ഡയാന അഗ്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡയാന അഗ്രോൺ
Dianna Agron in 2014
ജനനം
Dianna Elise Agron

(1986-04-30) ഏപ്രിൽ 30, 1986  (37 വയസ്സ്)
തൊഴിൽ
  • Actress
  • singer
  • dancer
  • music video director
സജീവ കാലം2006–present
ജീവിതപങ്കാളി(കൾ)
(m. 2016)

ഡയാന എലിസ അഗ്രോൺ (/ˈɡrɒn/;[1] ജനനം: ഏപ്രിൽ 30, 1986) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയും നർത്തകിയും സംഗീതവീഡിയോ സംവിധായികയുമാണ്. 2006 ൽ ആരംഭിച്ച ടെലിവിഷൻ പരമ്പരയായ CSI: NY യിലെ (2006 - 2007) ജെസിക്ക ഗ്രാൻറ് എന്ന കഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിച്ചത്. വെറോണിക്ക മാർസ് (ജെന്നി ബുഡോഷ്) ഹീറോസ് (ഡെബ്ബി മാർഷൽ) എന്നി പരമ്പരകളിലും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2009 ൽ ഡയാന അഗ്രോൺ ഫോക്സ് മ്യൂസികലിൻറെ ഹാസ്യപരമ്പരയായ ഗ്ലീ [2] യിൽ ക്വൻ ഫാബ്രെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. "ദ ഹണ്ടേർസ്" (2011), "ഐ ആം നമ്പർ ഫോർ" (2011), "ദ ഫാമിലി" (2013), "സിപ്പർ" (2015), "ബെയർ" (2015) എന്നീ സിനിമകളിലെ അഭിനയവും എടുത്തു പറയേണ്ടതാണ്.

സിനിമകൾ[തിരുത്തുക]

2

അവലംബം[തിരുത്തുക]

  1. "HollyLesson! 'Glee' Star Dianna Agron Tweets How to Pronounce Her Name". Hollywood Life. January 20, 2010. Archived from the original on 2013-09-22. Retrieved December 4, 2013.
  2. Malcolm, Shawna (May–June 2010). "Role Call". Emmy. North Hollywood, California: Academy of Arts and Sciences. XXXII (3): 108. ISSN 0164-3495. OCLC 4629234.
"https://ml.wikipedia.org/w/index.php?title=ഡയാന_അഗ്രോൺ&oldid=3654199" എന്ന താളിൽനിന്ന് ശേഖരിച്ചത്