ഡയാന എരപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡയാനാ എരപ്പ അടിസ്ഥാനപരമായി തമിഴ് ഭാഷാ സിനിമകളിൽ അഭിനയിക്കുന്ന ഒരു അഭിനേത്രിയും മോഡലുമാണ്. സംവിധായകൻ മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിൽ സിലമ്പരസന്റെ ജോഡിയായി ഛായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.[1]

ജീവിതരേഖ[തിരുത്തുക]

കർണാടകയിലെ കൊടക് ജില്ലയിലെ കൂർഗിൽ 1993 ജനുവരി 3 നാണ് ഡയാന എരപ്പ ജനിച്ചത്.[2] ഡയാനയുടെ പിതാവ് തേയിലത്തോട്ടത്തിന്റെ ഉടമയായ ഒരു വ്യവസായിയാണ്. കർണ്ണാടകയിലെ ചെറുപട്ടണമായ മടിക്കേരിയിലെ ഭാരതീയ വിദ്യാഭവനിലാണ് അവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ബെംഗളുരുവിലെ ബാൽഡ്വിൻ മെതോഡിസ്റ്റ് കോളജിൽനിന്നു ബിരുദം നേടിയശേഷം മോഡലിംഗിലേയ്ക്കു തിരിഞ്ഞു.

അവലംബം[തിരുത്തുക]

  1. "Dayana Erappa on Mani Ratnam's Chekka Chivantha Vaanam: 'He knew exactly how to bring out the best in me'- Entertainment News, Firstpost". Firstpost (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-17.
  2. "Dream launch for Dayana Erappa". Telangana Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-17.
"https://ml.wikipedia.org/w/index.php?title=ഡയാന_എരപ്പ&oldid=3109058" എന്ന താളിൽനിന്ന് ശേഖരിച്ചത്