ഡാനി ഡൺ
ഒരു അമേരിക്കൻ ബാല ശാസ്ത്രകഥ / സാഹസിക കഥാ പുസ്തക പരമ്പരയും, ആ പരമ്പരയിലെ പ്രധാന സാങ്കൽപ്പിക കഥാപാത്രത്തിന്റെ പേരുമാണ് ഡാനി ഡൺ (Danny Dunn). 1956-ൽ റെയ്മണ്ട് അബ്രാഷ്കിൻ, ജെയ് വില്യംസ് എന്നീ അമേരിക്കൻ എഴുത്തുകാർ എഴുതിത്തുടങ്ങിയതാണ് ഈ പരമ്പരയിലെ പുസ്തകങ്ങൾ.
പശ്ചാത്തലം
[തിരുത്തുക]റെയ്മണ്ട് അബ്രാഷ്കിനും ജെയ് വില്യംസും ഈ പരമ്പരയിലെ കഥകളിൽ മിഡ്സ്റ്റൺ എന്ന ഒരു സാങ്കൽപ്പിക അമേരിക്കൻ പട്ടണം സൃഷ്ടിച്ചിട്ടുണ്ട്. കഥയിലെ ഓരോ ഭാഗങ്ങളും സൃഷ്ടിച്ചിരിക്കുന്നത് സയൻസ്, കണക്ക് എന്നിവ താൽപര്യമുള്ളവർക്കു വേണ്ടിയാണ്.[1]
1960 ൽ പരമ്പരയിലെ അഞ്ചാമത്തെ പുസ്തകത്തിന്റെ പ്രസിദ്ധീകരണ ശേഷം, എഴുത്തുകാരിൽ ഒരാളായ റെയ്മണ്ട് അബ്രാഷ്കിൻ മരിച്ചു. Williams, however, insisted on Abrashkin being given co-author credit on the subsequent ten books as well, since he had been instrumental in constructing the series. എസ്രാ ജാക്ക് കീറ്റ്സാണ് പരമ്പരയിലെ ആദ്യത്തെ നാലു നോവലുകൾക്കും ചിത്രരചന നടത്തിയത്.[2]
മിഡ്സ്റ്റൺ എന്ന ആ സാങ്കൽപിക നഗരത്തിന്റെ കൃത്യസ്ഥാനം എവിടെയാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല.[3]
പ്രധാന കഥാപാത്രം
[തിരുത്തുക]ഈ പരമ്പരയിലെ പ്രധാമകഥാപാത്രമായ ഡൺ ഒരു ആൺകുട്ടിയാണ്, ഒരുപക്ഷേ ഒരു കൗമാരപ്രായക്കാരൻ, ചില പുസ്തകങ്ങളിൽ ഡൺ എന്ന കഥാപാത്രത്തിനു ചുറ്റും ഒരു പ്രാഥമിക സ്കൂൾ ചിത്രീകരിക്കുകയും ചെയ്തിച്ചുണ്ട്. സയൻസിൽ ജീവിതം മുന്നോട്ട് കാണുന്നയാളാണ് ഡൺ.
മറ്റു കഥാപാത്രങ്ങൾ
[തിരുത്തുക]- പ്രൊഫസർ യൂക്ലിഡ് ബുൾഫിഞ്ച്, ഒരു സാങ്കൽപിക സർവ്വകലാശാലയിലെ ഗവേഷകൻ. പ്രൊഫസർ എന്നതു കൂടാതെ ഇയാൾ ബാസ് വയലിൻ വായിക്കുന്ന ഒരു സംഗീതജ്ഞൻ കൂടിയാണ്.
- മിസിസ് ഡൺ, ഡണ്ണിന്റെ വിധവയായ അമ്മ.
- ഐറിൻ മില്ലർ, കൗമാര പ്രയത്തിലുള്ളതും ഡാനിന്റെ അയൽവാസിയും ഡാനിന്റെ സുഹൃത്തമാണ് ഐറിൻ. ഐറിന്റെ പിതാവ് മിഡ്സ്റ്റൺ സർവകലാശാലയിലെ ജ്യോതിശാസ്ത്രം അദ്ധ്യാപകനാണ്. ഭൗതികശാസ്ത്രമാണ് ഐറിന്റെ ഇഷ്ടവിഷയം.
- ജോ പിയേഴ്സൺ, കൗമാര പ്രയത്തിലുള്ളതും ഡാനിന്റെ സുഹൃത്തമാണ് ജോ പിയേഴ്സൺ. ഇയാൾ ഒരു കവിയാണ്.
- എഡ്ഡീ ("Snitcher")
- ഡോക്ടർ എ. ജെ. ഗ്രിമെസ്, ഡീനി ഡോണിന്റെ ഒരു സുഹൃത്ത്.
പരമ്പരയിലെ പുസ്തകങ്ങളുടെ പട്ടിക
[തിരുത്തുക]- Danny Dunn and the Anti-Gravity Paint (1956)
- Danny Dunn on a Desert Island (1957)
- Danny Dunn and the Homework Machine (1958) (Irene introduced)
- Danny Dunn and the Weather Machine (1959)
- Danny Dunn on the Ocean Floor (1960)
- Danny Dunn and the Fossil Cave (1961)
- Danny Dunn and the Heat Ray (1962)
- Danny Dunn, Time Traveler (1963)
- Danny Dunn and the Automatic House (1965)
- Danny Dunn and the Voice from Space (1967)
- Danny Dunn and the Smallifying Machine (1969)
- Danny Dunn and the Swamp Monster (1971)
- Danny Dunn, Invisible Boy (1974)
- Danny Dunn Scientific Detective (1976)
- Danny Dunn and the Universal Glue (1977)
അവലംബം
[തിരുത്തുക]- ↑ Williams, Patricia de Belloy (October 6, 1979). "Mini Bookmark". Bangor Daily News. p. 4MP. Retrieved February 4, 2011.
- ↑ Alderson, Brian (2002). Ezra Jack Keats: a bibliography and catalogue. Gretna, LA: Pelican Publishing Company. University of Southern Mississippi. pp. 34, 35, 39, 42, 45, 46. ISBN 1-56554-007-7. Retrieved November 15, 2010.
- ↑ Abrashkin, Raymond and Williams, Jay.