ഡയഡോട്ടസ് II
ദൃശ്യരൂപം
ഡയഡോട്ടസ് ഒന്നാമന്റെ മകനായിരുന്നു ഡയഡോട്ടസ് II. പിതാവിന്റെ മരണശേഷം ഇദ്ദേഹം ബാക്ട്രിയയിലെ ഭരണാധിപനായി. സെല്യൂക്കസ് രണ്ടാമന് എതിരായി ഇദ്ദേഹം പാർഥിയൻമാരുമായി സഖ്യമുണ്ടാക്കിയിരുന്നു. തന്റെ പിതാവ്, സെല്യൂസിദ് രാജ്യവുമായി നിലനിർത്തിയിരുന്ന സൗഹൃദത്തിന് വിരുദ്ധമായിരുന്നു ഈ സമീപനം. അപ്രകാരം പിതാവിന്റെ നയങ്ങളിൽ നിന്നും തികച്ചും സ്വതന്ത്രനായ രാജാവായാണ് ഇദ്ദേഹം ഭരണം നടത്തിയത്. ഇദ്ദേഹം സ്വന്തമായി നാണയം ഇറക്കിയിരുന്നു. അധികാര മോഹിയായ യൂത്തിഡിമസ് (Euthydemus) ഒടുവിൽ ഡയഡോട്ടസ് I-ആമനെ പുറത്താക്കി. ഇത് ബി. സി. 235-ഓടെ ആയിരുന്നിരിക്കാമെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.
ഇതുകൂടികാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/164128/Diodotus-II
- http://www.iranicaonline.org/articles/diodotus
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയഡോട്ടസ് (ബി. സി. 3-ാം ശ.) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |