ഡയാസ്പുറ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡയസ്പോറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡയാസ്പുറ
Diaspora logotype.svg
Diaspora latest.png
വികസിപ്പിച്ചത് ദി ഡയസ്പോറ ഫൗണ്ടേഷൻ
Stable release
0.7.7.0 [1] / ഒക്ടോബർ 2012
Repository Edit this at Wikidata
വികസന സ്ഥിതി Active
ഭാഷ Ruby[2]
പ്ലാറ്റ്‌ഫോം Ruby on Rails
തരം Social network service
അനുമതി AGPLv3,[3][4] some parts dual-licensed under MIT License[5] as well
വെബ്‌സൈറ്റ് DiasporaFoundation.org

ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾക്ക് ബദലായി, ഡിസ്ട്രിബ്യൂട്ടഡ് സോഷ്യൽ നെറ്റ്‌വർക്കിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കാവുന്ന ഒരു പേർസണൽ വെബ്സെർവർ[3] ആണ് ഡയാസ്പുറ (Diaspora) . DIASPORA*എന്നു എഴുതുന്നു. അമേരിക്കയിലെ ന്യൂയോർക്ക് സർവ്വകലാശാല കൗറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സ്റ്റഡീസിലെ ഡാൻ ഗ്രിപ്പി, മാക്സ്വെൽ സൈസ്ബർഗ്, റാഫേൽ സോഫെർ, ഇല്യാ സിറ്റോമിർസ്കി എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഇതിനു തുടക്കംകുറിച്ചത്[6] . ഈ ഗ്രൂപ്പിനു കിക്‌സ്റ്റാർട്ടർ എന്ന ഗ്രൂപ്പിന്റെ പക്കൽ നിന്ന് 2 ലക്ഷം ഡോളറിന്റെ സഹായം ലഭിച്ചു[6] . പൊതുജനങ്ങൾക്കുപയോഗിക്കാവുന്ന ഒരു ആൽഫാ പതിപ്പ് 2010 നവംബർ 23-നു പുറത്തിറങ്ങി. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഡയാസ്പുറ, അഫേറോ ഗ്നൂ സാർവ്വജനിക അനുമതിപത്രത്തിലാണ് (AGPL) വിതരണം ചെയ്തിരിക്കുന്നതു്. ഇന്ന് ഡയാസ്പുറയെ നിയന്ത്രിക്കുന്നത് ഡയാസ്പുറ കൂട്ടായ്മയാണു് (Diaspora Foundation).[6]

ജനങ്ങളൂടെ വികേന്ദ്രീകൃതമായ ആവാസ വ്യവസ്ഥയെ കുറിക്കുന്ന ഗ്രീക്ക് പദമാണ് പേരിന് പ്രചോദനമായത് .

Ilya Zhitomirskiy and Daniel Grippi (2011)

ഡയസ്പോറ സോഫ്റ്റ്‌‌വെയർ വികസനം ഡയസ്പോറ ഇൻകോർപെറേഷൻ എന്ന വരുമാനാധിഷ്ഠിതമായ കമ്പനിയാണ് പ്രധാനമായും നിയന്ത്രിച്ചിരുന്നത്. [7].2012 ഓഗസ്റ്റോടെ ഡയസ്പോറ വികസനത്തിന്റെ നിയന്ത്രണം പൂർണ്ണമായും കമ്മ്യൂണിറ്റിയ്ക്ക്, സ്ഥാപകർ കൈമാറി. പുതിയ ഫീച്ചറുകളുടെ പുതുക്കിച്ചേർക്കലും മറ്റും പൂർണ്ണമായും ജനാധിപത്യപരമായി loomio പശ്ചാത്തലത്തിൽ ഡയസ്പോറ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഈ സോഫ്റ്റ് വെയറിന്റെ ബ്രാന്റിങ്ങും സാമ്പത്തികവും നിയമപരമായ മറ്റ് ആസ്‌തികളും,സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്ററിന്റേയും എബൻ മോഗ്ലന്റേയും നിയന്ത്രണത്തിലുള്ള Free Software Support Network (FSSN) എന്ന സംഘടന ഭാഗമായി ഏറ്റെടുക്കുകയും ചെയ്തു. [8][9][10]

ഡയസ്പോറ സോഷ്യൽ നെറ്റ്‌‌വർക്ക് ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ ഉടമസ്ഥതിയിലല്ല. സെപ്റ്റംബർ 2011 ൽ നിർമാതാക്കളുടെ പ്രഖ്യാപനമനുസരിച്ച് "... വികേന്ദ്രീകൃതമായ രൂപകൽപ്പന അനുസരിച്ച് , ഒരു കുത്തക കമ്പനിക്കും ഒരിക്കലും ഡയസ്പോറ നിയന്ത്രിക്കാനാവില്ല. ഡയസ്പോറ ഒരിക്കലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരസ്യത്തിനോ വാണിജ്യ ഉപയോഗങ്ങൾക്കോ മറിച്ചു നൽകുകയില്ല. നിങ്ങൾ അഭിപ്രായപ്രകടനം നടത്തുന്നതിനു മുൻപ് ആരുടെയും നിബന്ധനകൾ മനസ്സിലാക്കുകയും അനുസരിക്കുകയും വേണ്ട. "[11]

മറ്റു സോഷ്യൽ നെറ്റ് വർക്കുകളായ ഫെയ്സ്ബുക്കിനും ഗൂഗിൾ പ്ലസ്സിനും വിപരീതമായി ഇരട്ടപ്പേരുകൾ (pseudonyms) ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണമില്ലായ്മ ഡയസ്പോറയെ ശ്രദ്ധേയമാക്കിയിരുന്നു. .[12] [13]

അവലംബം[തിരുത്തുക]

 1. Diaspora Project (20 December 2015). "Diaspora Rerrleases = 20 December 2015". 
 2. Vernon, Amy (2010-05-12). "Striking back at Facebook, the open-source way". Network World. International Data Group. Retrieved May 12, 2010. 
 3. 3.0 3.1 Salzberg, Maxwell. "Decentralize the web with Diaspora — Kickstarter". Kickstarter. Retrieved 13 May 2010.  Unknown parameter |coauthors= ignored (|author= suggested) (help)
 4. "Diaspora, Inc. Contributor Agreement". Retrieved 20 April 2012. 
 5. "Diaspora Contributor Agreement". 
 6. 6.0 6.1 6.2 അഖിൽ കൃഷ്ണൻ. "സോഷ്യൽ മീഡിയയ്ക്കൊരു ബദൽ വേണ്ടേ?". Indiavision Live. Archived from the original on 2013 സെപ്റ്റംബർ 7. Retrieved 2013 സെപ്റ്റംബർ 7. 
 7. Salzberg, Maxwell and Daniel Grippi (7 December 2011). "Diaspora* is Back in Action". Retrieved 13 December 2011. 
 8. "Les créateurs de Diaspora confient les rênes à la communauté". Numerama. Retrieved 1 September 2012. 
 9. Grippi, Daniel and Maxwell Salzberg (27 August 2012). "Announcement: Diaspora* Will Now Be A Community Project". Retrieved 1 September 2012. 
 10. "Diaspora*". Joindiaspora.com. 2012-08-27. Retrieved 2013-09-03. 
 11. Grippi, Dan; et al. (2011). "Diaspora* means a brighter future for all of us". Retrieved 30 September 2011.  Unknown parameter |month= ignored (help)
 12. Kaste, Martin (2011). "Who Are You, Really? Activists Fight For Pseudonyms". National Public Radio. Retrieved 30 September 2011.  Unknown parameter |month= ignored (help)
 13. Galperin, Eva (October 19, 2011). "Victory! Google Surrenders in the Nymwars". Retrieved 14 November 2011. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയാസ്പുറ_(സോഫ്റ്റ്‌വെയർ)&oldid=2299205" എന്ന താളിൽനിന്നു ശേഖരിച്ചത്