ഡയറക് ടിവി
Subsidiary of The DirecTV Group | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ |
സ്ഥാപിതം | Friday, June 17, 1994 |
ആസ്ഥാനം | El Segundo, CA, USA |
പ്രധാന വ്യക്തി | ജോൺ മാലോൺ, ചെയർമാൻ ചെസ് കാരേ, President & CEO |
ഉത്പന്നങ്ങൾ | ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് |
വരുമാനം | US$17.25 billion (year ending 31 December 2007)[1] |
US$ 2.49 billion (year ending 31 December 2007)[1] | |
US$ 1.45 billion (year ending 31 December 2007)[1] | |
ജീവനക്കാരുടെ എണ്ണം | 12,000 (year ending 31 December 2007)[1] |
വെബ്സൈറ്റ് | directv.com |
ഡയറക് ടിവി കാലിഫോർണിയ കേന്ദ്രമായിട്ടുള്ള ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനമാണ്. അമേരിക്ക, ലാറ്റിനമേരിക്കൻ പ്രദേശങ്ങൾ, കരീബിയൻ എന്നിവിടങ്ങളിൽ ഡയറക് ടിവി സേവനം ലഭ്യമാണ്. കേബിൾ ഓപ്പറേറ്റർമാരും ഡിഷ് നെറ്റ്വർക്കുമാണ് പ്രധാന എതിരാളികൾ. കണക്കനുസരിച്ച് ഏകദേശം പതിനെട്ട് ദശലക്ഷത്തിലധികം വരിക്കാർ ഡയറക് ടിവിക്കുണ്ട്[2].
ചരിത്രം
[തിരുത്തുക]1981-ൽ സ്റ്റാൻലി ഹബ്ബാർഡ് എന്നയാൾ ആരംഭിച്ച യുണൈറ്റെഡ് സ്റ്റേറ്റ്സ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് എന്ന കമ്പനി 1990-കളിൽ ഒരു ഡിജിറ്റൽ സാറ്റലൈറ്റ് സേവനം വികസിപ്പിക്കുവാൻ ഹ്യുസ് ഇലക്ട്രോണിക്സ് എന്ന കമ്പനിയോട് ആവശ്യപ്പെട്ടു.18 ഇഞ്ച് ഡിഷിൽ 175 ചാനലുകൾ വരെ നൽകാൻ കഴിയുന്ന ഒര സേവനമായിരുന്നു കമ്പനി ഹ്യൂസിനോട് ആവശ്യപ്പെട്ടത്.
വരിക്കാർ
[തിരുത്തുക]വർഷം | വരിക്കാർ |
---|---|
1994 | 320,000 |
1995 | 1,200,000 |
1996 | 2,300,000 |
1997 | 3,301,000 |
1998 | 4,458,000 |
1999 | 6,679,000 |
2000 | 9,554,000 |
2001 | 10,218,000 |
2002 | 11,181,000 |
2003 | 12,290,000 |
2004 | 13,000,000 |
2005 | 15,000,000 |
2006 | 15,950,000 |
2007 | 16,830,000 |
2008 | 17,620,000 |
2009 | 18,008,000 |
|}
ആക്സ്സസ് കാർഡുകൾ
[തിരുത്തുക]സിഗ്നൽ മോഷണം തടയാനായി ഡയറക് ടിവി എൻക്രിപ്ഷനോടു കൂടിയാണ് പ്രോഗ്രാമുകൾ വിതരണം ചെയ്യുന്നത്. എൻക്രിപ്റ്റഡ് പ്രോഗ്രാമുകൾ ഡീക്രിപ്റ്റ് ചെയ്യാൻ ISO/IEC 7816 സ്മാർട്ട് കാർഡ് സിഗ്നൽ റിസീവർ ഉപയോഗിക്കുന്നു. രണ്ട് വർഷം മാത്രമേ ഒരു തലമുറയിലുള്ള ആക്സ്സസ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഡയറക് ടിവി ഇപ്പോൾ ഉപയോഗിക്കുന്നത് അഞ്ചാം തലമുറ ആക്സ്സസ് കാർഡുകളാണ്.
- P1, എഫ് കാർഡ് എന്നും ഈ കാർഡ് അറിയപ്പെടുന്നു. 1997 വരെ ഈ കാർഡ് ഉപയോഗിച്ചിരുന്നു.
- P2, എച്ച് കാർഡ് എന്നും ഈ കാർഡ് അറിയപ്പെടുന്നു. 2002 വരെ ഈ കാർഡ് ഉപയോഗിച്ചിരുന്നു.
- P3, HU കാർഡ് എന്നും ഈ കാർഡ് അറിയപ്പെടുന്നു. 2004 ഏപ്രിൽ വരെ ഈ കാർഡ് ഉപയോഗിച്ചിരുന്നു.
- P4 കാർഡ്, 2002-ലാണ് ഈ കാർഡ് വരുന്നത്. ഇപ്പോഴും ഉപയോഗത്തിലുള്ള കാർഡാണിത്.
- D1 കാർഡ്, 2004-ലാണ് ഈ കാർഡ് വരുന്നത്. ചില റിസീവറുകൾക്ക് P4 കാർഡുമയിട്ടുള്ള കോംപാറ്റിബിലിറ്റി പ്രശ്നം മൂലമാണ് ഈ കാർഡ് നിർമ്മിച്ചത്.
- D2/P12 കാർഡ്, 2005-ലാണ് ഈ കാർഡ് വരുന്നത്. ഇതാണ് ഇപ്പോഴുള്ള കാർഡ്. നീല പാറ്റേണോടുകൂടിയ ഡയറക് ടിവി ലോഗോ കൊണ്ട് ഈ കാർഡ് തിരിച്ചറിയാം. മുൻവശത്ത് ഒരു സാറ്റലൈറ്റിൻറെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. R15, H20, HR20 ശ്രേണി റിസീവറുകളിൽ പ്രവർത്തിക്കുന്ന ഒരേയൊരു എൻക്രിപ്ഷൻ കാർഡാണിത്.
ഹൈഡെഫിനിഷൻ ടെലിവിഷൻ
[തിരുത്തുക]മറ്റ് ഡി.ടി.എച്ച് സേവന ദാതാക്കളെപ്പോലെ ഡയറക് ടിവിയും ഹൈഡെഫിനിഷൻ ടെലിവിഷൻ വാഗ്ദാനം ചെയ്യുന്നു.
എംപിഇജി-4-ൽ എൻകോഡ് ചെയ്തിട്ടുള്ള ചാനലുകൾ സ്വീകരിക്കുന്നതിന് പുതിയ റിസീവറുകൾ വേണം. ഉദാ: എച്ച്20 റിസീവർ, 5-LNB Ka/Ku ഡിഷ്. പുതിയ റിസീവറുകൾ നിർമ്മിക്കുവാൻ വേണ്ടി ഡയറക് ടിവി ബ്രിട്ടനിലെ പേസ് മൈക്രോ ടെക്നോളജി, കൊറിയയിലെ എൽജി ഇലക്ട്രോണിക്സ്, ഫ്രാൻസിലെ തോംസൺ എന്നിവരുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. പേസ് ഡയറക് ടിവി പ്ലസ് എച്ച്ഡി ഡിവിആറും (മോഡൽ HR20-700, HR21-700) എൽജി ഇലക്ട്രോണിക്സ് മോഡൽ H20-600 റിസീവറും തോംസൺ മോഡൽ H20-100, HR20-100 ഡിവിആർ റിസീവറും നിർമ്മിക്കുന്നു. ചില എച്ച്ആർ 20 റിസീവറുകളിൽ സോഫ്റ്റ്‌വേർ പ്രശ്നം കണ്ടു വരുന്നുണ്ട്. അതിനാൽ എച്ച്ആർ 20 റിസീവറുകൾക്ക് വേണ്ടി സോഫ്റ്റ്‌വേർ അപ്ഡേറ്റുകൾ ഡയറക് ടിവി പുറത്തിറക്കുന്നു.
പ്രാദേശിക ചാനലുകൾ
[തിരുത്തുക]പ്രധാന ലേഖനം: ഡയറക് ടിവി പ്രാദേശിക ചാനലുകൾ
ഡയറക് ടിവി CBS, ABC, NBC, ഫോക്സ് തുടങ്ങിയ പ്രാദേശിക ചാനലുകൾ നൽകുന്നുണ്ട്.
ഒപ്റ്റിക്കൽ ഫൈബർ ലിങ്കുകൾ, Ku-ബാൻഡ് സാറ്റലൈറ്റ് അപ്ലിങ്കുകൾ, മൈക്രോവേവ് മുതലായവയിൽ കൂടിയാണ് പ്രാദേശിക ചാനലുകളുടെ വിതരണം നടത്തുന്നത്.
ഉപഭോക്ത സേവനം
[തിരുത്തുക]റെസിഡെൻഷ്യൽ കേബിൾ ടെലിവിഷൻ, സാറ്റലൈറ്റ് ടെലിവിഷൻ ഉപഭോക്തൃ സംതൃപ്തിക്കുള്ള ജെ.ഡി പവേർസ് അവാർഡിന് ഡയറക് ടിവി പലവട്ടം അർഹരായിട്ടുണ്ട്[3][4][5]. കൂടാതെ മിഷിഗൺ അമേരിക്കൻ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡെക്സിൽ ഒന്നാം സ്ഥാനത്തുമാണ് ഡയറക് ടിവി[6].
യുണൈറ്റെഡ് സ്റ്റേറ്റ്സിന് അകത്തും പുറത്തുമുള്ള മൂന്നാം കക്ഷി കാൾ സെൻറർ മുഖേനയാണ് ഡയറക് ടിവി ഉപഭോക്തൃ സേവനം നൽകുന്നത്.
ടെലിമാർക്കറ്റിംഗ് ലംഘനം
[തിരുത്തുക]2005 ഡിസംബറിൽ, യു.എസ്. ഫെഡറൽ ട്രേഡ് കമ്മീഷൻ ഡയറക് ടിവിക്ക് 5.3 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധിച്ചു. ഫെഡറൽ ടെലിമാർക്കറ്റിംഗ് നിയമങ്ങൾക്കതീതമായി ഡയറക് ടിവി പ്രവർത്തിച്ചതു കൊണ്ടാണ് പിഴയൊടുക്കാൻ വിധിച്ചത്.
ഇതും കാണുക
[തിരുത്തുക]- ഡയറക് ടിവി ചാനലുകളുടെ പട്ടിക
- XM സാറ്റലൈറ്റ് റേഡിയോ
- സാറ്റലൈറ്റ് ടെലിവിഷൻ
- സാറ്റലൈറ്റ് ഡിഷ്
- വീഡിയോഗാർഡ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 DirecTV Group Form 10-K Archived 2009-03-26 at the Wayback Machine., filed with the United States Securities and Exchange Commission, dated 25 February 2008, URL retrieved 3 October 2008
- ↑ http://investor.directv.com/releasedetail.cfm?ReleaseID=382409
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-16. Retrieved 2009-06-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-09. Retrieved 2009-06-30.
- ↑ http://www.expertsatellite.com/directv-vs-cox-cable-tv
- ↑ http://www.expertsatellite.com/directv-vs-cox-cable-tv
പുറം കണ്ണികൾ
[തിരുത്തുക]- DirecTV corporate web site
- DirecTV's Sat-Go Archived 2008-05-16 at the Wayback Machine. - The world's first portable satellite TV system
- [1] Archived 2016-01-12 at the Wayback Machine.
- "EKB: Glossary of Terms and Abbreviations" Archived 2007-09-27 at the Wayback Machine. by BobaBird, DBStalk, retrieved March 7, 2006