ഉള്ളടക്കത്തിലേക്ക് പോവുക

ഡാനിയൽ ബാലാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയേൽ ബാലാജി
ജനനം1975 ഡിസംബർ 2
ചെന്നൈ
മരണംമാർച്ച് 29, 2024(2024-03-29) (48 വയസ്സ്)
ചെന്നൈ
തൊഴിൽ
  • തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവ്
സജീവ കാലം2003-2023
ജീവിതപങ്കാളിun-married

പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു ടി.സി.ബാലാജി എന്നറിയപ്പെടുന്ന ഡാനിയേൽ ബാലാജി(1975-2024) വേട്ടയാട് വിളയാട് എന്ന കമലഹാസൻ ചിത്രത്തിലെ വില്ലൻ വേഷത്തിൽ ശ്രദ്ധേയനായി. പൊല്ലാത്തവൻ, വട ചെന്നൈ, ബിഗിൾ, മായവൻ എന്നിവയാണ് ബാലാജിയുടെ പ്രധാന സിനിമകൾ.[1][2][3]

ജീവിതരേഖ

[തിരുത്തുക]

2000-2001 കാലയളവിൽ സൺ ടിവിയിൽ സംപ്രേഷണം ചെയ്ത ചിത്തി എന്ന സീരിയലിലൂടെ വെള്ളിത്തിരയിലെത്തി. 2001-2002 വർഷത്തിൽ അലഗൽ എന്ന തമിഴ് സീരിയലിലും അഭിനയിച്ച ടി.സി.ബാലാജി ചിത്തി സീരിയലിലെ കഥാപാത്രമായ ഡാനിയേൽ പേരിനൊപ്പം ചേർത്ത് ഡാനിയേൽ ബാലാജി എന്ന പേരിലറിയപ്പെട്ടു.

2003-ൽ റിലീസായ ഏപ്രിൽ മാദത്തിൽ എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. കാതൽ കൊണ്ടേൻ എന്ന ധനുഷ് ചിത്രത്തിലെ ചെറുവേഷത്തിൽ തുടക്കം. പിന്നാലെ സൂര്യ നായകനായ കാക്ക കാക്ക സിനിമയിലെ പോലീസ് വേഷത്തിൽ ശ്രദ്ധേയനായി. വേട്ടയാട് വിളയാട് എന്ന സിനിമയിൽ കമലഹാസൻ്റെ വില്ലനായി തമിഴ് സിനിമയിൽ പ്രശസ്തനാവുകയും പിന്നീട് വില്ലൻ വേഷങ്ങളിലൂടെ തമിഴ് സിനിമയിൽ സജീവമാകുകയും ചെയ്തു.

2004-ൽ റിലീസായ മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അടക്കം ഇതുവരെ 40 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കമലഹാസൻ ഉപേക്ഷിച്ച മരുതനായകം എന്ന സിനിമയുടെ പ്രൊജക്ട് മാനേജരായാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും പിന്നീട് സിനിമ അഭിനയം തിരഞ്ഞെടുക്കുകയായിരുന്നു.[4]

2024 മാർച്ച് 29ന് ഹൃദയാഘാതത്തെ തുടർന്ന് 48-മത്തെ വയസിൽ അന്തരിച്ചു. അവിവാഹിതനാണ്[5]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചിത്രംവേഷംഭാഷകുറിപ്പുകൾ
2003ഏപ്രിൽ മാധത്തിൽതമിഴ്
കാതൽ കൊണ്ടേൻപോലീസ് ഇൻസ്പെക്ടർതമിഴ്
കാക്ക കാക്കശ്രീകാന്ത്തമിഴ്
2004ബ്ലാക്ക്ഏഴുമലൈമലയാളം
2005ഘർഷണശ്രീകാന്ത്തെലുഗു
2006നവംബർ റെയിൻമട്ടാഞ്ചേരി ദാദമലയാളം
വേട്ടയാട് വിളയാട്അമുധൻ സുകുമാരൻതമിഴ്
2007പൊല്ലാതവൻരവിതമിഴ്
ചിരുതബീക്കുതെലുഗു
2009മുതിരൈഅഴക്തമിഴ്
ഭഗവാൻസൈഫുദ്ദീൻമലയാളം
ഡാഡി കൂൾശിവമലയാളം
2011കിരാതകസീനകന്നഡ
മിതിവേദിഅശോകതമിഴ്
ക്രൈം സ്റ്റോറിമലയാളം
201212 അവേഴ്സ്ആന്റണി രാജ്മലയ്
മറുമുഖംമെയ്യഴകൻതമിഴ്
2013പൈസ പൈസഓട്ടോ ഡ്രൈവർമലയാളം
ജ്ഞാന കിറുക്കൻതമിഴ്നിർമ്മാണത്തിൽ
ഡവ്കന്നഡനിർമ്മാണത്തിൽ
ശിവാജിനഗരകന്നഡനിർമ്മാണത്തിൽ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാനിയൽ_ബാലാജി&oldid=4545451" എന്ന താളിൽനിന്ന് ശേഖരിച്ചത്