ഡിഗ്‌ബോയ്
ദൃശ്യരൂപം
ഡിഗ്‌ബോയ് | |
---|---|
Nickname(s): ദ് ഓയിൽ ടൗൺ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ആസാം |
ജില്ല | തിൻസൂകിയ |
ഉയരം | 165 മീ(541 അടി) |
(2001) | |
• ആകെ | 20,405 |
• ഔദ്യോഗികം | ആസ്സാമീസ്, ബോഡോ |
സമയമേഖല | UTC+5:30 (ഐ.എസ്.ടി.) |
പിൻകോഡ് | 786171 |
ആസാം സംസ്ഥാനത്തിന്റെ കിഴക്കരികിലുള്ള ജില്ലയായ തിൻസൂകിയയിലെ ഒരു പ്രദേശമാണു് ഡിഗ്‌ബോയ്. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയ്ക്കാണു് ഡിഗ്‌ബോയ് പ്രശസ്തമായിട്ടുള്ളതു്.
ഇന്ത്യയുടെ കിഴക്കേയറ്റത്ത് മ്യാൻമർ അതിർത്തിയിലുളള പട്കോയ് പർവ്വതനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം എണ്ണ ഉത്പാദനത്തോടെ ലോക പ്രശസ്തമായി. ഇപ്പേൾ ഡിഗ്‌ബോയ്ഉൾപ്പെടെ 12 എണ്ണ ശുദ്ധീകരണ ശാലകൾ ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണിപ്പോൾ ഡിഗ്‌ബോയ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]ഡിഗ്‌ബോയ് കോളേജ്, ഡിഗ്‌ബോയ് മഹിളാ മഹാവിദ്യാലയം എന്നിവ ഇവിടത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു്.