ഡിംഗൽ ഗീത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസ്ഥാനി കവിതയിലെ ഒരു പ്രധാന ധാരയാണ് ഡിംഗൽ ഗീതങ്ങൾ. രാജസ്ഥാനിയിലെ മാർവാഡി ഭാഷാ ഭേദമായ ഡിംഗലിലെ ഗീതങ്ങളാണിവ. അവയ്ക്ക് ഡിംഗൽഗീത് എന്ന പേരു ലഭിക്കുകയും ചെയ്തു. പന്ത്രണ്ടാം ശതകത്തിലെ പ്രശസ്തകാവ്യമായ പൃഥ്വിരാജറാസോയിലെ യുദ്ധവർണനയിൽ ഡിംഗലിന്റെ പ്രഭാവമുണ്ട്. ഡിംഗൽഗീതത്തിന് മൂന്നു മുതൽ ഇരുപതുവരെ ചരണങ്ങൾ ഉണ്ടാകാറുണ്ട്. ഓരോ ചരണത്തിലും നാലുവരികളാണുള്ളത്.

സാധാരണ അർഥത്തിലുള്ള ഗാനങ്ങളല്ല ഡിംഗൽഗീത്. അവ പാടാൻ ഉദ്ദേശിച്ച് എഴുതപ്പെട്ടവയല്ല. രാജസ്ഥാനി ചാരണകവികൾ പാരമ്പര്യമായി ഡിംഗൽ ഗീതങ്ങൾ രചിച്ചിരുന്നു. ഇവ വീരരസപ്രധാനമായ ഗീതങ്ങളാണ്. ഡിംഗൽ ഗീതങ്ങളെ ആധുനിക ഭാവഗീതങ്ങളുമായി താരതമ്യം ചെയ്യാം. പത്തൊൻപതാം ശതകത്തിലാണ് ഡിംഗൽ ഗീതങ്ങൾ രാജസ്ഥാനി കവിതയെ സമ്പന്നമാക്കിയത്. അതിനുമുൻപും ഇത്തരം ഗീതങ്ങൾ പല ഭാഷകളിലും പല രൂപത്തിൽ പ്രചരിച്ചിരുന്നു. ബാണഭട്ടൻ ചാരണന്മാരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. രാജാക്കന്മാർ കുളിക്കാൻ പോകുന്നിടത്തുപോലും ചാരണന്മാർ രാജസ്തുതികൾ പാടിയിരുന്നു. ഏതാണ്ട് 50,000 ഡിംഗൽ ഗീതങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് എന്നു കരുതപ്പെടുന്നു. [1]

പ്രധാന കവികൾ[തിരുത്തുക]

  • ആഢാ ദുർസാ,
  • ആഢാ കിസ്ന
  • കവിയാ കരണീദാസ്
  • മഹാദാന
  • സാമോർ ശങ്കരദാന
  • അസിയബങ്കീദാസ്

അവലംബം[തിരുത്തുക]

  1. "ഡിംഗൽ ഗീത്". സർവവിജ്ഞാനകോശം. Retrieved 2013 സെപ്റ്റംബർ 10. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡിംഗൽ_ഗീത്&oldid=3633259" എന്ന താളിൽനിന്ന് ശേഖരിച്ചത്