ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്
ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ് | |
---|---|
Coordinates | 31°38′16″N 120°14′45″E / 31.637786°N 120.245897°E |
ചൈനയിലെ ബീജിംഗ്-ഷാങ്ഹായ് ഹൈ-സ്പീഡ് റെയിൽവേയുടെ ഭാഗമായ 164.8 കിലോമീറ്റർ (102.4മൽ) നീളമുള്ള ഒരു പാലമാണ് ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമാണിത്. [2][3]
ഭൂമിശാസ്ത്രം
[തിരുത്തുക]ജിയാങ്സു പ്രവിശ്യയിലെ ഷാങ്ഹായ്ക്കും നാൻജിംഗിനും ഇടയിലുള്ള റെയിൽ പാതയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ നെൽവയലുകൾ, കനാലുകൾ, നദികൾ, തടാകങ്ങൾ തുടങ്ങിയ ഭൂമിശാസ്ത്ര പ്രത്യേകതകൾ ഉള്ള യാങ്സി നദിയുടെ ഡെൽറ്റ പ്രദേശമാണ് ഇത്. പാലത്തിന്റെ 8 മുതൽ 80 കിലോമീറ്റർ (5 മുതൽ 50 മൈൽ) ദൂരം വരെ പാലത്തിന് വടക്ക് ഭാഗത്ത് യാങ്സി നദി സമാന്തരമായി ഒഴുകുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഡാൻയാങ്, ചാങ്ഷൗ, വുക്സി, സുഷൗ എന്നീ ജനവാസകേന്ദ്രങ്ങളിലൂടെ ഒഴുകി കുൻഷാനിൽ അവസാനിക്കുന്നു.[1]
നിർമ്മാണം
[തിരുത്തുക]2000 കളുടെ തുടക്കം മുതൽ, ചൈന തങ്ങളുടെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ പൊതു, വ്യാവസായിക ഗതാഗത ലൈനുകൾ നിർമ്മിക്കാൻ തുടങ്ങി. ഈ കാലയളവിൽ റെയിൽ ഗതാഗതം വളരെയധികം ശ്രദ്ധ നേടിയപ്പോൾ, എല്ലാ രൂപത്തിലും വലിപ്പത്തിലുമുള്ള പാലങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രാവീണ്യം ചൈനീസ് നിർമ്മാണ കമ്പനികൾ ആർജ്ജിക്കുകയുണ്ടായി. പൊതുഗതാഗതരംഗത്തും ഇത് മാറ്റങ്ങളുണ്ടാക്കി. പർവതപ്രദേശങ്ങളിലും സമതലങ്ങളിലും നിരവധി പാലങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു.[4]
ഈ കാലഘട്ടത്തിൽ പാലങ്ങളുടെ കാര്യത്തിൽ നിരവധി ലോകറെക്കോർഡുകൾ ചൈന കരസ്ഥമാക്കുകയുണ്ടായി. തുടർന്ന്, ചൈനീസ് സർക്കാർ ഇതുവരെ വിഭാവനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ പാലം - ഷാങ്ഹായ് നഗരത്തെ കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ നാൻജിംഗ് പട്ടണവുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയിൽ നിർമ്മിക്കുവാൻ തീരുമാനിച്ചു,. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഈ പാലം സൃഷ്ടിക്കുന്നതിനുള്ള ചുമതലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആർക്കിടെക്റ്റുകളും ഡിസൈനർമാരും പങ്കാളികളായി. യാങ്‌സി നദിയുടെ പ്രദേശത്ത് വരുന്ന ഭൂരിഭാഗം സ്ഥലവും ഉറച്ച നിലത്തിനു പകരം മൃദുവായ മണ്ണാണ് എന്നത് ഒരു വെല്ലുവിളിയായിരുന്നു. നിരവധി ചെറുഖണ്ഡങ്ങൾ ചേർന്ന വയാഡക്റ്റ് മാതൃകയാണ് ഈ പാലത്തിന്റെ നിർമ്മിതിയ്ക്ക് അവലംബിച്ചിരിക്കുന്നത്. 2006 ന്റെ തുടക്കത്തിൽ പാലത്തിന്റെ അന്തിമ രൂപകൽപ്പന അംഗീകരിക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
തറനിരപ്പിൽ നിന്ന് ഈ പാലത്തിന്റെ ശരാശരി ഉയരം 100 അടി അഥവാ 31 മീറ്റർ ആണ്. ഇതിന്റെ ശരാശരി വീറ്റി 260 അടിയാണ്. സുഷൗവിലെ യാങ്ചെംഗ് തടാകത്തിന് കുറുകെ ഈ പാലത്തിന് 9 കിലോമീറ്റർ നീളത്തിൽ ഒരു സെക്ഷൻ ഉണ്ട്. പാലത്തിന്റെ ഈ ഭാഗം നിർമ്മിക്കാൻ വലിയ അളവിൽ സ്റ്റീൽ കേബിളുകളും 450,000 ടൺ സ്റ്റീൽ ഘടനയും ഉപയോഗിച്ചു. ഈ സെക്ഷനിൽ മാത്രം 2000-ത്തിൽ പരം തൂണുകളാണുള്ളത്. കൊടുങ്കാറ്റ്, റിച്ചർ സ്കെയിൽ 8 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ബാധിക്കാത്ത തരത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. 300,000 ടണ്ണോ അതിൽ കുറവോ ഭാരമുള്ള കപ്പലുകൾ തൂണുകളിൽ വന്നിടിച്ചാലും ആഘാതം താങ്ങുവാൻ ഈ പാലത്തിന് കഴിയും.[5] 10,000 പേർ ജോലി ചെയ്ത ഈ നിർമ്മാണപ്രവർത്തനത്തിന് നാല് വർഷമെടുത്തു. ഏകദേശം 8.5 ബില്യൺ ഡോളർ ചെലവായി.[1] ഇത് 2010 ൽ ഇതിന്റെ പണി പൂർത്തിയായി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമെന്ന ഗിന്നസ് റെക്കോർഡ് ഡാൻയാങ്-കുൻഷാൻ ഗ്രാൻഡ് ബ്രിഡ്ജ് സ്വന്തമാക്കി.[2][6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Muhammad Farooq (September 12, 2011). "Danyang Kunshan Grand Bridge, the Longest Bridge". expertscolumn.com. Archived from the original on 18 February 2012.
- ↑ 2.0 2.1 Longest bridge, Guinness World Records. Last accessed July 2011.
- ↑ Danyang–Kunshan Grand Bridge on OSM
- ↑ http://www.historyofbridges.com/famous-bridges/longest-bridge-in-the-world/
- ↑ https://traveltriangle.com/blog/danyang-kunshan-grand-bridge/
- ↑ Danyang–Kunshan Grand Bridge on OSM