ഡിഗ്രി (താപനില)
താപനില രേഖപ്പെടുത്താൻ പല സ്കെയിലുകളിലും ഉപയോഗിക്കുന്ന ഒരു പദമാണ് ഡിഗ്രി. ° ചിഹ്നത്തോടൊപ്പം യൂണിറ്റ് അക്ഷരവും (ഉദാ:ഡിഗ്രി സെൽഷ്യസിന് °C) ചേർത്താണ് സാധാരണയായി താപനില രേഖപ്പെടുത്തുന്നത്.
ഡിഗ്രിയിൽ അളക്കുന്ന താപനിലയുടെ സ്കെയിലുകൾ
[തിരുത്തുക]ഡിഗ്രി ഉപയോഗിച്ച് രേഖപ്പെടുത്തുന്ന താപനിലയുടെ സാധാരണ സ്കെയിലുകൾ:
- സെൽഷ്യസ് (° C)
- ഫാരൻഹീറ്റ് (° F)
- ഫാരൻഹീറ്റ് സ്കെയിൽ ഉപയോഗിക്കുന്ന റാങ്കൈൻ (° R അല്ലെങ്കിൽ ° Ra) (0 ഡിഗ്രി റാങ്കൈൻ കേവല പൂജ്യത്തിന് തുല്യമാണ്).
ഫിസിക്കൽ സയൻസിലെ താപനില അളക്കുന്നതിനുള്ള പ്രാഥമിക യൂണിറ്റാണ് കെൽവിൻ. എന്നാൽ ഡിഗ്രി ഫാരൻഹീറ്റ്, ഡിഗ്രി സെൽഷ്യസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, കെൽവിൻ ഒരു ഡിഗ്രിയായി പരാമർശിക്കുകയോ എഴുതുകയോ ചെയ്യുന്നില്ല.
താപനിലയുടെ മറ്റ് സ്കെയിലുകൾ:
- ഡെലിസിൽ (° D)
- ന്യൂട്ടൺ (° N)
- റമൂർ (° Ré)
- റോമർ (° Rø)
- വെഡ്ജ്വുഡ് (° W)
കെൽവിൻ
[തിരുത്തുക]തെർമോഡൈനാമിക് ടെമ്പറേച്ചർ സ്കെയിലിലെ താപനിലയുടെ എസ്‌ഐ യൂണിറ്റിന്റെ മുൻ നാമമാണ് "ഡിഗ്രീസ് കെൽവിൻ" (° K). 1967 മുതൽ കെ ചിഹ്നം (ഡിഗ്രി ചിഹ്നം ഇല്ലാതെ) മാത്രം ഉപയോഗിച്ച് കെൽവിൻ എന്ന് താപനില രേഖപ്പെടുത്തുന്നു. [1] ഡിഗ്രി അബ്സൊല്യുട്ട് (° A) എന്നതും കാലഹരണപ്പെട്ട പദാവലിയാണ്. ഇത് കെൽവിനെ അല്ലെങ്കിൽ ചിലപ്പോൾ റാങ്കൈൻ ഡിഗ്രിയെ സൂചിപ്പിക്കുന്ന പദമാണ്.
താരതമ്യങ്ങൾ
[തിരുത്തുക]- വെള്ളത്തിന്റെ തിളനില: 100.0 °C / 212.0 °F.
- ഹിമത്തിന്റെ ദ്രവണാങ്കം: 0.0 °C / 32.0 °F.
- സാധാരണ മനുഷ്യ ശരീര താപനില: 37.0 °C / 98.6 °F.
- മുറിയിലെ താപനില: 20 - 25 °C / 68 - 77 °F [2]
താപനില പരിവർത്തനങ്ങൾ
[തിരുത്തുക]താപനിലയുടെ മൂന്ന് പ്രധാന യൂണിറ്റുകളും രേഖീയമായി പരസ്പരം ആശ്രയിച്ചിരിക്കുന്നു, അതിനാൽ അവയിലേതെങ്കിലും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനം താരതമ്യേന എളുപ്പമാണ്. ഉദാഹരണത്തിന്, ഡിഗ്രി ഫാരൻഹീറ്റിൽ അല്ലെങ്കിൽ കെൽവിനിൽ രേഖപ്പെടുത്തിയ താപനിലയിൽ നിന്ന് °C കണക്കാക്കാൻ താഴെപ്പറയുന്ന രീതിയിൽ സാധ്യമാണ്.
മുകളിലുള്ള സമവാക്യങ്ങൾ പുനക്രമീകരിച്ച് അല്ലെങ്കിൽ യും കണ്ടുപിടിക്കാം.
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ "Unit of thermodynamic temperature (kelvin) (International System of Units brochure, Section 2.1.1.5)". International Bureau of Weights and Measures. Archived from the original on 2014-10-07.
- ↑ "Metric system temperature (kelvin and degree Celsius)". Colorado State University - Lamar. Archived from the original on 2000-01-16. Retrieved 2009-02-10.