ഡയറക്റ്റ് റെന്ററിംഗ് മാനേജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിജിറ്റൽ റൈറ്റ്സ് മാനേജുമെന്റുമായി ആശയക്കുഴപ്പമുണ്ടാവരുത്
ഡയറക്റ്റ് റെന്ററിംഗ് മാനേജർ
Original author(s)kernel.org & freedesktop.org
വികസിപ്പിച്ചത്kernel.org & freedesktop.org
ഭാഷC
തരം
അനുമതിപത്രം
വെബ്‌സൈറ്റ്dri.freedesktop.org/wiki/DRM

ജിപിയുകളും ആധുനിക വീഡിയോ കാർഡുകളുമായി നേരിട്ട് സംവദിക്കുന്നതിനായുള്ള ലിനക്സ്കെർണലിന്റെ ഒരു ഉപസിസ്റ്റമാണ് ഡയറക്റ്റ് റെന്ററിംഗ് മാനേജർ (ഡിആർ എം). യൂസർ സ്പേസിലുള്ള ഒരു പ്രോഗ്രാമിന് ഒരു എപിഐ ഉപയോഗിച്ച് ജിപിയുവിലേക്ക് കമാന്റുകൾ അയയ്ക്കാനും ഡിസ്പ്ലേയുടെ മോഡ് സെറ്റിംഗിൽ മാറ്റം വരുത്തുവാനും കഴിയും. എക്സ് സെർവ്വറിന്റെ ഡയറക്റ്റ് റെന്ററിംഗ് ഇൻഫ്രാസ്ട്രക്ചറിലെ ഒരു കെർണൽ സ്പേസ്  കമ്പോണന്റായാണ് ആദ്യം ഡിആർ എം നിർമ്മിച്ചത്. പിന്നീട് വേലാന്റ് പോലുള്ള മറ്റ് ഗ്രാഫിക്സ് സ്റ്റാക്കുകളും ഇത് ഉപയോഗിച്ചുതുടങ്ങി.

വീഡിയോ ഡീകോഡിംഗ്, ഹാർഡ്‍വെയർ ഉപയോഗിച്ചുള്ള ത്രീഡി റെന്ററിംഗ്, ജിപിജിപിയു കമ്പ്യൂട്ടിംഗ് തുടങ്ങിയവ ചെയ്യുന്നതിനായി ജിപിയുവിലേക്ക് യൂസർ സ്പേസിൽനിന്നും വിവിധ കമാന്റുകൾ അയയ്ക്കാനായി ഡിആർഎം എപിഐ ഉപയോഗിക്കുന്നു.



ഇതും കാണുക[തിരുത്തുക]

  • Direct Rendering Infrastructure
  • Free and open-source graphics device driver
  • Linux framebuffer

അവലംബങ്ങൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]