ഡാറ്റാവൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എഡിഎസ്എൽ മോഡം

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നൽകുന്ന എഡിഎസ്എൽ ഇൻറർനെറ്റ് സേവനമാണ് ഡാറ്റാവൺ. ഇതു മൂലം ഉപയോക്താക്കൾക്ക് ടെലിഫോണും ഇൻറർനെറ്റും ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്നു.

ലഭ്യത[തിരുത്തുക]

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലിഫോൺ സേവനം ഉള്ളടത്തിലെല്ലാം ഡാറ്റാവൺ സേവനം ലഭ്യമാണ്. പ്രധാനമായും കേന്ദ്ര കാര്യാലയത്തിലുള്ള ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവിൻറെ സ്ഥലവും തമ്മിലുള്ള ദൂരമാണ് ലഭ്യത കണക്കാക്കാൻ ഉപയോഗിക്കുന്നത്. കേന്ദ്ര കാര്യാലയത്തിൽ നിന്നും ഉപയോക്താവിൻറെ സ്ഥലത്തേക്കുള്ള ഭൌതിക കോപ്പർ വയറിൻറെ നീളമാണിത്. ഈ നീളത്തെ ലോക്കൽ ലൂപ്പ് ദൂരം എന്ന് പറയുന്നു. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാനുമായി ഈ ദൂരത്തിന് ബന്ധമുണ്ട്. ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവും തമ്മിലുള്ള ദൂരം കൂടുംതോറും വേഗത കുറയുന്നു. നിലവിൽ ബി.എസ്.എൻ.എൽ. ലാൻഡ് ലൈൻ ടെലിഫോൺ കണക്ഷൻ ഉള്ളവർ ഡാറ്റാവൺ സേവനം ലഭിക്കുകയുള്ളു.

സാങ്കേതികത[തിരുത്തുക]

4 KHz വരെയുള്ള ആവൃത്തികളാണ് ശബ്ദവിനിമയത്തിനായി ടെലഫോൺ ലൈനിൽ ഉപയോഗിക്കുന്നത്. ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത്. മൈക്രോഫിൽറ്ററാണ് ടെലഫോൺ ലൈനിലൂടെ ഡാറ്റായും ശബ്ദവും കൈമാറാൻ സഹായിക്കുന്നത്. ഡിഎസ്എൽ മോഡത്തിനു മുമ്പായി ഒരു സ്പ്ലിറ്റർ ഉപയോഗിച്ച് ടെലഫോണിനെ രണ്ടായി വിഭജിക്കുന്നു. ഒരു ലൈൻ ടെലഫോണിലേക്കും മറ്റേത് മോഡത്തിലേക്കും. മോഡത്തിലേക്കുള്ള ലൈൻ ഒരു മൈക്രോഫിൽറ്റർ ഉപയോഗിച്ച് 4 KHz വരെയുള്ള ആവൃത്തി പരിധി ഇവിടെ വെച്ച് ഫിൽറ്റർ ചെയ്ത് നീക്കും.

ഉപഭോക്താവും സെർവറും തമ്മിൽ സംവദിക്കാൻ അപ്സ്ട്രീം ബാൻഡും സെർവറും ഉപഭോക്താവും തമ്മിൽ സംവദിക്കാൻ ഡൌൺസ്ട്രീം ബാൻഡും ഉപയോഗിക്കുന്നു. 25.875 KHz മുതൽ 138 KHz വരെ അപ് ലോഡിങ്ങിനും 138 KHz മുതൽ 1104 KHz വരെ ഡൌൺലോഡിങ്ങിനും ഉപയോഗിക്കുന്നു. ഉപഭോക്താവിൽ നിന്ന് വരുന്ന ഡാറ്റാ സ്വീകരിക്കുന്നത് എഡിഎസ്എൽ സേവന ദാതാവിൻറെ പക്കലുള്ള ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സർ(ഡിസ്ലാം) എന്ന ഉപകരണമാണ്.

"https://ml.wikipedia.org/w/index.php?title=ഡാറ്റാവൺ&oldid=1693514" എന്ന താളിൽനിന്ന് ശേഖരിച്ചത്