ഡസ്സാൾട്ട് റാഫൽ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
റാഫൽ | |
---|---|
A Dassault Rafale of the French Air Force seen at RIAT in 2009 | |
തരം | Multirole fighter aircraft |
ഉത്ഭവ രാജ്യം | France |
നിർമ്മാതാവ് | Dassault Aviation |
ആദ്യ പറക്കൽ | 4 July 1986 |
പുറത്തിറക്കിയ തീയതി | 18 May 2001 |
ഉപയോഗം നിർത്തിയ തീയതി | hg |
സ്ഥിതി | In service |
പ്രാഥമിക ഉപയോക്താക്കൾ | French Air Force French Navy |
നിർമ്മിച്ച കാലഘട്ടം | 1986–present |
നിർമ്മിച്ച എണ്ണം | 133 (as of ഒക്ടോബർ 2014[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1][2] |
പദ്ധതിയുടെ ചെലവ് | €45.9 billion (as of FY2013)[3] (US$62.7 billion) |
ഒന്നിൻ്റെ വില | Rafale B: €74 million, US$101 million (flyaway cost, FY2013)[3] Rafale C: €68.8 million, US$94 million (flyaway cost, FY2013)[3] Rafale M: €79 million, US$108 million (flyaway cost, 2011)[3] |
ഫ്രഞ്ച് കമ്പനിയായ ദസ്സോൾ ഏവിയേഷൻ രൂപകൽപന ചെയ്ത് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ആധുനിക യുദ്ധവിമാനമാണ് ഡസ്സാൾട്ട് റാഫൽ.2000-ത്തിലാണ് ഈ വിമാനം ഫ്രഞ്ച് സേനയുടെ ഭാഗമായി മാറിയത്. ഇതിന്റെ ഇരട്ട സ്നിക്മാ M88 എഞ്ചിനുകൾക്ക് 50 kN (11,250 lbf) ശക്തി ഉളവാക്കാൻ കഴിയും.[4]
രൂപകല്പന
[തിരുത്തുക]മധ്യ വിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മൾട്ടി റോൾ കോംബാറ്റ് എയർ ക്രാഫ്റ്റ് -എം എം ആർ സി എ) ഇന്ത്യൻ വായുസേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളിൽ നടന്ന പല ചർച്ചകൾക്കും വിശകലനങ്ങൾക്കുമൊടുവിൽ 126 യുദ്ധവിമാനങ്ങൾ ആവശ്യമായി വരുമെന്ന് പ്രതിരോധ വിഭാഗം കണ്ടെത്തി. 2007-ൽ സർക്കാർ യുദ്ധവിമാനങ്ങൾക്കായി ആഗോള ടെൻഡർ ക്ഷണിച്ചു. റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, സൂപ്പർ ഹോർനെറ്റ് (ബോയിങ്), എഫ് 16, മിഗ് -35, ഗ്രിപെൻ എന്നിവ ടെൻഡർ സമർപ്പിച്ചു. കുറഞ്ഞ ടെൻഡർ സമർപ്പിച്ച റഫാൽ തിരഞ്ഞെടുക്കാൻ 2002-ൽ തീരുമാനിച്ചു. ഇതിനിടെ പല യുദ്ധവിമാനങ്ങളുടെയും സവിശേഷതകൾ വ്യോമസേന നേരിട്ട് പരിശോധിക്കുകയും ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ചതാണെന്നു സേന വ്യക്തമാക്കിയതോടെ, റഫാലുമായി മുന്നോട്ട് നീങ്ങാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.
126 വിമാനങ്ങൾക്ക് പകരം 36 എണ്ണം. 126 ന് പകരം 18 വിമാനങ്ങൾ ആണ് ഫ്രഞ്ച് കമ്പനിയായ ഡാനോ ഏവിയേഷനിൽ നിന്ന് ആദ്യം വാങ്ങാൻ തീരുമാനിച്ചത്. ബാക്കി 108 എണ്ണം ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എൽ) ഇൽ നിന്ന് ഉണ്ടാക്കാൻ തീരുമാനിച്ചു. പക്ഷെ പ്രതിവർഷം 8 വിമാനങ്ങൾ മാത്രം നിർമ്മിക്കാനുള്ള ശേഷി മാത്രമാണ് ആ കാലഘട്ടത്തിൽ എച്ച് എ എൽ -ന് ഉണ്ടായിരുന്നത്. അപ്പോൾ 108 വിമാനങ്ങൾ നിർമ്മിക്കാൻ വർഷങ്ങൾ എടുക്കും. അതേസമയം പൂർണ യുദ്ധസജ്ജമായ 36 എണ്ണം വാങ്ങുന്നതിലൂടെ വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങൾ നേരിടാമെന്ന കണക്കു കൂട്ടലിൽ സർക്കാർ 36 റഫാലിനു ഓർഡർ കൊടുക്കുകയാണുണ്ടായത്.
ഇന്ത്യയുമായിട്ടുള്ള കരാർ
[തിരുത്തുക]2020 മെയ് മാസത്തിൽ ആദ്യ റഫാൽ വിമാനം ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തും. 2022- ഓടെ 36 വിമാനങ്ങളും. 36 റഫാലിന്റെ വില 58,000 കോടി രൂപയാണ്. ഒരു വിമാനത്തിന് ആദ്യം നിശ്ചയിച്ച വില 570 കോടി രൂപയാണ്. പക്ഷെ ഇത് ഇന്ത്യക്ക് ആവശ്യമായ യുദ്ധസജ്ജീകരണങ്ങളും ഉപകരണങ്ങളും ഇല്ലാത്ത റഫാലിന്റെ അടിസ്ഥാന വിലയാണ്. പൂർണ യുദ്ധസജ്ജമായ ഒരു റഫാലിന്റെ വില 1670 കോടി രൂപയാണ്.
റഫാലിനെപ്പറ്റി ഇന്ത്യ ആവശ്യപ്പെട്ടത് :-
ലേ, ലഡാക്ക്, എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് പറന്നുയരാനുള്ള എഞ്ചിൻ കരുത്ത്. ശത്രുവിന്റെ സ്ഥാനങ്ങൾ ഫല പ്രദമായി കണ്ടെത്താൻ സഹായിക്കുന്ന ഇസ്രയേൽ നിർമ്മിത അത്യാധുനിക സെൻസറുകൾ. രണ്ടര ടൺ ഭാരം ഉള്ള ബ്രഹ്മോസ് ഉൾപ്പെടെയുള്ള ഭാരം കൂടിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി. വായുവിൽ നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താൻ പറ്റിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി.[5]
അവലംബം
[തിരുത്തുക]- ↑ "The French defense procurement agency (DGA) takes delivery of its 1st retrofitted Rafale "Marine" from Dassault Aviation" (PDF) (Press release). Dassault Aviation. 7 October 2014. Retrieved 25 October 2014.
- ↑ "2014 first half-year results" (PDF) (Press release). Dassault Aviation. 25 July 2014. Retrieved 4 October 2014.
- ↑ 3.0 3.1 3.2 3.3 "Projet de loi de finances pour 2014 : Défense : équipement des forces et excellence technologique des industries de défense" (in ഫ്രഞ്ച്). Senate of France. 21 November 2013. Retrieved 2 July 2014.
Avant prise en compte du projet de LPM, le coût total du programme pour l'Etat était de 45,9 Mds €2013. Le coût unitaire (hors coût de développement) de 74 M€2013 pour le Rafale B (pour 110 avions) de 68,8 M€2013 pour le Rafale C (pour 118 avions) et de 79 M€2011 pour le Rafale M (pour 58 avions)."
Translated: Before taking into account the draft Trademark Law, the total cost of the program for the state was 45.9 billion € 2013. Unit cost (excluding development costs) of €74M 2013 for the Rafale B (110 aircraft) €68.8M 2013 for the Rafale C (for 118 aircraft) and 79 M € 2011 for the Rafale M (58 aircraft). - ↑ "Rafale". Dassault Aviation. 12 June 2005. Archived from the original on 4 December 2007. Retrieved 15 October 2010.
- ↑ മനോരമ ദിനപത്രം 25 സെപ്റ്റംബർ 2018 (താൾ 8)