയ്തു, എന്നാൽ ബ്രോഡ്കാസ്റ്റേഴ്സ് എടുക്കാത്തതിനാൽ ലൈസൻസി പുതുക്കിയില്ല.
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "Digital Audio Broadcasting (DAB)". Federal Communications Commission (in ഇംഗ്ലീഷ്). 2015-12-26. Retrieved 2021-09-03.
- ↑ "What is DAB, Digital Audio Broadcasting » Electronics Notes". Electronic Notes. Retrieved 2021-09-03.
- ↑ 3.0 3.1 "What is digital audio broadcasting (DAB)? - Definition from WhatIs.com". Search Mobile Computing (in ഇംഗ്ലീഷ്). Retrieved 2021-09-03.
- ↑ "Digital Audio Broadcasting (DAB) - Radio broadcasting for the 21st century". CORDIS.
- ↑ KG, Rohde & Schwarz GmbH & Co. "Introduction to digital audio broadcasting (DAB/DAB+)" (in Indian English). Retrieved 2021-09-03.
- ↑ "World DMB forums list of benefits". world DAB. Archived from the original on 2007-10-17. Retrieved 2021-09-03.
- ↑ "WorldDAB DAB Global Summary" (PDF). World DAB.
- ↑ 8.0 8.1 "DAB - Digital Audio Broadcasting". MPIRICIL (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-09-03.
- ↑ 9.0 9.1 "Definition of Digital Audio Broadcasting (DAB) - Gartner Information Technology Glossary" (in ഇംഗ്ലീഷ്). Retrieved 2021-09-03.
- ↑ Editor. "What is DAB+ and is it different to DAB?". Digital Radio Choice (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-09-03.
{{cite web}}
:|last=
has generic name (help) - ↑ 11.0 11.1 "DAB+ makes digital radio a reality". Teufel Audio Blog.
- ↑ 12.0 12.1 "What is DAB+?". Digital Radio UK.
- ↑ "What is DAB+ Digital Radio?". Digital Radio Plus.
- ↑ "Canada | Country Information | WorldDAB". 2018-11-10. Archived from the original on 2018-11-10. Retrieved 2021-09-03.
{{cite web}}
: CS1 maint: bot: original URL status unknown (link)