ഡാരിയോ നീല
ദൃശ്യരൂപം
| ഡാരിയോ നീല | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | D. neela |
| Binomial name | |
| Dario neela | |
വയനാട്ടിലെ പേരിയയ്ക്കും ബോയ്സ് ടൗണിനും ഇടയിലുള്ള ഒരു ചെറിയ അരുവിയിൽ നിന്നും കണ്ടെത്തിയ ഒരിനം മൽസ്യമാണ് ഡാരിയോ നീല (Dario neela). ഏതാണ്ട് ഒരു ഇഞ്ച് നീളമുള്ള ഈ മൽസ്യത്തിന്റെ ചിറകിന്റെ അരികിൽ നീലനിറമാണ് ഉള്ളത്. ഈയടുത്ത കാലം വരെയും ബാഡിഡേ കുടുംബത്തിലെ മൽസ്യങ്ങൾ ഉത്തരേന്ത്യൻ നദികളിൽ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. എന്നാൽ സമീപകാലപഠനങ്ങളിൽ ഇതിൽ കുറഞ്ഞത് നാലിനങ്ങളെയെങ്കിലും പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[1]