ഡാറാസ്മെയിൽ കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപുഴയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കയർ കയറ്റുമതി കമ്പനി ആണ് ഡാറാസ്മെയിൽ കമ്പനി. അയർലൻഡുകാരായ ജെയിംസ്‌ ഡാറ, ഹെൻടിസ്‌മെയിൽ എന്നീ വ്യവസായികൾ 1859 ൽ ആലപ്പുഴയിൽ എത്തുകയും ചകിരിയും കയറും ഉപയോഗിച്ച്‌ തടുക്കും പായകളും ഉണ്ടാക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിക്കുകയും അവ ഉണ്ടാക്കുന്നതിനായി ഒരു തറി രൂപകൽപ്പന ചെയ്യുകയും ചെയ്‌തു. അങ്ങനെ ഡാറാസ്‌മെയിൽ കയർ കമ്പനി ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. ആയിരക്കണക്കിനു തൊഴിലാളികൾ ജോലി ചെയ്‌തിരുന്ന ഈ സ്‌ഥാപനമാണ്‌ ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്‌ടറി.[1]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡാറാസ്മെയിൽ_കമ്പനി&oldid=2346443" എന്ന താളിൽനിന്ന് ശേഖരിച്ചത്