ഡാനിയേല അലോൺസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയേല അലോൺസോ
2014 ഒക്ടോബറിലെ അൽമ അവാർഡ്വേളയിൽ അലോൺസോ
ജനനം
ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽനടി, ഫാഷൻ മോഡൽ
സജീവ കാലം1997–ഇതുവരെ
കുട്ടികൾ1[1]

ഡാനിയേല അലോൺസോ ഒരു അമേരിക്കൻ നടിയും മുൻ ഫാഷൻ മോഡലുമാണ്. ദി ഹിൽസ് ഹാവ് ഐസ് 2, റോംഗ് ടേൺ 2: ഡെഡ് എൻഡ് എന്നിവയുൾപ്പെടെ നിരവധി ഹൊറർ ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്. 2012 മുതൽ 2013 വരെ പ്രക്ഷേപണം ചെയ്യപ്പെട്ട എൻബിസി പരമ്പര റെവല്യൂഷൻ, 2014 ലെ മെഡിക്കൽ നാടകീയ പരമ്പര ദി നൈറ്റ് ഷിഫ്റ്റ് എന്നിവയിൽ അലോൺസോ ഒരു സ്ഥിരം നടിയായിരുന്നു. 2016-ൽ TNT ക്രൈം നാടകീയ പരമ്പര അനിമൽ കിംഗ്ഡത്തിന്റെ ആദ്യ സീസണിൽ പ്രത്യക്ഷപ്പെട്ട അലോൺസോ 2019-ൽ ദി CW നെറ്റ്വർക്കിൽ സംപ്രേഷണം ചെയ്ത പ്രൈം ടൈം സോപ്പ് ഓപ്പറ ഡൈനാസ്റ്റിയുടെ മൂന്നാം സീസണിൽ ക്രിസ്റ്റൽ ഫ്ലോർ എന്ന കഥാപാത്രമായി അഭിനയിക്കാൻ ആരംഭിച്ചു.

ജീവചരിത്രം[തിരുത്തുക]

ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച അലോൺസോ പ്യൂർട്ടോ റിക്കൻ, പെറുവിയൻ, ജാപ്പനീസ് പൈതൃകമുള്ള വനിതയാണ്. "NYC-യിലെ സ്ത്രീകളടങ്ങിയ ഒരു കുടുംബത്തിലാണ് താൻ വളർന്നത്" എന്ന് പ്രസ്താവിച്ച അവർ എന്നാൽ തന്റെ പിതാവും മുത്തച്ഛനും അമ്മാവന്മാരും തന്റെ ജീവിതത്തിൽ "ശക്തമായ സ്വാധീനം" ചെലുത്തിയിരുന്നുവെന്നും കൂട്ടിച്ചേർത്തു.[2] അലോൺസോയ്ക്ക് ഒരു സഹോദരനുണ്ട്. കരാട്ടെയിൽ പരിശീലനം നേടിയിട്ടുള്ള അവർ, അതിൽ നാലാം ലെവൽ ഗ്രീൻ ബെൽറ്റ് നേടിയിട്ടുണ്ട്. മൃഗങ്ങളെ സ്നേഹിക്കുകയും പെറ്റ[3] എന്ന സംഘടനയെ പിന്തുണയ്ക്കുകയും ചെയ്യുന്ന അലോൺസോ, കൃത്രിമ തുകൽ ഉപയോഗിക്കുന്ന വസ്തുക്കൾ ധരിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്ന 2013 ലെ പരസ്യ കാമ്പെയ്‌നിൽ പങ്കെടുത്തിരുന്നു.[4]

കരിയർ[തിരുത്തുക]

ടെലിവിഷനിൽ, ലോ & ഓർഡർ, ആസ് ദ വേൾഡ് ടേൺസ് എന്നിവയിലെ അതിഥി വേഷങ്ങളിലൂടെയാണ് അലോൺസോ തന്റെ അഭിനയജീവിതം ആരംഭിച്ചത്. വൺ ട്രീ ഹിൽ (2004-05) എന്ന WB നാടകീയ പരമ്പരയുടെ സീസൺ 2-ൽ അന്ന ടാഗ്ഗാരോ എന്ന കഥാപാത്രമായി ആവർത്തിച്ചുള്ള വേഷം അവരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ഹുഡ് ഓഫ് ഹൊറർ (2006), ദി ഹിൽസ് ഹാവ് ഐസ് 2 (2007), റോംഗ് ടേൺ 2: ഡെഡ് എൻഡ് (2007), ദ കളക്ടർ (2009) എന്നിവയുൾപ്പെടെ നിരവധി ഹൊറർ സിനിമകളിൽ അവർ പ്രത്യക്ഷപ്പെടാൻ തുടങ്ങി. CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, പ്രൈവറ്റ് പ്രാക്ടീസ്, റിസോലി & ഐൽസ്, കാസിൽ എന്നീ ടെലിവിഷൻ പരമ്പരകളിൽ അതിഥി താരമായും അവർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Daniela Alonso". Instagram.
  2. "Revolution's Daniella Alonso on Her Character & the Season". LATINA. മൂലതാളിൽ നിന്നും 2020-11-30-ന് ആർക്കൈവ് ചെയ്തത്.
  3. "Daniella Alonso/Nora Clayton". NBC.com. ശേഖരിച്ചത് 2012-11-26.
  4. "Latin American Herald Tribune – Actress Joins PETA Campaign for Fashion Without Cruelty". www.laht.com. മൂലതാളിൽ നിന്നും 2019-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-01.
"https://ml.wikipedia.org/w/index.php?title=ഡാനിയേല_അലോൺസോ&oldid=3976024" എന്ന താളിൽനിന്ന് ശേഖരിച്ചത്