ഡാനിയേലെ ക്യാംപ്ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയേലെ ക്യാംപ്ബെൽ
Campbell at PaleyFest in 2014 for The Originals
ജനനം (1995-01-30) ജനുവരി 30, 1995  (29 വയസ്സ്)
ഹിൻസ്ഡെയ്ൽ, ഇല്ലിനോയി, അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽനടി, മോഡൽ
സജീവ കാലം2006–ഇതുവരെ
അറിയപ്പെടുന്ന കൃതി
ദ ഒറിജിനൽസ്
ടെൽ മി എ സ്റ്റോറി

ഡാനിയേലെ ക്യാംപ്ബെൽ ഒരു അമേരിക്കൻ നടിയാണ്. സ്റ്റാർസ്ട്രക്കിലെ ജസീക്ക ഒൾസോൺ എന്ന് കഥാപാത്രത്തിലൂടെയാണ് അവർ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

ആദ്യകാലം[തിരുത്തുക]

ഇല്ലിനോയിയിലെ ഹിൻസ്‌ഡെയ്‌ലിൽ സ്വദേശിയാണ് ക്യാമ്പ്‌ബെൽ. ജോർജാൻ, ജോൺ കാമ്പ്‌ബെൽ എന്നിവരാണ് അവളുടെ മാതാപിതാക്കൾ. അവർക്ക് ഒരു ഇളയ സഹോദരനുമുണ്ട്.[1][2]

ഔദ്യോഗികജീവിതം[തിരുത്തുക]

പ്രിസൺ ബ്രേക്ക് എന്ന പരമ്പരയുടെ അഞ്ച് എപ്പിസോഡുകളിൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു ക്യാമ്പ്‌ബെല്ലിന്റെ അരങ്ങേറ്റം.[3][4] ബിൽഡ്-എ-ബിയർ വർക്ക്‌ഷോപ്പിനായി[5][6] രാജ്യവ്യാപകമായി ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട അവർ 2008 ൽ പുറത്തിറങ്ങിയ ദി പോക്കർ ഹൗസ് എന്ന സിനിമയിൽ ഡാർല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2010 ൽ, ഡിസ്നി ചാനൽ ടെലിവിഷൻ പരമ്പരയായ സെക്കെ ആന്റ് ലൂഥറിൽ[7] ഡാനി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും അതേ വർഷം ടെലിവിഷൻ സിനിമയായ സ്റ്റാർസ്ട്രക്കിൽ സ്റ്റെർലിംഗ് നൈറ്റിനൊപ്പം അഭിനയിച്ചു.[8][9] സ്റ്റാർസ്ട്രക്ക് പുറത്തിറങ്ങിയശേഷം അവർ ഡിസ്നിയുമായി ഒരു വികസന കരാർ ഒപ്പിട്ടു. 2011 ഏപ്രിൽ 29 ന് പുറത്തിറങ്ങിയ പ്രോം എന്ന സിനിമയിൽ നിക്കോളാസ് ബ്രൌൺ, നോലൻ സോറ്റിലോ, എമി ടീഗാർഡൻ എന്നിവരോടൊപ്പം അഭിനയിച്ചു.[10]

2013 ൽ ടെലിവിഷൻ പരമ്പരയായ ദ ഒറിജിനൽസിൽ[11][12] പതിനാറുവയസ്സുള്ള ഡാവിന[13][14] എന്ന ഓജസ്വിയായ മന്ത്രവാദിനിയായി അഭിനയിച്ചു. 2013 അവസാനത്തോടെ 2015 ലെ ചിത്രമായ 16 സൗത്ത് എന്ന സിനിമയുടെ നിർമ്മാതാക്കൾ ലൂക്ക് ബെൻവാർഡിനൊപ്പം ക്യാമ്പ്ബെൽ തങ്ങളുടെ ചിത്രത്തിൽ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചു.[15][16] 2015 ഏപ്രിലിൽ, റേസ് ടു റിഡംപ്ഷൻ എന്ന സിനിമചിത്രീകരിക്കപ്പെടുകയും അതിൽ ഐഡൻ ഫ്ലവേഴ്സ്, ലൂക്ക് പെറി എന്നിവർക്കൊപ്പം ക്യാംപ്ബെൽ അഭിനയിക്കുകയും 2016 ൽ ഈ സിനിമ പുറത്തിറങ്ങുകയും ചെയ്തു. 2016 ലെ ടെലിവിഷൻ പരമ്പരയായ SINs ൽ എല്ലി റീഡായും 2017 ലെ ഫൈൻ ബ്രദേഴ്‌സ് നിർമ്മാണമായ എഫ് ദി പ്രോമിൽ മാഡി എന്ന കഥാപാത്രമായും അഭിനയിച്ചു. 2018 മാർച്ചിൽ ജെസ്സി മക്കാർട്ട്‌നിയുടെ "ബെറ്റർ വിത്ത് യു" എന്ന സംഗീത വീഡിയോയിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു.

2018 ൽ ഫ്രീഫോം ടെലിവിഷൻ പരമ്പരയായ ഫേമസ് ഇൻ ലവിന്റെ രണ്ടാം സീസണിൽ ക്യാമ്പ്‌ബെല്ലിന് ആവർത്തിച്ചുള്ള കഥാപാത്രമുണ്ടായിരുന്നു. 2018 ജൂണിൽ സിബിഎസ് ഓൾ ആക്സസ് ടെലിവിഷൻ നാടക പരമ്പരയായ ടെൽ മി എ സ്റ്റോറിയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചു.[17]

സിനിമകൾ[തിരുത്തുക]

വർഷം സിനിമയുടെ പേര് കഥാപാത്രം നോട്ടുകള്‌
2008 ദ പോക്കർ ഹൌസ് ഡാർല
2011 പ്രോം സൈമൺ ഡാനിയെൽസ് പ്രധാന കഥാപാത്രം
2012 മഡിയാസ് വിറ്റ്നസ് പ്രൊട്ടക്ഷൻ സിൻഡി നീഡിൽമാൻ പ്രധാന കഥാപാത്രം
2016 റേസ് ടു റിഡംപ്ഷൻ്‍ ഹന്നാ റോഡ്സ് Post-production
2017 എഫ് ദ പ്രോം മാഡി Post-production
2018 ഷ്രിംപ് ജെസ്സ് ഡേറ്റ് ഹ്രസ്വ ചിത്രം
2019 ബിയിംഗ് ഫ്രാങ്ക് അല്ലിസൺ
ടെലിവിഷൻ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006–2007 പ്രസൺ ബ്രേക്ക് Gracey Hollander 4 episodes
2010 സെക്ക് ആന്റ് ലൂതർ Dani Episode: "Double Crush"
2010 സ്റ്റാർസ്ട്രക്ക് Jessica Olson Disney Channel Original Movie
2012 ഡ്രോപ് ഡെഡ് ദിവ Carla Middlen Episode: "Family Matters"
2013–2018 ദ ഒറിജിനൽസ് Davina Claire Main role (seasons 1–3); special guest star (seasons 4–5)
2017 ഹെൽസ് കിച്ചൺ Herself Episode: "Aerial Maneuvers"
2017–2018 റൺഎവേസ് Eiffel Recurring role; 6 episodes
2018 ഫേമസ് ഇൻ ലവ് Harper Tate Recurring role; 9 episodes
2018 ഓൾ അമേരിക്കൻ Hadley Episode: "Pilot"
2018–present ടെൽ മി എ സ്റ്റോറി Kayla Powell / Olivia Moon Main role[18][19]

അവലംബം[തിരുത്തുക]

  1. Nina Metz (April 26, 2011). "Hey, you're grounded". Chicago Tribune. Retrieved March 19, 2015.
  2. Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
  3. "Danielle Campbell". Hollywoodlife.com. Retrieved March 29, 2015.
  4. Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
  5. Nina Metz (April 26, 2011). "Hey, you're grounded". Chicago Tribune. Retrieved March 19, 2015.
  6. Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
  7. "Danielle Campbell". Hollywoodlife.com. Retrieved March 29, 2015.
  8. Nina Metz (April 26, 2011). "Hey, you're grounded". Chicago Tribune. Retrieved March 19, 2015.
  9. Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
  10. Nina Metz (April 26, 2011). "Hey, you're grounded". Chicago Tribune. Retrieved March 19, 2015.
  11. "Danielle Campbell: On Kickboxing, Sunscreen, And Apples With Peanut Butter". Thenewpotato.com. December 8, 2014. Archived from the original on 2015-04-18. Retrieved March 27, 2015.
  12. Nellie Andreeva (February 8, 2013). "Danielle Campbell Joins 'Vampire Diaries' Spinoff, Chin Han To Recur On 'Arrow'". Deadline Hollywood. Retrieved May 14, 2016.
  13. Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
  14. Liane Bonin Starr (April 15, 2014). "Interview: 'The Originals' ' Danielle Campbell talks life, death and Marcel". Hitfix.com. Retrieved March 24, 2015.
  15. Courtney Crowder (October 5, 2014). "'Originals' actress goes from Hinsdale to Hollywood". Chicago Tribune. Retrieved March 22, 2015.
  16. "OFFICIAL WEBSITE FOR "16 South"". Hopekelley.com. Retrieved March 19, 2015.
  17. Andreeva, Nellie (June 5, 2018). "'Tell Me A Story': Danielle Campbell To Star In Kevin Williamson's CBS All Access Drama Series". Deadline Hollywood. Retrieved June 22, 2018.
  18. "Danielle Campbell Returns to Tell Me a Story in Sleeping Beauty-Inspired Tale". TV Guide. 10 July 2019.
  19. "'Tell Me A Story': Carrie-Anne Moss & Danielle Campbell To Star In Season 2 Of CBS All Access Series". Deadline. 10 July 2019.
"https://ml.wikipedia.org/w/index.php?title=ഡാനിയേലെ_ക്യാംപ്ബെൽ&oldid=3824025" എന്ന താളിൽനിന്ന് ശേഖരിച്ചത്