ഡാനകിൽ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനകിൽ മരുഭൂമി
Area136,956 km2 (52,879 sq mi)
Geography
CountryEthiopia, Eritrea, Djibouti
Coordinates14°14′30″N 40°18′00″E / 14.2417°N 40.3°E / 14.2417; 40.3

ഡാനകിൽ മരുഭൂമി വടക്കുകിഴക്കൻ എത്യോപ്യ, തെക്കൻ എറിത്രിയ, വടക്കുപടിഞ്ഞാറൻ ജിബൂട്ടി എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു മരുഭൂമിയാണ്. അഫാർ ട്രയാങ്കിളിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു ഊഷരമായ ഭൂപ്രദേശത്തിന്റെ 136,956 ചതുരശ്ര കിലോമീറ്റർ (52,879 ചതുരശ്ര മൈൽ) ഉൾക്കൊള്ളുന്നു. ഈ പ്രദേശം അഗ്നിപർവ്വതങ്ങൾക്കും കടുത്ത ചൂടിനും പേരുകേട്ട ഈ മരുഭൂമിയിൽ പകൽ സമയത്തെ താപനില 50°C (122°F) കവിയുന്നു.[1] ഓരോ വർഷവും ഒരിഞ്ചിൽ താഴെയാണ് ഇവിടെ മഴ ലഭിക്കുന്നത്.[2] ഭൂമിയിലെ ഏറ്റവും താഴ്ന്നതും ചൂടേറിയതുമായ സ്ഥലങ്ങളിൽ ഒന്നാണ് ഡാനകിൽ മരുഭൂമി. ഉപ്പ് ഖനനത്തിൽ ഏർപ്പെടുന്ന ഏതാനും അഫാർ വംശജരാണ് ഇവിടെ താമസിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Yee, Amy (30 January 2017). "Gazing Into Danakil Depression's Mirror, and Seeing Mars Stare Back". The New York Times. Retrieved 31 January 2017.
  2. Marco Stoppato, Alfredo Bini (2003). Deserts. Firefly Books. pp. 160–163. ISBN 1552976696. Retrieved 17 September 2014.
"https://ml.wikipedia.org/w/index.php?title=ഡാനകിൽ_മരുഭൂമി&oldid=3464993" എന്ന താളിൽനിന്ന് ശേഖരിച്ചത്